ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് നാളെ, ഓപ്പണര്‍ സ്ഥാനത്ത് ആശയക്കുഴപ്പം, സാധ്യതാ ഇലവന്‍

Published : Aug 03, 2021, 08:50 PM IST

നോട്ടിംഗ്ഹാം: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം ഒന്നരമാസത്തെ ഇടവേള കഴിഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാളെ വീണ്ടും പോരാട്ടത്തിനിറങ്ങുന്നു. അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമാണ് ടെസ്റ്റ് പരമ്പര. ഓപ്പണറായി ടീമിലുണ്ടായിരുന്ന ശുഭ്മാന്‍ ഗില്ലിനും മായങ്ക് അഗര്‍വാളിനും പരിക്കേറ്റതോടെ രോഹിത് ശര്‍മക്കൊപ്പം ആരാകും ഓപ്പണറെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍ എങ്ങനെയാവുമെന്ന് നോക്കാം.

PREV
111
ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് നാളെ, ഓപ്പണര്‍ സ്ഥാനത്ത് ആശയക്കുഴപ്പം, സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ: ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ശര്‍മയല്ലാതെ ഇന്ത്യക്ക് മറ്റൊരു ചോയ്സില്ല. പന്ത് സ്വിംഗ് ചെയ്യുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെ രോഹിത് എങ്ങനെ നേരിടുമെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്ത് നിര്‍ണായകമാണ്.

211

KL Rahul

കെ എല്‍ രാഹുല്‍: ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും പരിക്കിന്‍റെ പിടിയിലായതോടെ കെ എല്‍ രാഹുലിന് വീണ്ടും ഓപ്പണര്‍ സ്ഥാനത്ത് തിരിച്ചെത്താനുള്ള അവസരമാണിത്. ആദ്യ ടെസറ്റില്‍ മികവ് കാട്ടിയാല്‍ രാഹുലിന് സ്ഥാനം നിലനിര്‍ത്താനാവും.

 

311

ചേതേശ്വര്‍ പൂജാര: മെല്ലെപ്പോക്കിന് വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കിലും മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാരക്ക് പകരക്കാരനില്ല.

 

411

വിരാട് കോലി: രാജ്യാന്തര സെഞ്ചുറി നേടിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലി സെഞ്ചുറിയോടെ തുടങ്ങുമോ എന്ന് ആകാംക്ഷയിലാണ് ആരാധകര്‍.

 

511

അജിങ്ക്യാ രഹാനെ: പൂജാരയെപ്പോലെ സമീപകാലത്ത് വിമര്‍ശനങ്ങളേറ്റുവാങ്ങുന്ന അജിങ്ക്യാ രഹാനെക്കും ഇംഗ്ലണ്ടിനെതിരായ പരമ്പര നിര്‍ണായകമാണ്.

 

611

റിഷഭ് പന്ത്: വിക്കറ്റ് കീപ്പറായും ബാറ്റിംഗ് ഓര്‍ഡറില്‍ ആറാം നമ്പറിലും റിഷഭ് പന്ത് അല്ലാതെ മറ്റൊരു താരത്തെ പരിഗണിക്കാനില്ല.

 

711

ആര്‍ അശ്വിന്‍: സ്പിന്നറായി കൗണ്ടി മത്സരത്തില്‍ മികവ് കാട്ടിയ അശ്വിന്‍ തന്നെ ടീമിലെത്തും.

 

811

ഷര്‍ദ്ദുല്‍ ഠാക്കൂര്‍: പേസ് ഓള്‍ റൗണ്ടറെന്ന നിലയില്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് അന്തിമ ഇലവനില്‍ ഇടം ലഭിച്ചേക്കും.

 

911

ishant sharma

ഇഷാന്ത് ശര്‍മ: ഇംഗ്ലണ്ടിലെ പരിചയസമ്പത്ത് കണക്കിലെടുത്ത് ഇഷാന്ത് അന്തിമ ഇലവനില്‍ കളിച്ചേക്കും.

1011

മുഹമ്മദ് ഷമി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്വിംഗ് കൊണ്ട് ന്യൂസിലന്‍ഡിനെ വെള്ളംകുടിപ്പിച്ച മുഹമ്മദ് ഷമി തന്നെയാകും ഇന്ത്യയുടെ രണ്ടാം പേസര്‍.

1111

ജസ്പ്രീത് ബൂമ്ര: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിറം മങ്ങിയെങ്കിലും ജസ്പ്രീത് ബുമ്ര തന്നെയാകും ടീമിലെ നാലാമത്തെ പേസര്‍.

click me!

Recommended Stories