കൊവിഡ് 19; ദില്ലിയില്‍ മണിക്കൂറില്‍ പത്ത് പേര്‍ വീതം മരിച്ചു വീഴുന്നു

First Published Apr 20, 2021, 1:05 PM IST

ന്ത്യയിലെ കൊവിഡ് 19 രോഗാണുബാധയുടെ രണ്ടാംഘട്ട വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ ഞെട്ടിപ്പിക്കുന്ന ചില കണക്കുകളും പുറത്ത് വരുന്നു. ഇന്നലെ മാത്രം ദില്ലിയില്‍ 240 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം കൊവിഡ് രാജ്യത്ത് വ്യാപകമായതിന് ശേഷം ആദ്യമായാണ് ഇത്രയും ഉയര്‍ന്ന മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. 26.12 ശതമാനമാണ് ഇപ്പോള്‍ ദില്ലിയിലെ മരണനിരക്ക്. 23,686 കേസുകളാണ് ഇന്നലെ മാത്രം ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ദില്ലി നഗരത്തിൽ മാത്രം 823 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച മാത്രം ഡൽഹിയിൽ 25,462 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ പോസിറ്റീവ് നിരക്ക് 29.74 ശതമാനമായി ഉയർന്നു. 161 മരണങ്ങളാണ് ഞായറാഴ്ച മാതം റിപ്പോർട്ട് ചെയ്തത്. 

ശനിയാഴ്ച 24,375 കോവിഡ് -19 കേസുകളും 167 മരണങ്ങളുമാണ് ദില്ലി നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച വെള്ളിയാഴ്ച 141 ഉം വ്യാഴാഴ്ച 112 ഉം മരണങ്ങൾക്ക് ദില്ലി സാക്ഷ്യം വഹിച്ചു.
undefined
പുതിയ കേസുകൾക്കൊപ്പം ദേശീയ തലത്തില്‍ രോഗികളുടെ എണ്ണം 8,77,146 ആയി ഉയർന്നു. ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം മരണസംഖ്യ 12,361 ആണ്.
undefined
68,778 ആർ‌ടി-പി‌സി‌ആർ‌ ടെസ്റ്റുകളും 21918 ദ്രുത ആന്‍റിജൻ‌ ടെസ്റ്റുകളും ഉൾപ്പെടെ 90,696 ടെസ്റ്റുകൾ‌ കഴിഞ്ഞ ദിവസം നടത്തിയതായി ദില്ലി സര്‍ക്കാര്‍ അവകാശപ്പെട്ടു.
undefined
ദില്ലിയിൽ ഇതുവരെ 7.87 ലക്ഷത്തിലധികം രോഗികൾ സുഖം പ്രാപിച്ചു. നഗരത്തിൽ സജീവമായ കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസം 74,941 ൽ നിന്ന് 76,887 ആയി ഉയർന്നതായി ആരോഗ്യവകുപ്പിന്‍റെ രേഖകള്‍ വ്യക്തമാക്കുന്നു.
undefined
ഗാർഹിക ഒറ്റപ്പെടലിന് വിധേയരായവരുടെ എണ്ണം ഞായറാഴ്ച 34,938 ൽ നിന്ന് 37,337 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 13,259 ൽ നിന്ന് കണ്ടെയ്നർ സോണുകളുടെ എണ്ണം 15,039 ആയി ഉയർന്നു.
undefined
ദില്ലിയിൽ കൊറോണ വൈറസ് രോഗികൾക്ക് ലഭ്യമായ 18,231 കിടക്കകളിൽ 3,016 കിടക്കകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ആരോഗ്യവകുപ്പിന്‍റെ അറിയിപ്പില്‍ പറയുന്നു.
undefined
എന്നാല്‍, സംസ്ഥാനത്തെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം ഓക്സിജന്‍റെ ക്ഷമവും നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
undefined
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൊവിഡ് 19 രോഗാണുവിന് ഇരട്ടവകഭേദവും മൂന്ന് വകഭേദവും വന്ന രോഗാണുക്കളാണ് വ്യാപിക്കുന്നതെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
undefined
undefined
രണ്ടും മൂന്നും വകഭേദങ്ങള്‍ വന്ന രോഗാണുക്കള്‍ വളരെ വേഗം ഹൃദയദമനികളെ ബാധിക്കുന്നുവെന്നും ഇത് ശ്വാസതടസം പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് രോഗിയെ നയിക്കുന്നു.
