എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് ഡിവില്ലിയേഴ്സ്; നായകന്‍ ധോണി

Published : Jul 01, 2020, 05:40 PM IST

ജൊഹാനസ്ബര്‍ഗ്: എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സൂപ്പര്‍ താരം എ ബി ഡിവില്ലിയേഴ്സ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനായ എം എസ് ധോണിയാണ് ഡിവില്ലിയേഴ്സിന്റെ ടീമിന്റെയും നായകന്‍.

PREV
110
എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് ഡിവില്ലിയേഴ്സ്; നായകന്‍ ധോണി

ഓപ്പണറായി ഡിവില്ലിയേഴ്സ് തെരഞ്ഞെടുത്തിരിക്കുന്നത് ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ തന്റെ സഹതാരമായിരുന്ന വീരേന്ദര്‍ സെവാഗിനെയാണ്. ഡേവിഡ് വാര്‍ണര്‍ അടക്കമുള്ളവരെ മറികടന്നാണ് സെവാഗിനെ ഓപ്പണറായി ഡിവില്ലിയേഴ്സ് തെരഞ്ഞെടുത്തത്.

210

ഡിവില്ലിയേഴ്സിന്റെ ടീമില്‍ സെവാഗിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ എത്തുന്നത് ഐപിഎല്ലിലെ ഏറ്റവും വലിയ വിജയനായകനായ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ്.

310

ഐപിഎല്ലില്‍ തന്റെ ടീമിന്റെ നായകനായ വിരാട് കോലിയാണ് ഡിവില്ലിയേഴ്സിന്റെ ടീമില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുന്നത്.

410

ഡിവില്ലിയേഴ്സ് തന്നെയാണ് നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുന്നത്.

510

അഞ്ചാം നമ്പറില്‍ രാജസ്ഥാന്‍ റോയല്‍സ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെയാണ് ഡിവില്ലിയേഴ്സ് തെരഞ്ഞെടുത്തത്.

610

സ്പിന്‍ ഓള്‍ റൗണ്ടറായി ഡിവില്ലിയേഴ്സ് തെരഞ്ഞെടുത്തത് ചെന്നൈയുടെ രവീന്ദ്ര ജഡേജയെ ആണെന്നതും ശ്രദ്ധേയമായി.

710

സണ്‍റൈസേഴ്സിന്റെ തുരുപ്പുചീട്ടായ റാഷിദ് ഖാനാണ് ജഡ്ഡുവിനൊപ്പം രണ്ടാം സ്പിന്നറായി ഡിവില്ലിയേഴ്സിന്റെ ടീമിലുള്ളത്.

810

മൂന്ന് പേസര്‍മാരുള്ള ടീമില്‍ സണ്‍റൈസേഴ്സിന്റെ ഭുവനേശ്വര്‍ കുമാറും ടീമിലുണ്ട്.

910

സ്വന്തം നാട്ടുകാരനും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരവുമായ കാഗിസോ റബാദയാണ് ടീമിലെ രണ്ടാമത്തെ പേസര്‍.

1010

ഐപിഎല്ലിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരിലൊരാളായ ലസിത് മലിംഗക്ക് ടീമില്‍ ഇടമില്ല. പകരം മുംബൈയുടെ ജസ്പ്രീത് ബുമ്രയാണ് ഡിവില്ലിയേഴ്സിന്റെ ടീമിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories