ഐതിഹാസിക ജയം: ഇന്ത്യന്‍ ടീമിനെ വാരിപ്പുണര്‍ന്ന് ക്രിക്കറ്റ് ലോകം; വമ്പന്‍ സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ

Published : Jan 19, 2021, 02:41 PM ISTUpdated : Jan 19, 2021, 03:04 PM IST

ബ്രിസ്‌ബേന്‍: ഈ ഇന്ത്യന്‍ ടീമും നായകന്‍ അജിങ്ക്യ രഹാനെയും ഒന്നൊന്നര ടീമാണ്. ക്രിക്കറ്റിലെ വന്‍ കരുത്തരായ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം പര്യടനത്തിലും ടെസ്റ്റില്‍ ഇന്ത്യ മലര്‍ത്തിയടിച്ചിരിക്കുന്നു. അതും സമകാലിക ക്രിക്കറ്റിലെ വമ്പന്‍ താരങ്ങളെല്ലാം അണിനിരന്ന പൂര്‍ണ ഓസീസ് സ്‌ക്വാഡിനെതിരെ. ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞതാവട്ടെ ഷാര്‍ദുല്‍ താക്കൂര്‍, ടി. നടരാജന്‍, മുഹമ്മദ് സിറാജ്, വാഷിംഗ്‌ടണ്‍ സുന്ദര്‍, തുടങ്ങി പരിചയസമ്പത്ത് അധികമില്ലാത്ത യുവനിര. ഇവരില്‍ താക്കൂര്‍ ഒഴികെ എല്ലാവര്‍ക്കും ഇത് ആദ്യ പരമ്പരയായിരുന്നു. ഓസീസ് ക്രിക്കറ്റിന്‍റെ സ്വകാര്യ അഹങ്കാരമായി വാഴ്‌ത്തപ്പെടുന്ന ഗാബയില്‍ ടീം ഇന്ത്യ നേടിയ മൂന്ന് വിക്കറ്റ് ജയത്തിനും പരമ്പര നേട്ടത്തിനും വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ഗാബയിലെ ഐതിഹാസിക ജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ പ്രശംസ കൊണ്ടുമൂടി ഇതിഹാസ താരങ്ങള്‍ ഉള്‍പ്പടെ വന്‍ നിരയെത്തി. 

PREV
133
ഐതിഹാസിക ജയം: ഇന്ത്യന്‍ ടീമിനെ വാരിപ്പുണര്‍ന്ന് ക്രിക്കറ്റ് ലോകം; വമ്പന്‍ സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ

പേസിന് പേരുകേട്ട ബ്രിസ്‌ബേനിലെ ഗാബയില്‍ അവസാന ദിനത്തിലെ അവസാന സെഷനിലാണ് ഇന്ത്യ മൂന്ന് വിക്കറ്റിന്‍റെ ജയമടിച്ചെടുത്തത്. ഇതോടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി 2-1ന് ഇന്ത്യയുടെ സ്വന്തമാവുകയായിരുന്നു. 

233

രണ്ടാം ഇന്നിംഗ്‌സില്‍ 328 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ ഓസീസ് വച്ചുനീട്ടിയത്. ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയെ ഏഴ് റണ്‍സില്‍ നഷ്‌ടമായെങ്കിലും ഇന്ത്യ തളര്‍ന്നില്ല.

333

അര്‍ധ സെഞ്ചുറികളുമായി ശുഭ്‌മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഗില്‍ 146 പന്തില്‍ 91 റണ്‍സും പൂജാര 211 പന്തില്‍ 56 റണ്‍സുമെടുത്തു. 

433

എന്നാല്‍ പിന്നീട് വന്നവരില്‍ നായകന്‍ അജിങ്ക്യ രഹാനെ(24), മായങ്ക് അഗര്‍വാള്‍(9), വാഷിംഗ്‌ടണ്‍ സുന്ദര്‍(22), ഷാര്‍ദുല്‍ താക്കൂര്‍(2) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. നാല് വിക്കറ്റുമായി കമ്മിന്‍സാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.

