സച്ചിന്‍ പുറത്ത്; എക്കാലത്തേയും മികച്ച ഐപിഎല്‍ ടീമിനെ തെരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

First Published Apr 2, 2021, 11:47 AM IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ എക്കാലത്തേയും മികച്ച ഡ്രീം ഇലവനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം എ ബി ഡിവില്ലിയേഴ്‌സ്. എബിഡി ഇലവന്റെ ക്യാപ്റ്റന്‍ എം എസ് ധോണിയാണ്. ബെന്‍ സ്റ്റോക്‌സ്, കാഗിസോ റബാഡ, റാഷിദ് ഖാന്‍ എന്നിവരാകും വിദേശതാരങ്ങളായി എത്തുക. നാലാം നമ്പറില്‍ സ്വന്തം പേരും ഡിവില്ലിയേഴ്‌സ് ചേര്‍ത്തിട്ടുണ്ട്. 

വെടിക്കെട്ടോടെ ഇന്നിംഗ്‌സ് തുടങ്ങാനാണ് ഡിവില്ലിയേഴ്‌സിന് താല്‍പര്യം. അതിനാല്‍ തന്നെ ഓപ്പണര്‍മാരായി എത്തുന്നത് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗും മുംബൈ നായകന്‍ രോഹിത് ശര്‍മയും. മൂന്നാമന്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി. നാലാം സ്ഥാനത്ത് തന്റെ പേര് എഴുതിയിരിക്കുന്നു ഡിവില്ലിയേഴ്‌സ്. കെയ്ന്‍ വില്യംസണും സ്റ്റീവ് സ്മിത്തും ഈ സ്ഥാനത്തിന് യോജിച്ചതാണെന്നും ഡിവില്ലിയേഴ്‌സിന് അഭിപ്രായമുണ്ട്. 

അഞ്ചും ആറും സ്ഥാനങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എംഎസ് ധോണിയും. ധോണിയാണ് ക്യാപ്റ്റന്‍. രവീന്ദ്ര ജഡേജയും റാഷിദ് ഖാനും പിന്നാലെ. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, കാഗിസോ റബാദ എന്നിവരാണ് പേസര്‍മാരായി എത്തുക.

