കോലി ഓപ്പണറായെത്തുമോ ? സൂര്യകുമാറിന് അരങ്ങേറ്റം; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20ക്കുള്ള സാധ്യത ഇലവന്‍ അറിയാം

Published : Mar 14, 2021, 11:01 AM IST

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയുടെ ടീം സെലക്ഷനില്‍ ആരാധകര്‍ക്കും മുന്‍ താരങ്ങള്‍ക്കും കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മയെ കളിപ്പിക്കാത്തതില്‍ മുന്‍ താരം വിരേന്ദര്‍ സെവാഗ് എതിര്‍പ്പ് വ്യക്തമാക്കി. ഇന്ന് രണ്ടാം ടി20ക്ക് ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രോഹിത്തിന് ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമമാണെന്ന് കോലി പറഞ്ഞിരുന്നു. എന്നാല്‍ പകരം കളിച്ച ശിഖര്‍ ധവാന്‍ മോശം പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ടുതന്നെ ടീമില്‍ വ്യാപക മാറ്റങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോശം ഫോമിലുളള ക്യാപ്റ്റന്‍ വിരാട് കോലി ഓപ്പണറായേക്കുമെന്നുള്ള സൂചനയും പുറത്തുവരുന്നുണ്ട്. അങ്ങനെ വന്നാല്‍ സൂര്യകുമാര്‍ യാദവിന് അരങ്ങേറ്റത്തിനും അവസരം തെളിയും. സാധ്യത ഇലവനെ അറിയാം...  

PREV
111
കോലി ഓപ്പണറായെത്തുമോ ? സൂര്യകുമാറിന് അരങ്ങേറ്റം; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20ക്കുള്ള സാധ്യത ഇലവന്‍ അറിയാം

കെ എല്‍ രാഹുല്‍

ആദ്യ ടി20യില്‍ മോശം പ്രകടനമായിരുന്നെങ്കിലും രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ടി20യില്‍ അടുത്തകാലത്ത് മികച്ച പ്രകനമായിരുന്നു താരം പുറത്തെടുത്തിരുന്നത്.

211

വിരാട് കോലി

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇന്ന് ഓപ്പണറായി എത്തിയേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളില്‍ മൂന്ന് തവണയും താരം പൂജ്യത്തിന് പുറത്തായി. മോശം ഫോമില്‍ കളിക്കുന്ന കോലിക്കും ഈ മാറ്റം ഫലം ചെയ്‌തേക്കും. എന്നാല്‍ രോഹിത് തിരിച്ചുവരുമ്പോള്‍ മൂന്നാം സ്ഥാനത്ത് കളിക്കും. 

311

ശ്രേയസ് അയ്യര്‍

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു ശ്രേയസ് അയ്യര്‍. ഇന്ന് കോലി ഓപ്പണറുടെ റോളിലെത്തിയാല്‍ അയ്യര്‍ മൂന്നാമത് കളിക്കും. കഴിഞ്ഞ മത്സരത്തില്‍ 48 പന്ത് മാത്രം നേരിട്ട അയ്യര്‍ 67 റണ്‍സ് നേടിയിരുന്നു.

411

സൂര്യകുമാര്‍ യാദവ്

മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ് ഇന്ന് അരങ്ങേറ്റം കുറിച്ചേക്കും. അദ്ദേഹത്തിന്റെ ഇഷ്്ട പൊസിഷനായ നാലാം നമ്പറില്‍ തന്നെയായിരിക്കും സൂര്യകുമാര്‍ കളിക്കുക.  ടീമില്‍ സ്ഥിരം സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ് താരത്തിന് വന്നുച്ചേര്‍ന്നിരിക്കുന്നത്. 

