മാസ്ക്, സാമൂഹിക അകലം; കർശന നിയന്ത്രണങ്ങളോടെ ഷാങ്ഹായ് ഡിസ്നിലാൻഡ് വീണ്ടും തുറക്കുമ്പോൾ... ചിത്രങ്ങൾ കാണാം

First Published May 13, 2020, 3:34 PM IST

ഷാങ്ഹായ് ഡിസ്നി റിസോർട്ട് പ്രസിഡന്റും ജനറൽ മാനേജരുമായ ജോ ഷോട്ടിനൊപ്പം മിക്കി മൗസും മിന്നി മൗസും റീഓപ്പണിം​ഗ് ചടങ്ങിൽ പങ്കെടുത്തു.

ചൈനയിലെ ഷാങ്ഹായിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ ഡിസ്നി ലാൻഡ് വാട്ടർ തീം പാർക്ക് തുറന്ന് പ്രവർത്തിക്കാനാരംഭിച്ചു.
undefined
ഏകദേശം മൂന്ന് മാസത്തിലധികമായി ഇവിടം അടച്ചിട്ടിരിക്കുകയായിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇവിടെ ആളുകളെ പ്രവേശിപ്പിക്കുന്നത്.
undefined
ഷാങ്ഹായ് ഡിസ്നി റിസോർട്ട് പ്രസിഡന്റും ജനറൽ മാനേജരുമായ ജോ ഷോട്ടിനൊപ്പം മിക്കി മൗസും മിന്നി മൗസും റീഓപ്പണിം​ഗ് ചടങ്ങിൽ പങ്കെടുത്തു. മറ്റ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും സന്ദര്‍ശകരെ സ്വീകരിക്കാനായി എത്തിച്ചേര്‍ന്നിരുന്നു.
undefined
സാമൂഹിക അകലം പാലിച്ചാണ് ടിക്കറ്റ് കൗണ്ടറുകളിലും സന്ദർശകർ നിൽക്കുന്നത്. സന്ദർശകരെ പരിശോധനകൾക്ക് ശേഷമാണ് അകത്ത് പ്രവേശിപ്പിക്കുന്നത്. ചെറിയ കുട്ടികൾ മുതൽ മാസ്ക് ധരിച്ചാണ് പാർക്കിലെത്തിയത്.
undefined
അതുപോലെ ജീവനക്കാർ മാസ്ക് ധരിക്കുകയും കൊറോണ വൈറസ് ബാധയെക്കുറിച്ച് ബോധവത്കരണം നടത്തുന്ന വാചകങ്ങളെഴുതിയ ബോർഡുകളും കയ്യിലേന്തിയാണ് സന്ദർശകരെ വരവൽക്കുന്നത്.ചൈനീസ് ഭാഷയിലും ഇം​ഗ്ലീഷിനും കൊവിഡ് മുന്നറിയിപ്പ് നൽകുന്നുണ്ട്. കർശനമായി നിയന്ത്രണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.
undefined
8000 സന്ദർശകരേയും 12000 ജീവനക്കാരെയും ഉൾക്കൊള്ളുമായിരുന്ന പാർക്ക് ഇപ്പോൾ ഇവയുടെ 30 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. ഷാങ്ഹായിലേത് മാത്രമാണ് കൊവിഡ് പ്രതിരോധത്തിനിടയിലും സന്ദർശകർക്കായി തുറന്നു കൊടുത്ത ഒരേയൊരു പാർക്ക്.
undefined
ജനുവരി 25നായിരുന്നു കൊവിഡ് ബാധയെ തുടർന്ന് പാർക്ക് അടച്ചുപൂട്ടിയത്. യാത്രാ വിലക്കുള്ളതിനാൽ ഷാങ്ഹായിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും മാത്രമാണ് ഇവിടെ സന്ദർശകരെത്തിയത്.
undefined
വിപുലമായ രജിസ്ട്രേഷനും എൻട്രി സിസ്റ്റവും ഉപയോഗിച്ച് സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്തും. തിരഞ്ഞെടുത്ത തീയതിയിൽ മാത്രം സാധുതയുള്ള പ്രവേശന ടിക്കറ്റുകളാണ് ആളുകൾക്ക് നല്‍കുക.
undefined
click me!