Published : Aug 13, 2021, 02:58 PM ISTUpdated : Aug 13, 2021, 03:33 PM IST
ഇടവേളക്ക് ശേഷം പിഎസ്‍സി പരീക്ഷകൾ വീണ്ടും ജൂലൈ മുതൽ ആരംഭിച്ചിരിക്കുകയാണ്. പത്താം ക്ലാസ്, പ്ലസ് ടൂ, ബിരുദ തലത്തിലുള്ള പരീക്ഷകൾ വരുംമാസങ്ങളിൽ നടത്തുമെന്ന് പിഎസ്‍സി അറിയിപ്പുണ്ട്. 30 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് സെപ്റ്റംബറിൽ നടക്കുന്ന ബിരുദതല പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നിരവധി ഒഴിവുകളാണ് ഇനിയും റിപ്പോർട്ട് ചെയ്യാനുള്ളത്. അതിനാൽ പഠനം കൃത്യവും സമഗ്രവുമായി തുടരേണ്ടതാവശ്യമാണ്.