ഒരേയൊരു ധോണി; ഇനി പിറക്കുമൊ ഇങ്ങനെയൊരു ഇതിഹാസം- ചില യഥാര്‍ത്ഥ്യങ്ങള്‍

First Published Jul 7, 2020, 2:10 PM IST

ധോണിയുടെ പിറന്നാള്‍ ആഘോഷിക്കുകയാണ് ക്രിക്കറ്റ് ലോകം. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ക്ക് ഇന്ന് 39 വയസ് തികഞ്ഞു. സഹാതാരങ്ങളും സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ധോണിക്ക് പിറന്നാള്‍ ആശംസകളുമായെത്തി. ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷകാലം വിട്ടുനിന്നിട്ടും ധോണിയോടുള്ള ആരാധനയില്‍ കുറവൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തെ കുറിച്ചുള്ള ട്വീറ്റുകള്‍ തെളിയിക്കുന്നത്. ധോണി വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുകയാണ് ആരാധകര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണി സ്വന്തമാക്കിയ ചില റെക്കോഡുകള്‍ അറിയാം... 

ഐസിസിയുടെ എല്ലാ കിരീടങ്ങളും നേടിയ ഒരേയൊരു ക്യാപ്റ്റനാണ് എം എസ് ധോണി. 2007 പ്രഥമ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിന ലോകകപ്പ്. 2013ല്‍ ചാംപ്യന്‍സ് ട്രോഫിയും ധോണിക്ക് കീഴില്‍ ഇന്ത്യ നേടി.
undefined
സ്‌കൂള്‍ കാലഘട്ടത്തില്‍ ഗോള്‍ കീപ്പര്‍കൂടിയായിരുന്നു ധോണി. ധോണിയുടെ കോച്ച് കേശവ് ബാനര്‍ജിയാണ് താരത്തോട് സ്‌കൂള്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി കളിക്കാന്‍ ആദ്യമായി ആവശ്യപ്പെട്ടത്. ഈ നീക്കം ധോണിയുടെ കരിയറില്‍ വഴിത്തിരിവാകുകയും ചെയ്തു.
undefined
ധോണിക്ക് കീഴില്‍ ആറ് ടി20 ലോകകപ്പുകളില്‍ ഇന്ത്യ കളിച്ചു. 2007 നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ക്യാപ്റ്റനായ ധോണി 2017ലാണ് പടിയിറങ്ങുന്നത്. ഇത്രയധികം ടി20 ലോകകപ്പുകളില്‍ ഒരു ടീമിനെ നയിച്ച മറ്റൊരു ക്യാപ്റ്റന്‍ ഉണ്ടായിട്ടില്ല.
undefined
350 മത്സരങ്ങളില്‍ നിന്നായി 50.53 ശരാശരിയില്‍ 10733 റണ്‍സാണ് ഇതിനോടകം ധോണി കരിയറില്‍ നേടിയത്. ഇന്ത്യയുടെ ഫിനിഷര്‍, ക്യാപ്റ്റന്‍ കൂള്‍, തല എന്നിങ്ങനെ നീളുന്നു ധോണിയുടെ വിളിപ്പേരുകള്‍.
undefined
ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന് സ്‌കോര്‍ ധോണിയുടെ പേരിലാണ്. 2012ല്‍ ഓസീസിനെതിരെ ചെന്നൈയില്‍ ധോണി 224 റണ്‍സ് നേടിയിരുന്നു. ഇരട്ട സെഞ്ചുറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ധോണിയാണ്.
undefined
മുന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവിനു ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ ലഫ്റ്റനന്റ് കേണല്‍ പദവിക്ക് അര്‍ഹനായ ആദ്യത്തെ ക്രിക്കറ്റര്‍ കൂടിയാണ് ധോണി. ധോണി സൈനിക ക്യാംപുകളില്‍ സന്ദര്‍ശനം നടത്താറുണ്ട്. 2011ലാണ് ധോണിയെ തേടി ഈ പദവിയെത്തിയത്.
undefined
2008 പ്രഥമ ഐപിഎല്ലിലെ വിലപിടിപ്പുള്ള താരം ധോണിയായിരുന്നു. 2007ല്‍ ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതാണ് ധോണിയുടെ താരമൂല്യം ഉയര്‍ത്തിയത്. ആറു കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്സ് അദ്ദേഹത്തെ സ്വന്തമാക്കിയത്.
undefined
ധോണിയുടെ 10 ഏകദിന സെഞ്ചുറികളില്‍ ഏഴെണ്ണവും ടീമിന് വിജയം സമ്മാനിച്ചിരുന്നു. 60 ശതമാനത്തിലധികം റണ്‍സും ടീമിനെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്.
undefined
2017ല്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 134 റണ്‍സാണ് ധോണിയുടെ കരിയറിലെ അവസാന ഏകദിന സെഞ്ച്വറി. 2005ല്‍ ശ്രീലങ്കയ്ക്കെതിരെയാണ് ധോണി കരിയറിലെ ഉയര്‍ന്ന സ്‌കോറായ 183 റണ്‍സ് നേടിയത്.
undefined
ശ്രീലങ്കയ്ക്കെതിരേ 64.04ആണ് ധോണിയുടെ ബാറ്റിങ് ശരാശരി. വെസ്റ്റ് ഇന്‍ഡീസ് (55.83), പാകിസ്താന്‍ (53.52) ടീമുകള്‍ക്കെതിരെയും ധോണിക്ക് 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് (31.92) ഏറ്റവും കുറവ് ശരാശരി.
undefined
click me!