വിരേന്ദര്‍ സെവാഗ്സെവാഗാണ് ടീമിന്റെ ഓപ്പണറായി എത്തുക. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോഴത്തെ ഡല്‍ഹി കാപിറ്റല്‍സ്), കിംഗ്‌സ് ഇലവന്‍ പഞ്ചാബ് (പഞ്ചാബ് കിംഗ്‌സ്) എന്നിവര്‍ക്ക് വേണ്ടി 104 മത്സരങ്ങള്‍ സെവാഗ് കളിച്ചു. 2728 റണ്‍സാണ് സമ്പാദ്യം.
undefined
രോഹിത് ശര്‍മമുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ രോഹിത് ഇല്ലാതെ ഒരു ഐപിഎല്‍ ടീം ആര്‍ക്കും ചിന്തിക്കാനാവില്ല. ഡിവില്ലിയേഴ്‌സും അതുതന്നെ ചെയ്തു. 200 ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രോഹിത് 31.32 ശരാശരിയില്‍ 5230 റണ്‍സ് നേടിയിട്ടുണ്ട്.
undefined
വിരാട് കോലിഉറ്റ സുഹൃത്തും ആര്‍സിബി ക്യാപ്റ്റനുമായി വിരാട് കോലിയാണ് മൂന്നാം നമ്പറില്‍. ഐപിഎല്‍ തുടക്കം മുതല്‍ ആര്‍സിബിക്കൊപ്പമുണ്ട് കോലി. 192 മത്സരങ്ങളില്‍ നിന്ന് 5878 റണ്‍സാണ് കോലിയുടെ സമ്പാദ്യം.
undefined
എബി ഡിവില്ലിയേഴ്‌സ്നാലാം നമ്പറിലേക്ക് യോഗ്യന്‍ താന്‍ തന്നെയാണെന്നാണ് ഡിവില്ലിയേഴ്‌സിന്റെ പക്ഷം. ആര് ചിന്തിച്ചാലും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ പേര് നിര്‍ദേശിക്കാതിരിക്കാനാവില്ല. ഐപിഎല്ലില്‍ 169 മത്സരങ്ങള്‍ കളിച്ച താരമാണ് ഡിവില്ലിയേഴ്‌സ്. 4849 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
undefined
ബെന്‍ സ്റ്റോക്‌സ്അഞ്ചാമനായി രാജസ്ഥാന്‍ റോയല്‍സ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ക്രീസിലെത്തും. ഓള്‍റൗണ്ടര്‍ എന്ന പരിഗണനയിലാണ് സ്‌റ്റോക്‌സ് ടീമിലെത്തുന്നത്. എന്നാല്‍ ഐപിഎല്ലില്‍ അത്ര മികച്ച റെക്കോഡൊന്നുമില്ല താരത്തിന്. 42 മത്സരങ്ങള്‍ മാത്രമാണ് സ്‌റ്റോക്‌സ് കളിച്ചിട്ടുള്ളത്. 920 റണ്‍സാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ നേടിയത്. 28 വിക്കറ്റും സ്വന്തമാക്കി.
undefined
എം എസ് ധോണി (ക്യാപ്റ്റന്‍ വിക്കറ്റ് കീപ്പര്‍)ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റന്മാരില്‍ ഒരാളാണ് എം എസ് ധോണി. ടീമിനെ നയിക്കുന്നതും വിക്കറ്റ് കീപ്പറും ധോണി തന്നെ. ഐപിഎല്‍ തുടക്ക സീസണ്‍ മുതല്‍ ചെന്നൈയുടെ ക്യാപ്റ്റനാണ് അദ്ദേഹം. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതും ധോണി തന്നെ. 204 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ധോണി 4632 റണ്‍സ് നേടിയിട്ടുണ്ട്.
undefined
രവീന്ദ്ര ജഡേജസ്‌റ്റോക്‌സിനെ കൂടാതെ ജഡേജയും ഓള്‍റൗണ്ടറായി ടീമിലെത്തി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ് ജഡേജ. ബൗളര്‍, ബാറ്റ്‌സ്മാന്‍ എന്നതിനപ്പുറം ഒരു ഫീല്‍ഡര്‍ എന്ന നിലയിലും ജഡേജ ടീമിന് മുതല്‍ക്കൂട്ടാണ്. 184 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ജഡേജ 2159 റണ്‍സ് നേടി. 114 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്.
undefined
റാഷിദ് ഖാന്‍സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ റാഷിദ് പലപ്പോഴും ബാറ്റ്‌സ്മാന്മാര്‍ക്ക് പേടിസ്വപ്‌നമാണ്. ഐപിഎല്ലില്‍ 62 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് റാഷിദ്. ഇതിനോടകം 20.49 ശരാശരിയില്‍ 75 വിക്കറ്റും നേടി. 6.25-ാണ് അഫ്ഗാന്‍ താരത്തിന്റെ എക്കണോമി റേറ്റ്. ബാറ്റുകൊണ്ടും ഭേദപ്പട്ട പ്രകടനം പുറത്തെടുക്കാറുണ്ട് റാഷിദ്.
undefined
കഗിസോ റബാദഡല്‍ഹി കാപിറ്റല്‍സ് താരമായ റബാദ ഐപിഎല്ലിലെ മികച്ച ബൗളര്‍മാരില്‍ ഒരാളാണ്. ദക്ഷിണാഫ്രിക്കന്‍ താരമായ റബാദ ഐപിഎല്ലില്‍ 35 മത്സരങ്ങള്‍ കളിച്ചു. 61 വിക്കറ്റാണ് താരം വീഴ്ത്തിയത്. 21 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
undefined
ഭുവനേശ്വര്‍ കുമാര്‍ഇന്ത്യ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച മികച്ച ഡെത്ത് ബൗളര്‍മാരില്‍ ഒരാളാണ് ഭുവനേശ്വര്‍ കുമാര്‍. സണ്‍റൈസേഴ്‌സ് താരമായ ഭുവി അടുത്തിടെയാണ് പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയത്. ഐപിഎല്ലില്‍ 121 മത്സരങ്ങള്‍ ഭുവനേശ്വര്‍ കളിച്ചു. 136 വിക്കറ്റാണ് താരം വീഴ്ത്തിയത്. 19 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകനം.
undefined
ജസ്പ്രീത് ബുമ്രഐപിഎല്ലിന്റെ കണ്ടുപിടുത്തമാണ് ജസ്പ്രീത് ബുമ്ര. മുംബൈ ഇന്ത്യന്‍സിലൂടെയാണ് ബുമ്ര ഐപിഎല്‍ കരിയറിന് തുടക്കം കുറിക്കുന്നത്. പിന്നീട് മികച്ച ബൗളര്‍മാരില്‍ ഒരാളായി താരം മാറി. 92 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബുമ്ര 109 വിക്കറ്റുകള്‍ സ്വന്തമാക്കി. 14 റണ്‍സിന് നാല് വിക്കറ്റ് നേടിയതതാണ് മികച്ച പ്രകടനം.
undefined
click me!