ഗാംഗുലിക്ക് 48-ാം പിറന്നാള്‍; ദാദയെക്കുറിച്ച് അവര്‍ പറഞ്ഞത്

First Published Jul 8, 2020, 6:08 PM IST

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ സൗരവ് ഗാംഗുലിയ്ക്ക് ഇന്ന് 48-ാം പിറന്നാള്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കോഴ ആരോപണങ്ങളില്‍ വിശ്വാസം നഷ്മായ ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരുപറ്റം ചെറുപ്പക്കാരുടെ പോരാട്ടവീര്യത്തിലൂടെ ആരാധകരുടെ മനസിലേക്ക് വീണ്ടുമാവാഹിച്ച നായകന്‍. അലങ്കരിക്കാന്‍ ലോക കിരീടങ്ങളോ അഹങ്കരിക്കാന്‍ സെഞ്ചുറികളില്‍ സെഞ്ചുറിയോ ഒന്നും ഇല്ലെങ്കിലും ക്യാപ്റ്റനെന്നാല്‍ ഗാംഗുലിയാണെന്ന് ഇന്ത്യന്‍ ആരാധകര്‍ ഇന്നും കരുതുന്നുവെങ്കില്‍ അതുതന്നെയാണ് ദാദയുടെ ഏറ്റവും വലിയ നേട്ടം.

സെവാഗ്, യുവരാജ്, സഹീര്‍, ഹര്‍ഭജന്‍, കൈഫ്, ധോണി എന്നിങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ച പേരുകള്‍ ആദ്യം കണ്ടെത്തിയതും അവരെ താരമാക്കിയതും ഗാംഗുലിയിലെ നായകമികവായിരുന്നു. 48-ാം പിറന്നാളാഘോഷിക്കുന്ന ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലിയെക്കുറിച്ച് പറയാനേറെയുണ്ടെങ്കിലും ഗാംഗുലിയെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞിട്ടുള്ളത് എന്താണെന്ന് നോക്കാം.

