ഡെയ്ല്‍ സ്റ്റെയിന് 37-ാം പിറന്നാള്‍; ആരാണ് സ്റ്റെയിനെന്ന ചോദ്യത്തിന് ഈ ചിത്രങ്ങളാണ് ഉത്തരം

First Published Jun 27, 2020, 6:30 PM IST

ജൊഹാനസ്ബര്‍ഗ്: ക്രിക്കറ്റിലെ എക്കാലത്തെയും മഹാന്‍മാരായ പേസ് ബൗളര്‍മാരിലൊരാളായ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന് 37-ാം പിറന്നാള്‍. 2004 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അരങ്ങേറിയ സ്റ്റെയിന്‍ പിന്നീട് ഒന്നര പതിറ്റാണ്ടോളം ബാറ്റ്സ്മാന്‍മാരുടെ പേടിസ്വപ്നമായിരുന്നു. 93 ടെസ്റ്റുകളില്‍ നിന്ന് 439 വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റെയിന്‍ പരിക്കിനെത്തുടര്‍ന്ന് ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

കരിയറിന്റെ പ്രതാപകാലത്ത് പരിക്ക് വില്ലനായി എത്തിയില്ലായിരുന്നെങ്കില്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളറായി മാറുമായിരുന്നു സ്റ്റെയിന്‍. 125 ഏകദിനങ്ങളില്‍ 196 വിക്കറ്റും 47 ടി20 മത്സരങ്ങളില്‍ 64 വിക്കറ്റുമാണ് സ്റ്റെയിനിന്റെ നേട്ടം. പേസും സ്വിംഗും ആക്രമണോത്സുകതയും കൊണ്ട് തന്റെ തലമുറയിലെ സമ്പൂര്‍ണ പേസ് ബൗളറെന്ന് സ്റ്റെയിനെ വിശേഷിപ്പിക്കാം. ഡെയ്ല്‍ സ്റ്റെയിന്‍ അത്രവലിയ ബൗളറാണോ എന്ന് സംശയിക്കുന്നവര്‍ക്ക് ഈ ചിത്രങ്ങള്‍ ഉത്തരം നല്‍കും.

2010ല്‍ ബ്രിജ്‌ടൗണിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ സ്റ്റെയിനിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായ വിന്‍ഡീസ് നായകന്‍ ക്രിസ് ഗെയ്ല്‍
undefined
2010ലെ ഡര്‍ബന്‍ ടെസ്റ്റില്‍ പ്രതിരോധത്തിന്റെ അവസാന വാക്കായ രാഹുല്‍ ദ്രാവിഡിനെ പുറത്താക്കിയ സ്റ്റെയിന്‍.
undefined
2007ലെ കറാച്ചി ടെസ്റ്റില്‍ ഡെയ്ല്‍ സ്റ്റെയിനിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുന്ന പാക് താരം യൂനിസ് ഖാന്‍.
undefined
2014ലെ പോര്‍ട്ട് എലിസബത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ വീഴ്ത്തിയ ഡെയ്ല്‍ സ്റ്റെയിനിന്റെ ആവേശം.
undefined
2013ലെ ഡര്‍ബന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയുടെ പ്രതിരോധം പൊളിച്ച് ബൗള്‍ഡാക്കിയ സ്റ്റെയിന്‍.
undefined
2007ല്‍ ന്യൂലാന്‍ഡ്സില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ കിവി താരം ലൂ വിന്‍സന്റിനെ സ്റ്റെയിന്‍ ക്ലീന്‍ ബൗള്‍ഡാക്കുന്നു.
undefined
2012ലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ നായകനായിരുന്ന റിക്കി പോണ്ടിംഗിന്റെ വിക്കറ്റ് വീഴ്ത്തുന്ന സ്റ്റെയിന്‍.
undefined
2010ലെ ഡര്‍ബന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിക്കറ്റെടുത്ത ഡെയ്ല്‍ സ്റ്റെയിന്‍.
undefined
2014ലെ പോര്‍ട്ട് എലിസബത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിനെ ക്ലീന്‍ ബൗള്‍ഡാക്കിയ സ്റ്റെയിനിന്റെ ആവേശം
undefined
2013ലെ ഡര്‍ബന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കിയ സ്റ്റെയിന്‍.
undefined
2016ലെ പെര്‍ത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ വീഴ്ത്തിയ സ്റ്റെയിനിന്റെ ആവേശം.
undefined
click me!