ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ ടി നടരാജന്‍ കൂടുതല്‍ നോബോളുകളെറിഞ്ഞതില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ ഓസീസ് സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. നടരാജന്‍ നോ ബോളുകളെറിഞ്ഞത് ഒത്തുകളിയുടെ ഭാഗമാണോ എന്നാണ് ഒത്തുകളിയെന്ന വാക്കുപയോഗിക്കാതെ തന്നെ വോണ്‍ കമന്‍ററിക്കിടെ പറഞ്ഞത്. മത്സരത്തില്‍ നടരാജന്‍ ഏഴ് നോ ബോളുകളെറിഞ്ഞത് തന്‍റെ ശ്രദ്ധയില്‍പ്പെട്ടുവെന്ന് കമന്‍ററിക്കിടെ പറഞ്ഞ വോണ്‍ അതില്‍ അഞ്ചും ഓവറിലെ ആദ്യ പന്തുകളിലായിരുന്നുവെന്നും അതില്‍ പലതും വലിയ നോ ബോളുകളായിരുന്നുവെന്നും പറഞ്ഞു. കരിയറില്‍ ഞങ്ങളെല്ലാം നോ ബോളുകളെറിഞ്ഞിട്ടുണ്ടുണ്ട്. പക്ഷെ നടരാജനെറിഞ്ഞതില്‍ പലതും ഓവറിലെ ആദ്യ പന്തുകളായിരുന്നു, ശരിക്കും ശ്രദ്ധിക്കേണ്ടതാണ് എന്നായിരുന്നു വോണിന്‍റെ കമന്‍റ്. എന്നാല്‍ ഇന്ത്യന്‍ ആരാകര്‍ ഇതിനെതിരെ രംഗത്തെത്തി. ആരാധകരുടെ മറുപടികള്‍ കാണാം.