ബിബിഎംപിയിലെ ദസരഹള്ളി സോണിലെ ബാഗലഗുണ്ടിലെ കോവിഡ് കെയർ സെന്‍റർ രോഗം സ്ഥിരികരീച്ച രോഗികളാണ് കാണാതായവരിലേറെയും. കോവിഡ് -19 ന് പോസിറ്റീവ് പരീക്ഷിച്ചവരിൽ ഭൂരിഭാഗവും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ബെംഗളൂരു വിട്ടെന്നാണ് മന്ത്രി തന്നെ അറിയിച്ചത്.

അത്തരത്തിലുള്ള രണ്ടായിരം മുതല്‍ മൂവായിരത്തോളം പേരെ ബെംഗളൂരുവിൽ കാണാതാവുകയും വൈറസിന്‍റെ സൂപ്പർ സ്പ്രെഡറുകളായി ഇവര്‍ മാറാന്‍ സാധ്യതയുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കോവിഡ് കർഫ്യൂ നടപ്പാക്കുന്നതിനിടയിൽ, കാണാതായ ഈ ആളുകളെ കണ്ടെത്താൻ പൊലീസിനെ ചുമതലപ്പെടുത്തി.

പരിശോധനയ്ക്കിടെ നൽകിയ വിലാസത്തിൽ ആളുകളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അവർ എവിടെ പോയി എന്ന് ഞങ്ങൾക്ക് അറിയില്ലെന്നുമാണ് മന്ത്രി ആര്‍ അശോക പറഞ്ഞത്. സർക്കാർ സൌജന്യ മരുന്ന് നൽകുന്നുണ്ടെന്നും ഏതെങ്കിലും വ്യക്തിക്ക് പോസിറ്റീവ് പരീക്ഷിച്ചാൽ രോഗിക്ക് പ്രാഥമിക ഘട്ടത്തിൽ തന്നെ അവ എടുക്കാമെന്നും 90 ശതമാനം കേസുകളും ഗുരുതരമായ അവസ്ഥകളില്ലാതെ സുഖം പ്രാപിക്കുമെന്നും മന്ത്രി പറഞ്ഞു.

പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചയുടനെ ഈ ആളുകൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുകയും പിന്നീട് ശ്വസന പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോള്‍ അവർ ഐസിയു കിടക്കയ്ക്കായി ആശുപത്രികളിലെത്തുന്നു. ബെംഗളൂരുവിൽ സംഭവിക്കുന്നത് ഇതാണെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബെംഗളൂരുവില്‍ കുറഞ്ഞത് 2,000 മുതൽ 3,000 വരെ ആളുകൾ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് വീട് വിട്ടിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അവർ എവിടെപ്പോയെന്ന് ഞങ്ങൾക്ക് അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രോഗബാധിതരായ ആളുകൾക്ക് അവരുടെ ഫോണുകൾ സ്വിച്ച് ഓൺ ചെയ്യണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. അവരെ നിരീക്ഷിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി മുതൽ കൊവിഡ് കേസുകളിലുണ്ടായ ഭീമായ വര്‍ദ്ധനവിനെ തുടര്‍ന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ 14 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചവരെ കാണാതായത്.

ലോക്ഡൌണ്‍ പ്രഖ്യാപിച്ച കര്‍ണ്ണാടകയില്‍ നിന്നും ഇപ്പോഴും തങ്ങളുടെ സ്വന്തം സ്ഥലങ്ങളിലേക്ക് പോകാനായി ഇതര സംസ്ഥാന തൊഴിലാളികള്‍ വാഹനങ്ങളന്വേഷിച്ച് നഗരത്തിലെ ബസ്, ട്രെയിന്‍ സ്റ്റേഷനുകളിലേക്ക് ഇപ്പോഴും എത്തുന്നുണ്ട്.

സംസ്ഥാനത്ത് മൊത്തം 40,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ബെംഗളൂരു നഗരത്തില്‍ മാത്രം 17,000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. ഇതിൽ രണ്ട് ലക്ഷവും സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിലാണ്

ദസരഹള്ളി സോണിലെ ബാഗലഗുണ്ടെയിൽ 13-ാമത് കോവിഡ് കെയർ സെന്‍റർ തുറന്ന് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. 14 അംഗ ഡോക്ടർമാരും സപ്പോർട്ടിംഗ് സ്റ്റാഫ് ടീമും ദശരഹള്ളി മേഖലയില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കും.

