ഉത്തരം : നല്ലതമ്പി കലൈസെൽവി
മുതിർന്ന ശാസ്ത്രജ്ഞയായ നല്ലതമ്പി കലൈസെൽവിയെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) മേധാവിയായി നിയമിച്ചു. 38 ഗവേഷണ സ്ഥാപനങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയിലെ ഉന്നത സയന്റിഫിക് ബോഡിയുടെ തലപ്പത്ത് ആദ്യമായാണ് ഒരു വനിത എത്തുന്നത്. രണ്ടു വർഷത്തേക്കാണ് നിയമനം.
ശേഖർ മണ്ടെ ഏപ്രിലിൽ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ലിഥിയം ബാക്ടറി മേഖലയിലാണ് കലൈസെൽവി പ്രശസ്തയായത്. തമിഴ്നാട്ടിലെ സി.എസ്.ഐ.ആർ-സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയാണ് നിലവിൽ. സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് വകുപ്പ് സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.