533

മറുവശത്ത് ഇതിനകം നിലയുറപ്പിച്ചിരുന്ന റിഷഭ് പന്ത് ഇന്ത്യയെ ഐതിഹാസിക ജയത്തിലേക്ക് കൈപിടിച്ചു നടത്തി. ജോഷ് ഹേസല്‍വുഡിനെ ബൗണ്ടറി നേടി പന്ത് ഇന്ത്യയെ ജയിപ്പിക്കുന്ന കാഴ്‌ച ഗാബയുടെ ചരിത്രത്തില്‍ ഇടംനേടുന്നതായി. 

633

138 പന്തില്‍ ഒന്‍പത് ബൗണ്ടറിയും ഒരു സിക്‌സും സഹിതമായിരുന്നു റിഷഭ് പന്ത് പുറത്താകാതെ നേടിയ 89 റണ്‍സ്. അമിതാവേശത്തിന് മുമ്പ് ഏറെ വിമര്‍ശനം കേട്ടിട്ടുള്ള പന്ത് ഒരിക്കല്‍ കൂടി വിദേശത്ത് ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്സ്‌മാനായി മാറുകയായിരുന്നു.

733

ഗാബയിലെ ടെസ്റ്റ് ചരിത്രത്തില്‍ ടീം ഇന്ത്യയുടെ ആദ്യ ജയമാണിത്. ഗാബയില്‍ 32 വര്‍ഷത്തിന് ശേഷമാണ് ഓസീസിനെ ഒരു ടീം പരാജയപ്പെടുത്തുന്നത് എന്നതും ഇന്ത്യന്‍ ജയത്തിന്‍റെ മാറ്റ് കൂട്ടുന്നു.

833

138 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സുമായി പുറത്താവാതെ 89 റണ്‍സെടുത്ത റിഷഭ് പന്തിനാണ് മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം. 21 വിക്കറ്റുമായി ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

933

ഐതിഹാസിക ജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് മുന്‍താരങ്ങളും ആരാധകരും രംഗത്തെത്തി. കിരണ്‍ റിജിജു, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, ഹാരി കെയ്‌ന്‍, മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സുനില്‍ ഛേത്രി തുടങ്ങി വലിയൊരു നിരതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദനമറിയിച്ചു. 

1033

ജയത്തിന് പിന്നാലെ അഭിനന്ദത്തിനൊപ്പം ഇന്ത്യന്‍ ടീമിന് അപ്രതീക്ഷിത സമ്മാനം പ്രഖ്യാപിച്ചു ബിസിസിഐ. ടീം ബോണസായി അഞ്ച് കോടി നല്‍കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് അറിയിച്ചത്. 

1133

പരിക്കിനോട് പടവെട്ടിയാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് ഇന്ത്യ നേടിയത്. ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍, ഹനുമ വിഹാരി തുടങ്ങിയ താരങ്ങള്‍ക്കെല്ലാം പരമ്പരയ്‌ക്കിടെ പരിക്കേറ്റു.

1233

എന്നാല്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ച മുഹമ്മദ് സിറാജ്, ടി. നടരാജന്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍ തുടങ്ങിയവരെല്ലാം പരമ്പര ഗംഭീരമാക്കുകയും ചെയ്തു. സിറാജിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനവും സുന്ദറിന്‍റെ ഓള്‍റൗണ്ട് മികവും ശ്രദ്ധേയം. 

1333

ഇന്ത്യന്‍ ടീമിന് ലഭിച്ച കൂടുതല്‍ അഭിനന്ദനങ്ങള്‍ കാണം...

1433
1533
1633
1733
1833
1933
2033
2133
2233
2333
2433
2533
2633
2733
2833
2933
3033
3133
3233
3333
click me!

Recommended Stories