ന്യൂസിലാന്‍ഡിലെ വേഗമേറിയ പിച്ചില്‍ ഇന്ത്യ 89 റണ്‍സിന്‌ ഓള്‍ ഔട്ടായത്‌ ഷോക്കിംഗ്‌ ആയിരുന്നു. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന 2027 ഏകദിന ലോകകപ്പിലെ സാഹചര്യങ്ങള്‍ക്ക്‌ സമാനമായ പിച്ചിലാണ്‌ ഈ തകര്‍ച്ചയുണ്ടായത്‌ എന്നതാണ്‌ ഗംഭീറിനെ അസ്വസ്ഥനാക്കുന്നത്‌.

ന്യൂസിലാന്‍ഡിനെതിരെ നാലാം ഏകദിനത്തില്‍ ഇന്ത്യക്കുണ്ടായ ബാറ്റിംഗ്‌ തകര്‍ച്ച ലോകകപ്പ്‌ തയ്യാറെടുപ്പുകളെ ആശങ്കയിലാഴ്‌ത്തുന്നതാണെന്ന്‌ പരിശീലകന്‍ ഗൗതം ഗംഭീര്‍. ന്യൂസിലാന്‍ഡിലെ വേഗമേറിയ പിച്ചില്‍ ഇന്ത്യ 89 റണ്‍സിന്‌ ഓള്‍ ഔട്ടായത്‌ ഷോക്കിംഗ്‌ ആയിരുന്നു. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന 2027 ഏകദിന ലോകകപ്പിലെ സാഹചര്യങ്ങള്‍ക്ക്‌ സമാനമായ പിച്ചിലാണ്‌ ഈ തകര്‍ച്ചയുണ്ടായത്‌ എന്നതാണ്‌ ഗംഭീറിനെ അസ്വസ്ഥനാക്കുന്നത്‌.

ന്യൂസിലാന്‍ഡ്‌ ടീം 335 റണ്‍സടിച്ചെടുത്ത പിച്ചിലാണ്‌ ഇന്ത്യ 26.4 ഓവറില്‍ കൂടാരം കയറിയത്‌. പിച്ചിന്റെ സ്വഭാവം മാറിയതാണ്‌ ബാറ്റിംഗ്‌ തകര്‍ച്ചക്ക്‌ കാരണമെന്ന ക്യാപ്‌റ്റന്‍ ശ്രേയസ്‌ അയ്യരുടെ വാദം കോച്ച്‌ ഗംഭീര്‍ തള്ളിക്കളയുന്നുണ്ട്‌. മാറ്റ്‌ ഹെന്‍റിയുടെ കൃത്യതയായര്‍ന്ന പന്തുകളെ തന്ത്രപൂര്‍വം പ്രതിരോധിക്കാന്‍ ബാറ്റര്‍മാര്‍ക്ക്‌ കഴിയണമായിരുന്നുവെന്ന്‌ ഗൗതം ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു.

കുറഞ്ഞ സ്‌കോറിനേക്കാള്‍ തന്നെ ആശങ്കപ്പെടുത്തുന്നത്‌ 26.4 ഓവറിനുള്ളില്‍ ടീം മുഴുവന്‍ പുറത്തായ രീതിയാണെന്ന്‌ ഗംഭീര്‍ പറഞ്ഞു. രണ്ടാം ഏകദിനത്തില്‍ 135 റണ്‍സ്‌ പിന്തുടരുമ്പോഴും ഇന്ത്യ 111 റണ്‍സിന്‌ ഏഴ്‌ വിക്കറ്റ്‌ എന്ന നിലയിലേക്ക്‌ തകര്‍ന്നിരുന്നു.

ആദ്യ 10-15 ഓവറുകള്‍ എങ്ങനെ കളിക്കണമെന്ന്‌ കൂടി അറിഞ്ഞിരിക്കണം. ഇന്ത്യന്‍ പിച്ചുകളില്‍ ആദ്യ 15 ഓവറുകള്‍ ബൗളര്‍മാരെ ആക്രമിച്ചു കളിക്കാന്‍ ഉതകുന്നതാണ്‌. ന്യൂസിലാന്‍ഡില്‍ സാഹചര്യം വ്യത്യസ്‌തമാണ്‌. അവിടെ ക്ഷമയും ശാന്തതയും വേണം. വിക്കറ്റ്‌ നഷ്ടപ്പെടാതെ ആദ്യ പത്ത്‌ ഓവറില്‍ 35-40 റണ്‍സെടുക്കുന്നത്‌ പോലും മികച്ച തുടക്കമായി കണക്കാക്കാമെന്ന്‌ ഗംഭീര്‍ ചൂണ്ടിക്കാട്ടി.

മാറ്റ്‌ ഹെന്‍ റി മികച്ച ലൈനിലും ലെംഗ്‌തിലും പന്തെറിഞ്ഞു. പക്ഷേ, അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രതിരോധിക്കാന്‍ കഴിയാത്ത പന്തുകളില്ല. സാങ്കേതികമായ വിശകലനങ്ങളേക്കാള്‍ മാനസികമായ തയ്യാറെടുപ്പുകള്‍ പ്രധാനമാണ്‌. മുന്‍ മത്സരങ്ങളിലെ പിഴവുകള്‍ തിരിച്ചറിഞ്ഞ്‌, അടുത്ത മത്സരത്തിന്‌ തയ്യാറെടുക്കേണ്ടതുണ്ടെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK