Published : May 01, 2024, 06:07 PM ISTUpdated : May 01, 2024, 06:11 PM IST
ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്താന്‍ പാടില്ല എന്ന ഒരു വിഭാഗം ആരാധകരുടെ ആവശ്യത്തിന് ബിസിസിഐ ചെവി കൊടുത്തില്ല. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും സംയുക്ത വേദിയൊരുക്കുന്ന ലോകകപ്പില്‍ പാണ്ഡ്യയും ഇന്ത്യന്‍ ടീമിനൊപ്പം കാണുമെന്ന് ടീം പ്രഖ്യാപിച്ചപ്പോള്‍ വ്യക്തമായി. ഏറെ നാടകീയതകള്‍ക്കൊടുവില്‍ ടീമിലെത്തിയ പാണ്ഡ്യയെ നേരെ പിടിച്ച് വൈസ് ക്യാപ്റ്റനാക്കുകയായിരുന്നു സെലക്ടര്‍മാര്‍ എന്നാണ് റിപ്പോര്‍ട്ട്.
ട്വന്‍റി 20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ 15 അംഗ സ്ക്വാഡിന്‍റെ വൈസ് ക്യാപ്റ്റനാണ് ഹാര്‍ദിക് പാണ്ഡ്യ. സെലക്ഷന്‍ കമ്മിയില്‍ പാണ്ഡ്യയെ ചൊല്ലി പൊരിഞ്ഞ ചര്‍ച്ച തന്നെ നടന്നു.
27
സെലക്ഷന്‍ യോഗത്തില്‍ കൂടുതല്‍ നേരം ചര്‍ച്ച നടന്നത് ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തണോ എന്ന കാര്യത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ താരം ഒട്ടും ഫോമിലല്ല എന്നതാണ് ഇതിന് കാരണം.
37
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദിക് പാണ്ഡ്യക്ക് 10 മത്സരങ്ങളില്‍ 197 റണ്‍സും ആറ് വിക്കറ്റും മാത്രമേയുള്ളൂ. പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ 10ല്‍ മൂന്ന് ജയം മാത്രമുള്ള മുംബൈ ഒന്‍പതാം സ്ഥാനത്താണ് നിലവില്‍.
47
നിലവിലെ ഫോം സംബന്ധിച്ച കണക്കുകള്‍ ഇങ്ങനെയാണെങ്കിലും ടീമിന്‍റെ ബാലന്‍സ് കണക്കാക്കി പാണ്ഡ്യക്ക് സെലക്ടര്‍മാര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അവസരം കൊടുത്തു.
57
എന്നാല്‍ ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ അവസാന നിമിഷം മാത്രം ടി20 ലോകകപ്പ് സ്ക്വാഡിലെത്തിയ പാണ്ഡ്യയെ ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കി എന്നതാണ് ഏറ്റവും കൗതുകകരം. ഇത് വിമര്‍ശനത്തിന് വഴിവെച്ചേക്കും.
67
ഐപിഎല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സ് കിതയ്ക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി വലിയ വിമര്‍ശനം നേരിടുന്നത് സെലക്ഷന്‍ യോഗത്തില്‍ പരിഗണനാവിഷയമായില്ല എന്ന് അനുമാനിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!