undefined
വകഭേദം വന്ന രോഗാണുക്കളുടെ വ്യാപനം ശക്തമാകുമ്പോള്‍ ആശുപത്രികള്‍ നിറഞ്ഞ് കവിയുകയാണ്. അതോടൊപ്പം മരണ സംഖ്യ ഉയരുന്നതും ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
undefined
undefined
ദില്ലിയിലെ ശ്മശാനങ്ങള്‍ക്ക് പുറത്ത് മൃതദേഹങ്ങളുമായി മണിക്കൂറുകളോളം ബന്ധക്കുള്‍ കാത്തുനില്‍ക്കുന്ന കാഴ്ചയും സാധാരണയായി. പലപ്പോഴും മൃതദേഹം ദഹിപ്പിക്കാനുള്ള വിറക് ലഭ്യമല്ലാത്തതും മൃതദേഹ ദഹനത്തെ പ്രതികൂലമായി ബാധിക്കുന്നു.
undefined
ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന കൊവൈ വേണുഗോപാല്‍ കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചു. 47 വയസ്സുള്ള ഇദ്ദേഹം സാകേത് കുടുംബ കോടതിയിലെ ജഡ്ജ് ആയിരുന്നു. കൊവിഡ് ബാധിച്ച് ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.
undefined
undefined
ഇതിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് ഇതേവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ മരണസംഖ്യയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 1761 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
undefined
ഇന്നും രാജ്യത്ത് രണ്ടരലക്ഷത്തിലേറെ രോഗബാധിതരാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 2,59,170 പേർക്ക് പുതുതായി രോഗം കണ്ടെത്തി. ഇന്നലെ 2.7 ലക്ഷം രോഗബാധിതരാണ് പുതുതായി ഉണ്ടായതെങ്കിൽ ഇന്ന് രോഗബാധിതരുടെ എണ്ണത്തിൽ അൽപം കുറവുള്ളത് നേരിയ ആശ്വാസമായി.
undefined
undefined
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. 10 ദിവസം കൊണ്ടാണ് 10 ലക്ഷം രോഗബാധിതർ കൂടിയത്. 2031977 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
undefined
കൊവിഡിന്‍റെ രണ്ടാംതരംഗം കാട്ടുതീപോലെയാണ് രാജ്യത്ത് പടരുന്നത്. പ്രധാനമന്ത്രി ഇന്ന് സ്ഥിതി വിലയിരുത്താൻ യോഗം വിളിച്ചിട്ടുണ്ട്. 15,19,486 പേരെയാണ് ഇന്നലെ മാത്രം പരിശോധിച്ചത്.
undefined
ആശങ്കയേറ്റി മരണനിരക്ക് കൊവിഡിന്‍റെ രണ്ടാംതരംഗം വ്യാപിക്കുമ്പോൾ ഏറ്റവും വലിയ ആശങ്കയാകുന്നത് മരണനിരക്കാണ്. പ്രതിദിന മരണസംഖ്യ പിടിച്ചുകെട്ടാൻ രാജ്യത്തിനാകുന്നില്ല. വാക്സീനേഷൻ നടപടികൾ തുടങ്ങിയിട്ട് പോലും, രണ്ടാം തരംഗത്തിൽ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ് ചെയ്തത്.
undefined
ഒരു ലക്ഷത്തി എൺപതിനായിരത്തിലധികം പേരാണ് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്. 1,80,530 ആയി രാജ്യത്തെ മരണസംഖ്യ. രാജ്യത്ത് ഇത് വരെ വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 12,71,29,113 ആയി.
undefined
18 വയസ് പൂർത്തിയായ രാജ്യത്തെ എല്ലാ പൗരൻമാർക്കും വാക്സിൻ നൽകാൻ ഇന്നലെ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. കൊവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയർന്നതിന് പിന്നാലെയാണ് വാക്സിൻ വിതരണം വ്യാപകമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
undefined
ആദ്യഘട്ടത്തിൽ കോവിഡ് മുൻനിര പോരാളികൾക്കാണ് വാക്സിൻ നൽകിയത്. പിന്നീട് 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും മൂന്നാം ഘട്ടത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകിയിരുന്നു.
undefined
പ്രായപൂർത്തിയായ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാൻ തീരുമാനിച്ചതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയകളിലൊന്നിലേക്കാണ് ഇന്ത്യ കടക്കുന്നത്.
undefined
കൊവിഡ് രണ്ടാം തരംഗം ഈ വർഷം മുഴുവൻ വെല്ലുവിളിയാകാമെന്ന് എയിംസ് ഡയറക്ടറും, കൊവിഡ് ദൗത്യസംഘാംഗവുമായ ഡോ.രൺദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. അടുത്ത വർഷം പകുതിയോടെ മാത്രമേ കാര്യങ്ങൾ സാധാരണ നിലയിലെത്തൂ എന്നും രൺദീപ് ഗുലേറിയ പറഞ്ഞു.
