അഡ്‌ലെയ്ഡ്: സന്നാഹ മത്സരത്തില്‍ തിളങ്ങിയ ശുഭ്മാന്‍ ഗില്ലിന് പകരം ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓപ്പണറായി പൃഥ്വി ഷാ എത്തിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്തുകൊണ്ട ഷാ എന്ന് ചോദിച്ചവര്‍ക്ക് കോച്ച് രവി ശാസ്ത്രി നല്‍കിയ മറുപടി ഷായി കുറച്ച് സച്ചിനും കുറച്ചു സെവാഗും കുറച്ചു ലാറയുമുണ്ടെന്നായിരുന്നു. എന്നാല്‍ ഒന്നാം ഇന്നിംഗ്സിലും രണ്ടാം ഇന്നിംഗ്സിലും സമാനമായ സാങ്കേതിക പിഴവുകൊണ്ട് പുറത്താവുകയും ഫീല്‍ഡിംഗിനിടെ മാര്‍നസ് ലാബുഷെയ്ന്‍ നല്‍കിയ അനായാസ ക്യാച്ച് നിലത്തിടുകയും ചെയ്ത പൃഥ്വി ഷായെ ആരാധകര്‍ ട്രോളി കൊല്ലുകയാണ്. രസകരമായ ട്രോളുകളിലൂടെ. ട്രോളുകള്‍ക്ക് കടപ്പാട്-Troll Cricket Malayalam