പ്രതിസന്ധികളുടെയും ആകുലതകളുടെയും വർഷമായിരുന്നു 2020. കൊറോണ വൈറസ് മനുഷ്യരെ വീടുകളിൽ അടച്ചിട്ട വർഷം. മാസ്കും സൈനിട്ടൈസറും സാമൂഹിക അകലവും പാലിച്ച് ജീവിച്ച വർഷം. പരസ്പരം കാണാതെ, ആഘോഷിക്കാതെ, ഒന്നിച്ചിരിക്കാതെ ഓരോരുത്തരും അവനവനിലേക്ക് ഒതുങ്ങിക്കൂടിയ വർഷം. അങ്ങനെയങ്ങനെ 2020ന് പ്രത്യേകതകൾ പലതാണ്. ഇതുവരെ പരിചയിച്ചിട്ടില്ലാത്ത, നേരിട്ടിട്ടില്ലാത്ത ഒരു ജീവിത പരിസരമായിരുന്നു നമുക്ക് ചുറ്റും. പുതുവർഷം പ്രതീക്ഷയോടെ എത്തിച്ചേരുമ്പോൾ അനുഭവിച്ചതും കടന്നു പോയതും കണ്ടതും കേട്ടതുമായി ചില സംഭവങ്ങളിലേക്ക്, വ്യക്തികളിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം. പിഎസ് സി ഉദ്യോഗാർത്ഥികളെ സംഭവിച്ച് പുതുരീതിയിലുള്ള പരീക്ഷാ സംവിധാനത്തെ നേരിടേണ്ട സാഹചര്യമാണുള്ളത്. 2020 ൽ എന്തൊക്കെ സംഭവിച്ചു എന്ന് പരിശോധിക്കാം...