ഓപ്പണിംഗില്‍ ധവാന് പുതിയ പങ്കാളി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

Published : Nov 26, 2020, 08:49 PM IST

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ മായങ്ക് അഗര്‍വാളാകും ഓപ്പണിംഗില്‍ ശിഖര്‍ ധവാന്‍റെ പങ്കാളി. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

PREV
111
ഓപ്പണിംഗില്‍ ധവാന് പുതിയ പങ്കാളി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

ശിഖര്‍ ധവാന്‍: ഐപിഎല്ലിലെ മിന്നുന്ന ഫോം ധവാന്‍ ഏകദിനങ്ങളിലും തുടരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

211

മായങ്ക് അഗര്‍വാള്‍: ധാവാനെപ്പോലെ ഐപിഎല്ലില്‍ മിന്നിത്തിളങ്ങിയ മായങ്ക് അഗര്‍വാളാവും ഓപ്പണിംഗില്‍ ധവാന്‍റെ പങ്കാളി. രോഹിത്തിന്‍റെ അഭാവത്തില്‍ ഏകദിന ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ മായങ്കിന് ലഭിക്കുന്ന സുവര്‍ണാവസരമാണിത്.

311

വിരാട് കോലി: മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെ ഇറങ്ങും.

411

ശ്രേയസ് അയ്യര്‍: ഐപിഎല്ലില്‍ ഡല്‍ഹിയെ ഫൈനലിലേക്ക് നയിച്ച ശ്രേയസ് അയ്യരാവും നാലാം നമ്പറില്‍ ഇറങ്ങുക.

511

കെ എല്‍ രാഹുല്‍: ഐപിഎല്ലിലെ ടോപ് സ്കോററായ രാഹുല്‍ അഞ്ചാമനായി ക്രീസിലെത്തും. രോഹിത്തിന്‍റെ അഭാവത്തില്‍ ടീമിന്‍റെ
വൈസ് ക്യാപ്റ്റന്‍ കൂടിയാണ് രാഹുല്‍.

611

ഹര്‍ദ്ദിക് പാണ്ഡ്യ: ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയാവും ആറാമനായി ക്രീസിലെത്തുക. ഐപിഎല്ലില്‍ പന്തെറിയാതിരുന്ന ഹര്‍ദ്ദിക് പാണ്ഡ്യ പന്തെറിയുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

711

രവീന്ദ്ര ജഡേജ: സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജ ഏഴാം നമ്പറില്‍ എത്തും.

811

ജസ്പ്രീത് ബുമ്ര: ടെസ്റ്റ് പരമ്പര കണക്കിലെടുത്ത് ബുമ്രയെയും ഷമിയെയും ഒരുമിച്ച് കളിപ്പിക്കാനുള്ള സാധ്യത വിരളമാണെങ്കിലും ആദ്യ മത്സരത്തില്‍ ബുമ്ര തന്നെയാവും ഇന്ത്യന്‍ പേസ് പടയെ നയിക്കുക.

911

നവദീപ് സെയ്‌നി: മുഹമ്മദ് ഷമിയ്ക്ക് വിശ്രമം നല്‍കിയാല്‍ നവദീപ് സെയ്നിയാവും രണ്ടാം പേസറായി അന്തിമ ഇലവനിലെത്തുക.

1011

ശര്‍ദ്ദുല്‍ ഠാക്കൂര്‍:  മൂന്നാം പേസറായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ കളിച്ചേക്കും. ഷമിയും ബുമ്രയും കളിക്കുകയാണെങ്കില്‍ സെയ്നി മൂന്നാം പേസറാവും.

1111

യുസ്‌വേന്ദ്ര ചാഹല്‍: സ്പെഷലിസ്റ്റ് സ്പിന്നറായി യുസ്‌വേന്ദ്ര ചാഹലാവും അന്തിമ ഇലവനില്‍ കളിക്കുക.

click me!

Recommended Stories