കുല്‍ദീപിന് പകരം ചാഹലോ ?; അറിയാം ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

First Published Mar 27, 2021, 6:48 PM IST

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവുമെന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. ബൗളിംഗില്‍ തീര്‍ത്തും നിറം മങ്ങിയ കുല്‍ദീപ് യാദവിന് വീണ്ടുമൊരു അവസരം നല്‍കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. അതുപോലെ സൂര്യകുമാര്‍ യാദവിന് ഏകദിന ടീമില്‍ അരങ്ങേറ്റത്തിന് അവസരം ലഭിക്കുമോ എന്നും ആരാധകരില്‍ ആകാംക്ഷയുണര്‍ത്തുന്ന കാര്യമാണ്. ഇംഗ്ലണ്ടിനെിതരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

രോഹിത് ശര്‍മആദ്യ രണ്ട് മത്സരങ്ങളിലും കാര്യമായി സ്കോര്‍ ചെയ്യാതിരുന്ന രോഹിത്തില്‍ നിന്നൊരു വമ്പന്‍ ഇന്നിംഗ്സ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു.
undefined
ശിഖര്‍ ധവാന്‍ആദ്യ മത്സരത്തില്‍ ടോപ് സ്കോററായെങ്കിലും രണ്ടാം മത്സരത്തില്‍ ശിഖര്‍ ധവാന്‍ നിറം മങ്ങിയിരുന്നു. എങ്കിലും മൂന്നാം മത്സരത്തിലും ധവാന് അവസരം ലഭിക്കുമെന്നുറപ്പ്.
undefined
വിരാട് കോലിആദ്യ രണ്ട് മത്സരങ്ങളിലും അര്‍ധസെഞ്ചുറി കുറിച്ച കോലി ഈ മത്സരത്തിലെങ്കിലും സെഞ്ചുറി വരള്‍ച്ചക്ക് വിരാമമിടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
undefined
കെ എല്‍ രാഹുല്‍ആദ്യ മത്സരത്തിലെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയും രണ്ടാം മത്സരത്തിലെ സെഞ്ചുറിയും രാഹുലിന്‍റെ ഫോമിലേക്കുള്ള മടങ്ങിവരവായിരുന്നു. രാഹുല്‍ തന്നെ നാലാം നമ്പറില്‍ എത്തും.
undefined
റിഷഭ് പന്ത്രണ്ടാം മത്സരത്തില്‍ ലഭിച്ച അവസരം മുതലെടുത്ത റിഷഭ് പന്ത് ഒരിക്കല്‍ കൂടി അഞ്ചാം നമ്പറില്‍ എത്തും.
undefined
ഹര്‍ദ്ദിക് പാണ്ഡ്യആദ്യ മത്സരത്തില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും പാണ്ഡ്യ തന്നെയാവും പേസ് ഓള്‍ റൗണ്ടര്‍.
undefined
വാഷിംഗ്ടണ്‍ സുന്ദര്‍രണ്ടാം മത്സരത്തില്‍ റണ്‍സേറെ വഴങ്ങിയ ക്രുനാല്‍ പാണ്ഡ്യക്ക് പകരം സ്പിന്‍ ഓള്‍ റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദര്‍ അന്തിമ ഇലവനിലെത്തിയേക്കും.
undefined
വാഷിംഗ്ടണ്‍ സുന്ദര്‍രണ്ടാം മത്സരത്തില്‍ റണ്‍സേറെ വഴങ്ങിയ ക്രുനാല്‍ പാണ്ഡ്യക്ക് പകരം സ്പിന്‍ ഓള്‍ റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദര്‍ അന്തിമ ഇലവനിലെത്തിയേക്കും.
undefined
ഷര്‍ദ്ദുല്‍ ഠാക്കൂര്‍കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിയെങ്കിലും വ്യത്യസ്തകള്‍കൊണ്ട് ബാറ്റ്സ്മാനെ വലക്കുന്ന ഷര്‍ദ്ദുല്‍ ഠാക്കൂര്‍ രണ്ടാം പേസറായി ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നു.
undefined
പ്രസിദ്ധ് കൃഷ്ണനാല് വിക്കറ്റോടെ അരങ്ങേറ്റം ആഘോഷമാക്കിയ പ്രസിദ്ധ് കൃഷ്ണ രണ്ടാം മത്സരത്തിലും രണ്ട് വിക്കറ്റുമായി തിളങ്ങിയ പശ്ചാത്തലത്തില്‍ മൂന്നാം പേസറായി ടീമില്‍ തുടരും.
undefined
യുസ്‌വേന്ദ്ര ചാഹല്‍ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ കുല്‍ദീപ് യാദവിന് പകരം സ്പെഷലിസ്റ്റ് സ്പിന്നറായി യുസ്‌വേന്ദ്ര ചാഹല്‍ അന്തിമ ഇലവനില്‍ എത്തിയേക്കും.
undefined
click me!