പരീക്ഷയിങ്ങ് അടുത്തു, ആനുകാലിക വിഷയങ്ങള്‍ കൃത്യമായി പഠിക്കുന്നുണ്ടോ? ചില ചോദ്യങ്ങളിവയാണ്...

First Published Sep 17, 2022, 4:35 PM IST

ഏറ്റവും പുതിയ സംഭവങ്ങളും പുരസ്കാരങ്ങളും  നിയമനങ്ങളുമൊക്കെയാണ് മത്സര പരീക്ഷകളിലെ ആനുകാലിക വിഷയത്തിലെ ചോദ്യങ്ങൾക്ക് അടിസ്ഥാനം. ഈ ചോദ്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ മുന്നൊരുക്കങ്ങൾ അത്യാവശ്യമാണ്. ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പരിചയപ്പെടുത്തുന്നു. 

ഉത്തരം: ആസാദി കാ അമൃത് മഹോത്സവ്
ആസാദി കാ അമൃത് മഹോത്സവ് ന്റെ ഭാ​ഗമായി പുറത്തിറക്കിയ ഓൺലൈൻ വിദ്യാഭ്യാസ ​ഗെയിം സീരിസ് ആണ് ആസാദി ക്വസ്റ്റ്. ആസാദി കാ അമൃത് മഹോത്സവിന്റെ അഞ്ച് തീമുകൾ ഫ്രീഡം സ്ട്ര​ഗിൾ, ഐഡിയ അറ്റ് 75, റിസോൾവ് അറ്റ് 75, ആക്ഷൻ അറ്റ് 75, അച്ചീവ്മെന്റ്സ് അറ്റ് 75 എന്നിവയാണ്.

ഉത്തരം: കൈറ്റ്
എന്റർപ്രൈസസ് ആപ്ലിക്കേഷൻ വിഭാ​ഗത്തിലെ പുരസ്കാരത്തിനാണ് കൈറ്റിനെ തെരഞ്ഞെടുത്തത്. ഓൺലൈൻ ക്ലാസുകൾക്ക് പ്രഖ്യാപിച്ച വേൾഡ് എജ്യൂക്കേഷൻ സമ്മിറ്റ് അവാർഡ് 2022 ന് അർഹമായത് കൈറ്റ് ആണ്. മുഖ്യമന്ത്രിയുടെ 2022 ലെ ഇന്നൊവേഷൻ അവാർഡും കൈറ്റ് നേടിയിരുന്നു.

ഉത്തരം: എം ജഗദീഷ് കുമാർ
ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ അധിക ചുതല വഹിക്കുന്നതും എം ജ​ഗദേഷ്കുമാറാണ്. ദില്ലിയിലാണ് യൂണിവേഴ്സിറ്റി ​ഗ്രാന്റ്സ് കമ്മീഷൻ ആസ്ഥാനം. 

ഉത്തരം: ആചാര്യ വിനോബ ഭാവെ
1957 ലാണ് മാ​ഗ്സസെ അവാർഡ് ഏർപ്പെടുത്തിയത്. മാ​ഗ്സസേ, നൊബേൽ, ഭാരത രത്ന എന്നിവ ലഭിച്ച ആദ്യത്തെ വ്യക്തി മദർ തെരേസയാണ്. മാ​ഗ്സസെയും ഭാരത രത്നയും നേടിയത് 6 പേരാണ്.

ഉത്തരം: നയ്യാര നൂർ
നിരവധി ഗാനങ്ങളിലൂടെ ഇന്ത്യയിലടക്കം ആരാധകരെ സൃഷ്‌ടിച്ച പ്രതിഭയാണ്‌ നയ്യാര നൂർ. 1950ൽ ഗുവാഹത്തിയിലാണ്‌ ജനനം. 1958ൽ ലാഹോറിലേക്ക്‌ കുടിയേറി. പ്രശസ്‌തമായ നിരവധി ഗസലുകൾ പാടി. 2006ൽ പാകിസ്ഥാന്റെ വാനമ്പാടി എന്ന പദവി നൽകി ആദരിച്ചു.

ഉത്തരം: അഹമ്മദാബാദ്
ഗുജറാത്തിലെ അഹമ്മദാബാദിൽ സബർമതിയുടെ ഇരു തീരങ്ങളേയും ബന്ധിപ്പിക്കുന്ന കാൽനട പാലമായ 'അടൽ പാലം' പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 27 നാണ് ഉദ്ഘാടനം ചെയ്തത്. ഭംഗിയേറിയ ഈ പാലം പ്രധാനമായും കാൽനടയാത്രയ്ക്കായി വികസിപ്പിച്ചെടുത്തതാണ്, കൂടാതെ ആളുകൾക്ക് ഇരിപ്പിട സൗകര്യവുമുണ്ട്. 

ഉത്തരം: മണിപ്പൂർ
മണിപ്പൂരിലെ ഒരു പരമ്പരാഗത നാടക രൂപമാണ് ഷുമാംഗ് ലീല, സ്ത്രീ കലാകാരന്മാരുടെ വേഷങ്ങളെല്ലാം പുരുഷ അഭിനേതാക്കളും പുരുഷ കഥാപാത്രങ്ങളെ സ്ത്രീ കലാകാരന്മാരും അവതരിപ്പിക്കുന്നു. ഓപ്പൺ എയറിൽ ആണ് കലാപ്രവർത്തനങ്ങൾ നടക്കുന്നത്.

ഉത്തരം: എം വി ഗോവിന്ദൻ
രണ്ടാം പിണറായി സർക്കാരിലെ തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2022 സെപ്റ്റംബർ 2ന് കാബിനറ്റ് മന്ത്രിപദം രാജിവച്ച് ഗോവിന്ദൻ മാസ്റ്റർ പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റു.

ഉത്തരം: സേതു
മലയാളസാഹിത്യകാരനാണ്‌ സേതു എന്ന എ. സേതുമാധവൻ. രണ്ട് ബാല സാഹിത്യ കൃതികളുൾപ്പെടെ നാൽപ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്. “അപ്പുവും അച്ചുവും” എന്ന ആദ്യ ബാലസാഹിത്യ കൃതിക്ക്‌ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്‌ പുരസ്‌കാരവും അബുദാബി ശക്തി അവാർഡും ലഭിച്ചു.

ഉത്തരം: കുളത്തൂപ്പുഴ 
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഭരണഘടന സാക്ഷരത പഞ്ചായത്ത് എന്നറിയപ്പെടുന്നത് കുളത്തൂപ്പുഴ പഞ്ചായത്താണ്.    ജില്ലയിലാണ് കുളത്തൂപ്പുഴ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 

click me!