130 കിടക്കകളിലായി അസിംപ്റ്റോമാറ്റിക് രോഗികൾക്കുള്ള സൌകര്യമുണ്ടെന്നും മന്ത്രി അശോക പറഞ്ഞു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇവിടെ ഓക്സിജൻ സൗകര്യമുള്ള 10 കിടക്കകൾ മാറ്റിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മരണ സംഖ്യയിലുണ്ടായ ഭീമമായ വര്‍ദ്ധനവിനെ തുടര്‍ന്ന് കോവിഡ് മരണങ്ങള്‍ക്കായി താൽക്കാലിക ശ്മശാന സ്ഥലങ്ങൾ സ്ഥാപിക്കുന്നതിനായി കർണാടക സർക്കാർ 230 ഏക്കറും 25 ശ്മശാനങ്ങളും ബെംഗളൂരു നഗരത്തിന് ചുറ്റും വിവിധ സ്ഥലങ്ങളിൽ വകയിരുത്തി.

മുദ്ദനപാള്യ, മരഗൊണ്ടനഹള്ളി, മിത്താസന്ദ്ര, ഗൊല്ലഹള്ളി തുടങ്ങിയ ഗ്രാമങ്ങളിലെ 23 സ്ഥലങ്ങളിൽ ശ്മശാന മൈതാനങ്ങൾ സ്ഥാപിക്കുമെന്നും ബെംഗളൂരു സൗത്ത്, ബെംഗളൂരു നോർത്ത്, ബെംഗളൂരു ഈസ്റ്റ്, അനേകൽ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സ്ഥലങ്ങൾ സ്ഥാപിക്കുമെന്നും റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി എൻ മഞ്ജുനാഥ പ്രസാദ് പറഞ്ഞു.

ബംഗളുരുവിലെ ശ്മശാനങ്ങളിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ സ്വകാര്യ ഭൂമിയിൽ കർശന കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു സംസ്കരിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിലവിൽ ശ്മശാനങ്ങളിൽ മൂന്ന് ദിവസം വരെ കാത്തിരുന്നാൽ മാത്രമേ മൃതദേഹങ്ങൾ സംസ്കരിക്കാൻ സമയം ലഭിക്കുകയുള്ളൂ.

ബംഗളൂരുവില്‍ കൊവിഡ് മരണങ്ങൾ കുത്തനെ കൂടിയതോടെ ശ്മശാനങ്ങൾക്ക് മുന്നില്‍ ദിവസം മുഴുവന്‍ മൃതദേഹങ്ങളുമായി ആംബുലന്‍സുകളുടെ നീണ്ടനിരയാണ്. പ്രതിസന്ധി രൂക്ഷമായതോടെ ബെംഗളൂരു കോർപ്പറേഷന്‍ അധികൃതർ നഗരത്തിനകത്ത് 230 ഏക്കറില്‍ പ്രത്യേക ശ്മശാനമൊരുക്കുകയാണ് എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ബംഗളൂരുവില്‍ മാത്രം പ്രതിദിന മരണം നൂറ് കടന്നതോടെ ശ്മശാനങ്ങളില്‍ അന്ത്യകർമ്മങ്ങൾ ചെയ്യുന്നവർ പോലും തളർന്നു എന്നാണ് റിപ്പോർട്ട്. നിലവില്‍ മൃതദേഹം സംസ്കരിക്കാനായി ആകെയുള്ള 7 ശ്മശാനങ്ങളിലും ഓൺലൈന്‍ വഴി രജിസ്റ്റർ ചെയ്താല്‍ 3 ദിവസം വരെ കാത്തിരിക്കണമെന്ന അവസ്ഥയായിരുന്നു.

മൃതദേഹങ്ങളുമായി ഊഴമെത്താന്‍ കാത്തിരിക്കുന്ന ആംബുലന്‍സുകളുടെ നീണ്ടനിരയാണ് എല്ലാ ശ്മശാനങ്ങൾക്ക് മുന്നിലും. കൊവിഡിന്‍റെ ആദ്യ വരവിനേക്കാൾ ആശങ്കപ്പെടുത്തുന്ന കാഴ്ചകൾക്കാണ് രണ്ടാം വരവില്‍ ഐടി നഗരം സാക്ഷിയാകുന്നത്. മലയാളികളടക്കം നിരവധി രോഗികൾക്ക് ചികിത്സയ്ക്കായി കിടക്കകൾ പോലും ലഭിക്കാത്ത സ്ഥിതിയാണ്.

ആശുപത്രികൾക്ക് മുമ്പിൽ കിടക്കകൾ ഒഴിവില്ലെന്ന ബോർഡുകൾ പതിച്ചു തുടങ്ങി. പ്രതിസന്ധി രൂക്ഷമായതോടെയാണ് ശവശരീരങ്ങൾ മറവുചെയ്യാന്‍ യെലഹങ്കയില്‍ നാലേക്കർ സ്ഥലം ഒരുക്കുമെന്ന് കോർപ്പറേഷന്‍ അധികൃതർ അറിയിച്ചത്.

അടിയന്തരമായി കൂടുതല്‍ കിടക്കകൾ ഒരുക്കാന്‍ നടപടികൾ തുടങ്ങിയതായി ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്വകാര്യ ഭൂമിയിൽ കർശന കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

' കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.'