പിഎസ്‍സി പരീക്ഷയിൽ വിജയം നേടാനുള്ള വഴികളിൽ വിദഗ്ധർ അഭിപ്രായപ്പെടുന്ന ഒന്നാമത്തെ കാര്യം മുൻകാല ചോദ്യപേപ്പറുകൾ പരിശീലിക്കുക എന്നതാണ്. കാരണം മിക്ക പരീക്ഷകളിലും ചോദ്യങ്ങൾ ആവർത്തിച്ചു വരുന്നതായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ എത്രത്തോളം മോക് ടെസ്റ്റുകൾ പരിശീലിക്കുന്നോ അത്രത്തോളം എളുപ്പമായിരിക്കും വിജയത്തിലേക്കുള്ള വഴി.