ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് നാളെ ജീവന്‍മരണപ്പോരാട്ടം, ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുറപ്പ്; സാധ്യതാ ടീം

First Published Nov 28, 2020, 6:29 PM IST

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഇന്ത്യ നാളെ ഇറങ്ങുന്നു. ആദ്യ മത്സരത്തിലേറ്റ വമ്പന്‍ തോല്‍വിയുടെ ഞെട്ടലിലാണ് കോലിപ്പട. ഇനിയൊരു തോല്‍വി പരമ്പര തന്നെ കൈവിടാന്‍ കാരണമാകുമെന്നതിനാല്‍ വിജയം നേടാനുറച്ചാണ് ടീം ഇന്ത്യ ഇറങ്ങുക. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ശിഖര്‍ ധവാന്‍: ഐപിഎല്ലിലെ മിന്നുന്ന ഫോം ആദ്യ ഏകദിനത്തിലും തുടര്‍ന്ന ധവാന്‍ തന്നെയാകും രണ്ടാം ഏകദിനത്തിലും ഇന്ത്യയുടെ പ്രധാന ബാറ്റിംഗ് പ്രതീക്ഷ.
undefined
മായങ്ക് അഗര്‍വാള്‍: ആദ്യ ഏകദിനത്തില്‍ മികച്ച തുടക്കമിട്ടെങ്കിലും വലിയൊരു ഇന്നിംഗ്സ് കളിക്കാനായില്ലെങ്കിലും ധവാനൊപ്പം മായങ്ക് അഗര്‍വാള്‍ തന്നെ രണ്ടാം ഏകദിനത്തിലും ഓപ്പണറായി എത്തും.
undefined
വിരാട് കോലി: സിഡ്നിയിലെ മോശം ഫോം ആദ്യ ഏകദിനത്തിലും ആവര്‍ത്തിച്ച കോലിക്ക് സിഡ്നിയിലെ നാണക്കേട് മറക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാകും രണ്ടാം ഏകദിനം.
undefined
ശ്രേയസ് അയ്യര്‍: ഐപിഎല്ലില്‍ ഡല്‍ഹിയെ ഫൈനലിലേക്ക് നയിച്ച ശ്രേയസിന് പക്ഷെ ആദ്യ മത്സരത്തില്‍ അടിതെറ്റി. ഹേസല്‍വുഡിന്‍റെ ബൗണ്‍സറില്‍ വീണ അയ്യര്‍ പക്ഷെ നാലാം നമ്പറില്‍ തുടരും.
undefined
കെ എല്‍ രാഹുല്‍: ഐപിഎല്ലിലെ ടോപ് സ്കോററായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങിയ രാഹുല്‍ പക്ഷെ ആദ്യ ഏകദിനത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ആദം സാംപയുടെ ഫുള്‍ട്ടോസില്‍ സ്മിത്തിന് പിടികൊടുത്ത് മടങ്ങിയ രാഹുല്‍ രണ്ടാം ഏകദിനത്തില്‍ തിളങ്ങുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
undefined
ഹര്‍ദ്ദിക് പാണ്ഡ്യ: ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് നേരിയ പ്രതീക്ഷ നല്‍കിയത് ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗായിരുന്നു. പാണ്ഡ്യ തന്നെയാവും രണ്ടാം ഏകദിനത്തിലും ആറാമനായി ക്രീസിലെത്തുക.
undefined
രവീന്ദ്ര ജഡേജ: ആദ്യ ഏകദിനത്തില്‍ വിക്കറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും ഭേദപ്പെട്ട ബൗളിംഗ് പുറത്തെടുത്ത രവീന്ദ്ര ജഡേജ സ്പിന്‍ ഓള്‍ റൗണ്ടറായി ടീമില്‍ തുടരും.
undefined
ജസ്പ്രീത് ബുമ്ര: ആദ്യ മത്സരത്തില്‍ തീര്‍ത്തും നിറം മങ്ങിയ ബുമ്രയ്ക്ക് ഒരവസരം കൂടി നല്‍കാന്‍ ടീം മാനേജ്മെന്‍റ് തയാറായേക്കും.ഈ വര്‍ഷം ഏകദിനങ്ങളില്‍ ബുമ്രക്ക് മോശം ബൗളിംഗ് റെക്കോര്‍ഡാണുള്ളത്.
undefined
മുഹമ്മദ് ഷമി: ആദ്യ ഏകദിനത്തില്‍ ആറില്‍ താഴെ എക്കോണമിയില്‍ പന്തെറിയുകയും മൂന്ന് വിക്കറ്റെടുക്കുകയും ചെയ്ത ഷമി തന്നെയാവും രണ്ടാം ഏകദിനത്തിലും ഇന്ത്യയുടെ ബൗളിംഗ് കുന്തമുന.
undefined
ഷര്‍ദ്ദുല്‍ ഠാക്കൂര്‍: ആദ്യ ഏകദിനത്തില്‍ ഒട്ടേറെ റണ്‍സ് വഴങ്ങിയ നവദീപ് സെയ്നിക്ക് പകരം ഷര്‍ദ്ദുല്‍ ഠാക്കൂറിന് രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ചേക്കും.
undefined
കുല്‍ദീപ് യാദവ്: ആദ്യ ഏകദിനത്തില്‍ തീര്‍ത്തും നിറം മങ്ങിയ യുസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവിന് രണ്ടാം ഏകദിനത്തില്‍ അവസരം ലഭിച്ചേക്കും.
undefined
click me!