പരിചയസമ്പത്തുണ്ടായിട്ടെന്താ ? ഐപിഎല്ലില്‍ ക്യാപ്റ്റന്മാരായില്ല- അഞ്ച് താരങ്ങള്‍

First Published Sep 9, 2020, 4:55 PM IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് നാല് കിരീടങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ. ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കിയിട്ടുള്ള ക്യാപ്റ്റനും അദ്ദേഹം തന്നെ. ഗൗതം ഗംഭീറിന് കീഴില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ട് കിരീടങ്ങള്‍ സ്വന്തമാക്കി. പരിയസമ്പത്ത് എന്നുള്ള ഘടകം കൊണ്ടാണ് ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായത്. ശ്രേയസ് അയ്യരും കരിയറിന്റെ ചെറുപ്പത്തിലാണ് നായകസ്ഥാനം ഏറ്റെടുക്കുന്നത്. കെ എല്‍ രാഹുലാവട്ടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിനൊരുങ്ങുന്നു. എന്നാല്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടും ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കാതെപോയ നിരവധി താരങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട് അഞ്ച് പേരുകള്‍ ആരോക്കെയെന്ന് നോക്കാം.

രവീന്ദ്ര ജഡേജതുടക്ക സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് ജഡേജ. രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് താരത്തിന്റെ തുടക്കം. പിന്നീട് കൊച്ചി ട്‌സ്‌ക്കേഴ്‌സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചു. നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരം. ഇത്രത്തോളം അനുഭവസമ്പത്തുണ്ടായിട്ടും ജഡേജ ഇതുവരെ ക്യാപ്റ്റനായിട്ടില്ല. 170 ഐപിഎല്‍ മത്സരങ്ങള്‍ ജഡേജ കളിച്ചു. 1925 റണ്‍സും 106 വിക്കറ്റും നേടിയിട്ടുണ്ട്.
undefined
യൂസഫ് പഠാന്‍ഐപിഎല്‍ തുടക്ക സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് യൂസഫ് പഠാന്‍. ഷെയ്ന്‍ വോണിന് കീഴില്‍ രാജസ്ഥാന്‍ പ്രഥമ ഐപിഎല്‍ കിരീടം നേടുമ്പോള്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് പഠാന്‍. 2011ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് ചേക്കേറിയ പഠാന്‍ അവിടെ രണ്ട് കിരീടനേട്ടങ്ങളില്‍ പങ്കാളിയായി. 174 ഐപിഎല്‍ മത്സരം കളിച്ചുള്ള പരിചയമുണ്ട് പഠാന്. 2016വരെ കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിച്ചെങ്കിലും ഒരിക്കല്‍പോലും ക്യാപ്റ്റനാവാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
undefined
റോബിന്‍ ഉത്തപ്പ2008ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയായിരുന്നു ഉത്തപ്പയുടെ തുടക്കം. അടുത്ത രണ്ട് സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍. പിന്നീട് പൂനെ വാരിയേഴ്‌സില്‍. എന്നാല്‍ ഉത്തപ്പയുടെ നല്ലകാലം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലായിരുന്നു. 2014 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ അദ്ദേഹം കൊല്‍ക്കത്തയ്‌ക്കൊപ്പമുണ്ടായിരുന്നു. ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമ്പോള്‍ ഉത്തപ്പ ആ സ്ഥാനത്തേക്ക് വരുമെന്നാണ് മിക്കവരും കരുതിയിരുന്നത്. 84 ഇന്നിങ്സില്‍ നിന്നായി 2439 റണ്‍സും അദ്ദേഹം കൊല്‍ക്കത്തയ്ക്കായി നേടി. എന്നിട്ടും ദിനേശ് കാര്‍ത്തിക് നായകനായി. 177 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഉത്തപ്പയ്ക്ക് ഒരിക്കല്‍ പോലും നായക പദവി ലഭിച്ചിട്ടില്ല.
undefined
എബി ഡിവില്ലിയേഴ്സ്ആദ്യ മൂന്ന് സീസണിലും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ (ഇപ്പോഴത്തെ ഡല്‍ഹി കാപിറ്റല്‍) താരമായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം. 2011ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തി. ദക്ഷിണാഫ്രിക്കയെ നയിച്ചിട്ടുള്ള പരിചയവും ഡിവില്ലിയേഴ്‌സിനുണ്ട്. എന്നാല്‍ ബാംഗ്ലൂരിന്റെ മുഴുവന്‍ സമയ ക്യാപ്റ്റനാവാന്‍ ഡിവില്ലിയേഴ്‌സിന് സാധിച്ചിട്ടില്ല. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ അദ്ദേഹം കുറച്ച് മത്സരങ്ങളില്‍ നയിച്ചിട്ടുണ്ട്. 154 ഐപിഎല്‍ മത്സരങ്ങള്‍ ഡിവില്ലിയേഴ്‌സ് കളിച്ചിട്ടുണ്ട്.
undefined
പീയൂഷ് ചൗളക്രിക്കറ്റില്‍ ചുരുക്കം ബൗളര്‍മാര്‍ മാത്രമാണ് ക്യാപ്റ്റന്മാരായിട്ടുള്ളത്. ഐപിഎല്‍ എടുത്താല്‍ ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ല, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഉദാഹരണങ്ങളാണ്. ഐപിഎല്ലില്‍ ആഴത്തിലുള്ള പരിചയസമ്പത്തുള്ള താരമാണ് പിയൂഷ് ചൗള. 157 മത്സരങ്ങള്‍ ഐപിഎല്ലില്‍ കളിച്ചു. ഇതില്‍ 70 മത്സരങ്ങളും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ക്യാപ്റ്റനാവാന്‍ ചൗളയ്ക്ക് സാധിച്ചിട്ടില്ല. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയും കളിച്ചിട്ടുള്ള ചൗള ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ്.
undefined
click me!