വാര്‍ണര്‍ തിരിച്ചെത്തി; ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റിനുള്ള ഓസീസ് ടീമില്‍ മാറ്റം

First Published Dec 30, 2020, 2:10 PM IST

സിഡ്‌നി: ഡേവിഡ് വാര്‍ണര്‍, വില്‍ പുകോവ്‌സ്‌കി, സീന്‍ അബോട്ട് എന്നിവരെ ഉള്‍പ്പെടുത്തി ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. സിഡ്‌നിയില്‍ ജനുവരി ഏഴ് മുതലാണ് ടെസ്റ്റ് ആരംഭിക്കുക. മോശം ഫോമിലുള്ള ജോ ബേണ്‍സിനെ സ്‌ക്വാഡില്‍ നിന്ന് പുറത്താക്കി. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മാത്രമാണ് ബേണ്‍ തിളങ്ങിയിരുന്നത്. അന്ന് താരം പുറത്താവാതെ 51 റണ്‍സെടുത്തിരുന്നു. മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യതയുള്ള ഓസീസ് ടീം എങ്ങനെയായിരിക്കുമെന്ന് നോക്കാം. 

ഡേവിഡ് വാര്‍ണര്‍ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു താരം. രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്‌നെസ് വീണ്ടെടുക്കാത്തതിന്റെ പ്ലെയിംഗ് ഇലവനില്‍ ഉണ്ടായിരുന്നില്ല. മൂന്നാം ടെസ്റ്റില്‍ ബേണ്‍സിന് പകരം കളിക്കും.
undefined
വില്‍ പുകോവസ്‌കിടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമിലുണ്ടായിരുന്നു താരമായിരുന്നു പുകോവ്‌സ്‌കി. എന്നാല്‍ ഇന്ത്യ എയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ താരം പരിക്കേറ്റ് പുറത്തായതോടെ അവസരം ലഭിച്ചില്ല. മാത്യു വെയ്ഡിന് പകരം താരം കളിച്ചേക്കും.
undefined
മര്‍നസ് ലബുഷാനെമൂന്നാം നമ്പറില്‍ ലബുഷാനെ കളിക്കുമെന്നതില്‍ സംശയമൊന്നും. കഴിഞ്ഞ രണ്ട് ടെസ്റ്റിലും ഭേദപ്പെട്ട പ്രകടനമായിരുന്നു ലബുഷാനെയുടേത്.
undefined
സ്റ്റീവന്‍ സ്മിത്ത്പരമ്പരയില്‍ ഇതുവരെ നിരാശപ്പെടുത്തിയ താരമാണ് സ്മിത്ത്. കഴിഞ്ഞ ടെസ്റ്റില്‍ 0, 8 എന്നിങ്ങനെയായിരുന്ന താരത്തിന്റെ സ്‌കോറുകള്‍. ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഒരു റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ ഒരു റണ്‍സുമായി പുറത്താവാതെ നിന്നു. എപ്പോഴും തിരിച്ചുവരാന്‍ സാധ്യതയുള്ള താരമാണ് സ്മിത്ത്. അതുകൊണ്ട് തന്നെ സ്ഥാനത്തേക്ക് മറ്റൊരാളില്ല.
undefined
മാത്യു വെയ്ഡ്ഓപ്പണിംഗ് സ്ഥാനം നഷ്ടമാവുമെങ്കിലും വെയ്ഡിനെ ടീമില്‍ നിന്ന് ഒഴിവാക്കില്ല. ട്രാവിസ് ഹെഡ്ഡിനായിരിക്കും സ്ഥാനം നഷ്ടമാവുക. നാല് ഇന്നിങ്‌സില്‍ നിന്നായി 111 റണ്‍സ് വെയ്ഡ് ഇതുവരെ നേടിയിട്ടുണ്ട്. മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 62 റണ്‍സാണ് ഹെഡ് നേടിയത്. അതുകൊണ്ടുതന്നെ വെയ്ഡിന് ഒരിക്കല്‍കൂടി കളിക്കാനായേക്കും.
undefined