511

റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍)

ഈ പരമ്പരയോടെ ടി20 ടീമിേലക്ക് തിരിച്ചെത്തിയ റിഷഭ് പന്ത് വിക്കറ്റിന് പിന്നിലുണ്ടാവുമെന്നതില്‍ സംശയമൊന്നുമില്ല. കഴിഞ്ഞ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു താരത്തിന്റേത്. 23 പന്തില്‍ 21 റണ്‍സാണ് നേടിയത്. ഇതില്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ നേടിയ റിവേഴ്‌സ് സ്വീപ്പ് സിക്‌സ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മികച്ച ഫോമില്‍ കളിക്കുന്ന പന്ത് തന്നെയാണ് മധ്യനിരയുടെ ഇത്തരവാദിത്തം ഏറ്റെടുക്കേണ്ടത്.

611

ഹാര്‍ദിക് പാണ്ഡ്യ

ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞ മത്സരത്തില്‍ 19 റണ്‍സാണ് നേടിയത്. എന്നാല്‍ അതില്‍കൂടുതല്‍  ഇന്ത്യക്ക് ആശ്വാസം നല്‍കുന്നത് പാണ്ഡ്യ പന്തെറിയാന്‍ തുടങ്ങിയെന്നുള്ളതാണ്. കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഓവര്‍ മാത്രം എറിഞ്ഞ പാണ്ഡ്യ 13 റണ്‍സ് മാത്രമാണ് വഴങ്ങിയത്. 

711

വാഷിംഗ്ടണ്‍ സുന്ദര്‍

21കാരന്റെ ഓള്‍റൗണ്ട് മികവാണ് ടീമില്‍ പിടിച്ചുനിര്‍ത്തുന്നത്. ആദ്യ പുറത്താവാതെ മൂന്ന് റണ്‍സാണ് താരം നേടിയത്. പന്തെടുത്തപ്പോള്‍ ഒരു വിക്കറ്റും സ്വന്തമാക്കി. മത്സരം മൊട്ടേറയില്‍ തന്നെ ആയതിനാല്‍ താരം സ്ഥാനം നിലനിര്‍ത്തും. 

811

അക്‌സര്‍ പട്ടേല്‍ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത അക്‌സര്‍ ഇനിയും അവസരം നല്‍കിയേക്കും. ആദ്യ ടി20യില്‍ മൂന്ന് ഓവര്‍ എറിഞ്ഞപ്പോള്‍ 24 റണ്‍സാണ് താം വിട്ടുകൊടുത്തത്. എന്നാല്‍ മൊട്ടേറയില്‍ മികച്ച റെക്കോഡുളള പട്ടേലിനെ ഒഴിവാക്കില്ല.

911

ദീപക് ചാഹര്‍

ആദ്യ മത്സരത്തില്‍ ചാഹറിന് അവസരം ലഭിച്ചിരുന്നില്ല. ഷാര്‍ദുള്‍ താക്കൂറാണ് പകരമിറങ്ങിയത്. എന്നാല്‍ രണ്ട് ഓവര്‍ എറിഞ്ഞപ്പോള്‍ വിക്കറ്റൊന്നും നേടാന്‍ താക്കൂറിന് സാധിച്ചിരുന്നില്ല. ബാറ്റിങ്ങില്‍ ആദ്യ പന്തില്‍ പുറത്താവുകയും ചെയ്തു. അതുകൊണ്ടുതന്നെ ചാഹര്‍ തിരിച്ചെത്തിയേക്കും.

1011

ഭുവനേശ്വര്‍ കുമാര്‍

ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ടീമിനെ നയിച്ച ഭുവനേശ്വര്‍ കുമാറിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. രണ്ട് ഓവര്‍ മാത്രം എറിഞ്ഞ താരം 15 റണ്‍സ് വിട്ടുകൊടുത്തു. ദീര്‍ഘ കാലങ്ങള്‍ക്ക് ശേഷമുള്ള താരത്തിന്റെ തിരിച്ചുവരവായിരുന്നു മത്സരം. 

1111

യൂസ്‌വേന്ദ്ര ചാഹല്‍

ആദ്യ ടി20യില്‍ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ബൗളര്‍ ചാഹലായിരുന്നു. നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങിയ താരത്തിന് ഒരു വിക്കറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ കോലിക്ക് ഇപ്പോഴും താരത്തില്‍ പ്രതീക്ഷയുണ്ട്.

click me!

Recommended Stories