ജെഫ് ബോയ്ക്കോട്ട്: കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്ന് ആദ്യമായി ഗാംഗുലിയെ വിശേഷിപ്പിച്ചത് ബോയ്ക്കോട്ടായിരുന്നു. ഗാംഗുലിയുടെ ബുദ്ധിയും കാര്യങ്ങള്‍ വ്യക്തതയോടെ അവതരിപ്പിക്കാനുള്ള കഴിവും അദ്ദേഹത്തെ സമകാലീന ക്രിക്കറ്റര്‍മാര്‍ക്കൊപ്പം തല ഉയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തനാക്കുന്നുവെന്നും ബോയ്ക്കോട്ട്.
undefined
സ്റ്റീവ് വോ: ഗാംഗുലിയുള്ള ഒരു ഇന്ത്യന്‍ ടീമിനെ കണ്ടാല്‍ ഉറപ്പിച്ചോളു മത്സരം കടുക്കും. ഗാംഗുലിയെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ അല്ല വേണ്ടത് ബഹുമാനിക്കണം. ഇന്ത്യന്‍ ടീം ക്രിക്കറ്റ് കളിക്കുന്ന രീതിതന്നെ മാറ്റി മറിച്ചത് ഗാംഗുലിയാണ്. ഇപ്പോള്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല.
undefined
റിക്കി പോണ്ടിംഗ്: സൗരവ് ഗാംഗുലിയാണ് എന്റെ ഇഷ്ടപ്പെട്ട നായകന്‍. ഓസ്ട്രേലിയക്കെതിരെ ഓസ്ട്രേലിയയില്‍ അദ്ദേഹം പുറത്തെടുത്ത നായകമികവ് അസമാന്യമായിരുന്നു. എനിക്കദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്.
undefined
രാഹുല്‍ ദ്രാവിഡ്: ഓഫ് സൈഡില്‍ ദൈവം കഴിഞ്ഞാല്‍ പിന്നെ ഗാംഗുലിയെയുള്ളൂ.
undefined
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍: മനസാണ് സൗരവിന്റെ ഏറ്റവും വലിയ ശക്തി. നെറ്റ്സില്‍ മാത്രമല്ല അദ്ദേഹം കഠിനാധ്വാനി മാനസികമായും അദ്ദേഹം കഠിനാധ്വാനിയാണ്. ഏത് പ്രതിസന്ധിഘട്ടവും തരണം ചെയ്ത് അദ്ദേഹം തിരിച്ചുവരും.
undefined
എം.എസ്.ധോണി: സത്യം പറഞ്ഞാല്‍ ടെലിവിഷനില്‍ കാണുന്ന ദാദ വളരെ വ്യത്യസ്തനായ മനുഷ്യനാണ്. എന്നാല്‍ യഥാര്‍ഥ ദാദ ശരിക്കുമൊരു ചൂടനാണ്.
undefined
ഗ്രെയിം സ്മിത്ത്: ഗ്രൗണ്ടിലെ മാത്രം കളിയല്ല ക്രിക്കറ്റ്, മനസിന്റെ കളി കൂടിയാണ്. മൈന്‍ഡ് ഗെയിമിന്റെ കാര്യത്തില്‍ അദ്ദേഹം ക്രിക്കറ്റിലെ പുതിയ സ്റ്റീവ് വോ ആണ്.
undefined
വിവിഎസ് ലക്ഷ്ണണ്‍: സ്പിന്നര്‍ക്കെതിരെ കളിക്കുമ്പോള്‍ ബൗണ്ടറിക്ക് പുറത്തേക്ക് മാത്രമല്ല സ്റ്റേഡിയത്തിന് പുറത്തേക്ക് വരെ പന്ത് പായിക്കാന്‍ ഗാംഗുലിക്കാവും. സ്പിന്നര്‍മാരെ നേരിടുമ്പോള്‍ ദൈവമേ അയാളൊരു കൊലയാളിയാണ്.
undefined
ഹീത്ത് സ്ട്രീക്ക്: ഓഫ് സൈഡില്‍ ഗാംഗുലി കരുത്തനാണ്. അതുകൊണ്ടുതന്നെ ഓഫ് സൈഡില്‍ പന്തെറിഞ്ഞ് അദ്ദേഹത്തെ പുറത്താക്കുക അസാധ്യവും. ഓണ്‍ സൈഡില്‍ അദ്ദേഹം തെറ്റുവരുത്തുന്നതുവരെ കാത്തിരിക്കാം. ലോകോത്തര നിലവാരമുള്ള ബാറ്റ്സ്മാനാണ് ഗാംഗുലി.
undefined
ഷോണ്‍ പൊള്ളോക്ക്: ഗാംഗുലിയുടെ അത്ഭുതകരമായ ടൈമിംഗും വലിയ ഷോട്ടുകള്‍ കളിക്കുമ്പോള്‍ അദ്ദേഹത്തെ ഏറ്റവും അപകടകാരിയാക്കുന്നു.
undefined
ബ്രയാന്‍ ലാറ:ഏതൊക്കെ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും ഗാംഗുലിക്ക് കീഴില്‍ ഇന്ത്യന്‍ ടീം വലിയ ഉയരങ്ങള്‍ കീഴടക്കി. ഉറച്ച തീരുമാനങ്ങളും ലക്ഷ്യബോധവുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.
undefined
ജവഗല്‍ ശ്രീനാഥ്: വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴും അക്ഷോഭ്യനായി നിലകൊള്ളുന്നുവെന്നാണ് ഗാംഗുലിയുടെ ഏറ്റവും വലിയ കഴിവ്.
undefined
ബൈച്ചുംഗ് ബൂട്ടിയ: ഫുട്ബോളിന് പുറമെ ഞാന്‍ കാണാറുള്ള ഏക കളി ബാസ്കറ്റ് ബോളായിരുന്നു. ഇന്ന് ഞാനൊരു ക്രിക്കറ്റ് പ്രേമി കൂടിയാണെങ്കില്‍ അതിന് കാരണം ഗാംഗുലി എന്ന കളിക്കാരനാണ്.
undefined
click me!