സീന്‍ അബോട്ട്കാമറൂണ്‍ ഗ്രീനിന് ടീമിലെ സ്ഥാനം നഷ്ടമായേക്കും. ആദ്യ ടെസ്റ്റില്‍ ഒരിക്കല്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ മോശം പ്രകടനമായിരുന്നു താരത്തിന്റേത്. 11 റണ്‍സെടുത്ത താരത്തിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 12നും രണ്ടാം ഇന്നിങ്‌സില്‍ 45 റണ്‍സിനും പുറത്തായി. ഓള്‍റൗണ്ടറായി ടീമിലെത്തിയ താരത്തിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.അതുകൊണ്ടുതന്നെ അബോട്ടിന് അവസരം തെളിഞ്ഞേക്കും.
undefined
ടിം പെയ്ന്‍ആദ്യ ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ചായിരുന്നു ടിം പെയ്ന്‍. ആദ്യ ഇന്നിങ്‌സില്‍ നേടിയ 73 റണ്‍സ് മത്സരത്തില്‍ നിര്‍ണാകയകമായി. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഫോമിലേക്ക് ഉയരാന്‍ സാധിച്ചില്ല. എങ്കിലും ക്യാപ്റ്റന്‍ നിര്‍ണായക ഘട്ടത്തില്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് കണക്കുകൂട്ടല്‍.
undefined
പാറ്റ് കമ്മിന്‍സ്രണ്ട് ടെസ്റ്റുകളില്‍ നിന്നായി ഇതുവരെ 10 വിക്കറ്റ് നേടിയിട്ടുള്ള കമ്മിന്‍സിന് പകരം വെക്കാന്‍ ഇന്ന് ഓസീസ് ടെസ്റ്റ് ടീമില്‍ മറ്റൊരു ബൗളറില്ല. ബാറ്റുകൊണ്ടും അദ്ദേഹം തിളങ്ങാറുണ്ട്.
undefined
മിച്ചല്‍ സ്റ്റാര്‍ക്ക്രണ്ട് ടെസ്റ്റുകളില്‍ നിന്നാകെ എട്ട് വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് ഇതുവരെ നേടിയത്. കമ്മിന്‍സ്, ഹേസല്‍വുഡ് എന്നിവര്‍ക്കൊപ്പം ഓസീസിന്റെ പേസ് കരുത്താണ് സ്റ്റാര്‍ക്കും.
undefined
നഥാന്‍ ലിയോണ്‍ഇതുവരെ നാല് വിക്കറ്റുകല്‍ മാത്രമാണ് ലിയോണ്‍ വീഴ്ത്തിയത്. എന്നാല്‍ പന്തെറിയാന്‍ അധികം സമയം കിട്ടിയിരുന്നില്ലെന്നാണ് വാസ്തവം. എങ്കിലും മറ്റൊരു സ്പിന്നിര്‍ക്ക് അവസരം നല്‍കാന്‍ ഓസീസ് ടീം മാനേജ്‌മെന്റ് ചിന്തിക്കുന്നില്ല.
undefined
ജോഷ് ഹേസല്‍വുഡ്ഇതുവരെ ഏഴ് വിക്കറ്റുകള്‍ നേടിയിട്ടുള്ള ഹേസല്‍വുഡ് ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ നേട്ടം സ്വന്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ താരത്തിനായില്ല. എങ്കിലും താരത്തിന് ഇനിയും അവസരം കിട്ടിയേക്കും.
undefined
ഓസ്‌ട്രേലിയയുടെ പതിനെട്ടംഗ ടീംടിം പെയ്ന്‍ (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, പാറ്റ് ക്മ്മിന്‍സ്, കാമറൂണ്‍ ഗ്രീന്‍, മാര്‍കസ് ഹാരിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, മൊയ്‌സസ് ഹെന്റിക്വസ്, മര്‍നസ് ലബുഷാനെ, നഥാന്‍ ലിയോണ്‍, മൈക്കല്‍ നെസര്‍, ജയിംസ് പാറ്റിന്‍സ്ണ്‍, വില്‍ പുകോവ്‌സ്‌കി, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വിപ്‌സണ്‍, മാത്യൂ വെയ്ഡ്, ഡേവിഡ് വാര്‍ണര്‍.
undefined
click me!