അയാള്‍ നിങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്ന താരമല്ല; കോലിയോട് ഉപമിക്കപ്പെട്ട അഞ്ച് താരങ്ങള്‍

First Published Jun 13, 2020, 3:49 PM IST

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി അവസാനം താരതമ്യം ചെയ്യപ്പെട്ട താരം പാകിസ്ഥാന്റെ ബാബര്‍ അസമാണ്. കഴിഞ്ഞ ദിവസം മുന്‍ പാക് താരം യൂനിസ് ഖാനും ഇക്കാര്യം പറയുകയുണ്ടായി. അഞ്ച് വര്‍ഷം കൊണ്ട് അസം കോലി ഇപ്പോഴുള്ള അതേ സ്ഥാനത്തെത്തുമെന്നാണ് യൂനിസ് പറഞ്ഞത്. എന്നാന്‍ അടുത്തിടെ നിരവധി താരങ്ങള്‍ കോലിയുമായി ഉപമിക്കപ്പെടുകയുണ്ടായി. അതില്‍  ചില താരങ്ങളെ നോക്കാം..

അഹമ്മദ് ഷെഹ്‌സാദ് -പാകിസ്ഥാന്‍ബാറ്റിങ് ശൈലികൊണ്ടും മുഖഛായകൊണ്ടും കോലിലോട് ഉപമിപ്പിക്കപ്പെട്ട താരമാണ് പാകിസ്ഥാന്റെ ഷെഹ്‌സാദ്. 19ാം വയസില്‍ തന്നെ പാക് സീനിയര്‍ ടീമിന്റെ ജേഴ്‌സി അണിഞ്ഞെങ്കിലും പിന്നീട് നിരാശപ്പെടുത്തി. തുടക്കകാലത്ത് കോലിയെ കടത്തിവെട്ടുമെന്നാണ് ഷെഹ്‌സാദിനെ കുറിച്ച് ക്രിക്കറ്റ് ലോകം പറഞ്ഞിരുന്നത്. പാകിസ്ഥാന് വേണ്ടി വേണ്ടി 81 ഏകദിനങ്ങളില്‍ നിന്നും 2605 റണ്‍സും 59 ടി20കളില്‍ നിന്നും 1471 റണ്‍സും നേടി.
undefined
ദിനേഷ് ചാണ്ഡിമല്‍ -ശ്രീലങ്കകുമാര്‍ സംഗക്കാര, മഹേല ജയവര്‍ധനെ, തിലകരത്‌നെ ദില്‍ഷന്‍ എന്നിവരുടെ വിരമിക്കലിന് ശേഷം ശ്രീലങ്കന്‍ ക്രിക്കറ്റിന് ലഭിച്ച കച്ചിതുരുമ്പായിരുന്നു ചാണ്ഡിമല്‍. ടെസ്റ്റിലാണ് താരം മികവ് കാണിച്ചത്. 146 ഏകദിനങ്ങളും 54 ടി20കളും കളിച്ച താരത്തിന്റെ ശശരാശരി യഥാക്രമം 32.42, 18.60 എന്നിങ്ങനെയാണ്. ബോര്‍ഡുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് നിരവധി തവണ ടീമില്‍ നിന്ന് പുറത്തുപോവുകയും ചെയ്തു.
undefined
ഉമര്‍ അക്മല്‍ -പാകിസ്ഥാന്‍കോലിയെ പോലെ ഉയരങ്ങളിലെത്തുമെന്ന് കരുതിയ മറ്റൊരു പാക് താരമാണ് ഉമര്‍ അക്മല്‍. 19ാം വയസില്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്ന സെഞ്ചുറി നേടിയാണ് അക്മല്‍ വരവറിയിച്ചത്. എന്നാല്‍ പിന്നീട് താരം വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കിയ ചില പരാമര്‍ശങ്ങള്‍ ടീമില്‍ നിന്ന് പുറത്താക്കി. പിന്നീട് ഇടയ്ക്കിടെ വന്നും പോയികൊണ്ടിരിക്കുന്ന താരമായി അക്മല്‍. വാതുവയ്പ്പുകാര്‍ തന്നെ സമീപിച്ച കാര്യം അധികൃതരെ അറിയിക്കാതെ മറച്ചു വച്ചതിന്റെ പേരില്‍ മൂന്നു വര്‍ഷത്തെ വിലക്ക് നേരിടുകയാണ് 30കാരന്‍.
undefined
ജൊനാതന്‍ ട്രോട്ട് -ഇംഗ്ലണ്ട്2010-11 ആഷസ് പരമ്പരില്‍ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ട്രോട്ട്. കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന സമയത്ത് തന്നെയാണ് ട്രോട്ടും അരങ്ങേറിയത്. തുടക്കകാലത്ത് കോലിയേക്കാള്‍ ഏറെ മുന്നിലായിരുന്നു ട്രോട്ടിന്റെ പ്രകടനം. 2009 മുതല്‍ 2013 വരെ താരത്തെ വെല്ലാന്‍ ആരുമില്ലായിരുന്നു. 49.33, 47.86, 52.60, 41.00, 61.10 എന്നിങ്ങനെയായിരുന്നു ട്രോട്ടിന്റെ ബാറ്റിങ് ശരാശരി. എന്നാല്‍ വിഷാദരോഗത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് പിന്മാറി. 2015ല്‍ തിരിച്ചെത്തിയെങ്കിലും പഴയ പ്രകടനം ആവര്‍ത്തിക്കാനായില്ല.
undefined
ക്വിന്റണ്‍ ഡി കോക്ക്- ദക്ഷിണാഫ്രിക്കനിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയടെ ക്യാപ്റ്റനായ ക്വിന്റണ്‍ ഡി കോക്കിന്റെ കാര്യം ഇപ്പോഴും പറയാറായിട്ടില്ല. കോലിയേക്കാള്‍ ജൂനിയറായ താരമാണ് ഡി കോക്ക്. ഇതുവരെ 121 ഏകദിനങ്ങള്‍ കളിച്ച ഡി കോക്ക് 15 സെഞ്ചുറികള്‍ നേടി. 27 വയസ് മാത്രം പ്രായമായ ഡികോക്ക് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോലിയോളം പോന്ന താരമാവുമെന്നാണ് ക്രിക്കറ്റ് ലോകത്തെ പ്രവചനങ്ങള്‍.
undefined
click me!