undefined
undefined
ശക്തമായ വ്യാപനശേഷിയുള്ള ഈ വൈറസാണ് കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗവ്യാപനം വേഗത്തിലാക്കിയതെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദഗ്ധർ. B1617 എന്നറിയപ്പെടുന്ന ഈ വൈറസ് നിലവിലുള്ള വാക്സീനുകളെയും മറികടക്കുമോ എന്ന് പരിശോധനകൾ നടന്നു വരികയാണ്.
undefined
ഇന്ത്യയിൽ കണ്ടെത്തിയതാണ് ഈ വൈറസ് എന്നതിനാൽ ഇവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് യാത്രാ നിരോധനം വരുമോ എന്ന ആശങ്കയിലാണ് രാജ്യം. ഗൾഫടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് യാത്രാനിരോധനം പ്രഖ്യാപിച്ചാൽ നിരവധി പ്രവാസികളടക്കം കടുത്ത പ്രതിസന്ധിയിലാകും.
undefined
undefined
ശക്തമായ വ്യാപനശേഷിയുള്ള ഇന്ത്യയില്‍ കണ്ടെത്തിയ ഇരട്ട വ്യതിയാനം വന്ന വൈറസ്. ഇതിനാല്‍ കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗവ്യാപനം വേഗത്തിലാക്കിയതെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദഗ്ധർ.
undefined
E484Q, L452R എന്നീ രണ്ട് വ്യതിയാനങ്ങൾ സംഭവിച്ച വൈറസാണ് B1617. ഇതിനെക്കുറിച്ച് ലോകാരോഗ്യസംഘടനയടക്കം കൂടുതൽ പരിശോധനകൾ നടത്തുകയാണ്. രാജ്യത്ത് നിന്ന് പുറത്തേക്ക് പോയ പലരിലും ഈ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
undefined
undefined
യുകെ, യുഎസ് അടക്കം ഉള്ള രാജ്യങ്ങളിൽ ഈ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. ഇന്ത്യയിൽ നിന്ന് തിരികെ വരുന്ന എല്ലാവർക്കും 10 ദിവസം ഹോട്ടൽ ക്വാറന്‍റീനാണ് യുകെ നി‍ർദേശിച്ചിരിക്കുന്നത്.
undefined
യുകെയിൽ ഓരോ ആഴ്ചയും പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തുന്നവരുടെ എണ്ണം ഇരട്ടിക്കുന്നുവെന്നാണ് കണക്കുകൾ. ഇന്ത്യയെ റെഡ് ലിസ്റ്റിലാണ് യുകെ പെടുത്തിയിരിക്കുന്നത്. യുകെയിൽ കണ്ടെത്തിയ B117 എന്ന ജനിതക വ്യതിയാനം വന്ന വൈറസ് രാജ്യത്തെ സ്ഥിതി അതീവഗുരുതരമാക്കിയിരുന്നു.
undefined
undefined
ഈ സാഹചര്യത്തിൽ വ്യതിയാനം വന്ന വൈറസുകളെ പരമാവധി പ്രതിരോധിക്കാനുള്ള നടപടികളിലാണ് യുകെ.10 രാജ്യങ്ങളിലെങ്കിലും B1617 വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇതിന്‍റെ കൂടി ഭാഗമായാണ് അമേരിക്ക ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
undefined
രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരാണെങ്കിലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിർദേശം. ഇനി യാത്ര അത്യാവശ്യമാണെങ്കിൽ രണ്ട് ഡോസ് വാക്സീനും നിർബന്ധമായും എടുത്തിരിക്കണമെന്നാണ് അമേരിക്ക നിർദേശിച്ചിരിക്കുന്നത്.
undefined
undefined
ഇന്ത്യയെ അമേരിക്ക ലെവൽ നാല് കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെയാണ് ലെവൽ നാല് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്.
undefined
''ഇന്ത്യയിലെ രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അവിടെപ്പോയി യാത്ര ചെയ്ത് തിരികെ വരുന്നവർക്ക് ജനിതകവ്യതിയാനം വന്ന പല തരം വൈറസ് ബാധയേൽക്കാനും, ഇവിടെയും വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. അതിനാൽ യാത്ര ഒഴിവാക്കണം'', എന്നാണ് അമേരിക്കയിലെ ഉന്നത മെഡിക്കൽ സ്ഥാപനമായ സിഡിസി (സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷൻ) നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
undefined
undefined
B1351 എന്ന സൗത്ത് ആഫ്രിക്കയിൽ നിന്ന് പടർന്ന ജനിതകവ്യതിയാനം വന്ന വൈറസിനെയും, P1 എന്ന ബ്രസീലിൽ നിന്ന് പടർന്ന വൈറസിനെയും കരുതിയിരിക്കണമെന്ന് നേരത്തേ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
undefined
undefined
click me!