സ്പിന്നറായി തുടങ്ങി, സെവാഗിനെ ആരാധിച്ചു, 4 ഭാഷകള്‍ അറിയാം; രോഹിത്തിനെക്കുറിച്ച് രസകരമായ ചില കാര്യങ്ങള്‍

First Published Apr 30, 2020, 9:02 PM IST

ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരേയൊരു ഹിറ്റ്മാനായ രോഹിത് ശര്‍മയുടെ 33-ാം പിറന്നാളാണ് ഇന്ന്. ഇന്ത്യന്‍ ക്രിക്കറ്റിലെ വിരാട് കോലി യുഗത്തിലും പ്രകടനംകൊണ്ട് കോലിയ്ക്കൊപ്പം നില്‍ക്കുന്ന ഇന്നിംഗ്സുകള്‍ കാഴ്ചവെക്കുന്ന രോഹിത് ശര്‍മയെക്കുറിച്ചുള്ള രസകരമായ ചില കാര്യങ്ങളെക്കുറിച്ച്.

2009 ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനായി കളിക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഹാട്രിക്ക് നേടിയ ചരിത്രം രോഹിത്തിനുണ്ട്. അഭിഷേക് നായര്‍, ഹര്‍ഭജന്‍ സിംഗ്, ജെ പി ഡുമിനി എന്നിവരെ വീഴ്ത്തിയാണ് രോഹിത് ഹാട്രിക്ക് തികച്ചത്.
undefined
എല്ലാവരും സച്ചിനെ ആരാധിച്ച് കരിയര്‍ തുടങ്ങുമ്പോള്‍ വീരേന്ദര്‍ സെവാഗായിരുന്നു രോഹിത്തിന്റെ റോള്‍ മോഡല്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും വെടിക്കെട്ട് ഓപ്പണറായ സെവാഗിനെപ്പോലെ രോഹിത്തും ഇന്ത്യ കണ്ട മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാരിലൊരാളായി എന്നത് ചരിത്രം. തന്റെ ആരാധ്യപുരുഷനായ വീരേന്ദര്‍ സെവാഗ് ഏകദിന ഡബിള്‍ നേടുമ്പോള്‍ ക്രീസില്‍ ഒപ്പമുണ്ടായിരുന്നതും രോഹിത് ആയിരുന്നു എന്നത് മറ്റൊരു യാദൃശ്ചികത.
undefined
ആദ്യ രണ്ട് ഏകദിന ഡബിള്‍ സെഞ്ചുറികളിലും വിരാട് കോലിയ്ക്കൊപ്പം കൂട്ടുകെട്ടുണ്ടാക്കിയ രോഹിത്ത് കോലിയുടെ ഔട്ടിന് കാരണക്കാരനായി എന്നതും രസകരമായ കാര്യമാണ്. രണ്ട് തവണയും കോലി വിക്കറ്റിനിടയിലെ ഓട്ടത്തിലെ ധാരണപ്പിശക് മൂലം റണ്ണൗട്ടായി, രോഹത്തിന്റെ മൂന്നാം ഡബിള്‍ സെഞ്ചുറി മത്സരത്തില്‍ കോലി കളിച്ചിരുന്നില്ല.
undefined
ഒരു ഓഫ് സ്പിന്നറായി കരിയര്‍ തുടങ്ങിയ രോഹിത്ത് പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ പവര്‍ ഹിറ്ററായി മാറി. കോച്ച് സിദ്ദേശ് ലാഡിന്റെ ഉപദേശപ്രകാരമാണ് രോഹിത് ബാറ്റിംഗില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. ഇപ്പോഴും ചില മത്സരങ്ങളില്‍ രോഹിത്തിന്റെ ഓഫ് സ്പിന്‍ ആരാധകര്‍ കാണാറുണ്ട്. രോഹിത്തിലെ ബാറ്റ്സ്മാനെ കണ്ടെത്തിയ സിദ്ദേശ് ലാഡിന്റെ മകന്‍ ദിനേശ് ലാഡ് പിന്നീട് രോഹിത്തിനൊപം രഞ്ജി ട്രോഫിയിലും ഐപിഎല്ലിലും കളിച്ചു.
undefined
ധോണിയുടെ 100-ാമത്തെയും 200-ാമത്തെയും 300-ാമത്തെയും മത്സരങ്ങളില്‍ ധോണിക്കൊപ്പം ഇന്ത്യക്കായി കളിച്ച ഒരേയൊരു താരവും രോഹിത്താണ്.
undefined
2007 ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് കളിച്ച ടീമില്‍ അംഗമായ രോഹിത് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ കളിച്ചത്. അര്‍ധസെഞ്ചുറിയുമായി രോഹിത് തിളങ്ങുകയും ചെയ്തു. യുവരാജിന്റെ അഭാവത്തിലാണ് രോഹിത്തിന് അന്ന് അന്തിമ ഇലവനില്‍ അവസരം ലഭിച്ചത്. 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ രോഹിത് അംഗമായിരുന്നില്ല.
undefined
ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയെക്കാള്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് രോഹിത്. കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ 19 ടി20 മത്സരങ്ങളില്‍ നയിച്ചിട്ടുള്ള രോഹിത് 15 ലും ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. ഇതില്‍ ആദ്യ 12 മത്സരങ്ങളില്‍ 11 ജയം നേടി. ഐപിഎല്‍ ചരിത്രത്തില്‍ നാലു തവണ കിരീടം നേടിയിട്ടുള്ള ഏക നായകനും രോഹിത്താണ്. കോലിക്കാകട്ടെ ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാനായിട്ടില്ല.
undefined
ഏകദിന ചരിത്രത്തില്‍ മൂന്ന് ഡബിള്‍ സെഞ്ചുറികള്‍ നേടിയിട്ടുള്ള ഒരേയൊരു ബാറ്റ്സ്മാനാണ് രോഹിത്. 2013ല്‍ ഓസ്ട്രേലിയക്കെതിരെയും 2014ലും 2017ലും ശ്രീലങ്കക്കെതിരെയുമായിരുന്നു രോഹിത്തിന്റെ ഡബിള്‍ സെഞ്ചുറികള്‍. ഏകദിന ചരിത്രത്തില്‍ ഏട്ടു തവണ 150ലേറെ സ്കോര്‍ ചെയ്യുന്ന ആദ്യ ബാറ്റ്സ്മാനും രോഹിത്താണ്.
undefined
ക്രിസ് ഗെയ്‌ലാണ് ഏകദിനത്തില്‍ രോഹിത്തിന്റെ ആദ്യ വിക്കറ്റ്. ഇരുവരുടെയും ജേഴ്സി നമ്പറും 45 ആണ്. അമ്മയാണ് രോഹിത്തിന് ഈ ജേഴ്സി നമ്പര്‍ തെരഞ്ഞെടുത്ത്. അണ്ടര്‍ 19കാലം മുതല്‍ രോഹിത് ഈ നമ്പറിലുള്ള ജേഴ്സിയാണ് ധരിക്കാറുള്ളത്.
undefined
നാലു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ രോഹിത്തിനറിയാം. ഇംഗ്ലീഷ്, ഹിന്ദി, മറാഠി, തെലുങ്കു ഭാഷകള്‍ രോഹിത്തിന് വഴങ്ങും.
undefined
ക്രിക്കറ്റ് കഴിഞ്ഞാല്‍ ഫുട്ബോളാണ് രോഹിത്തിന്റെ പ്രിയ വിനോദം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആണ് ഇഷ്ടപ്പെട്ട ഫുട്ബോള്‍ ക്ലബ്ബ്.
undefined
2014ല്‍ തന്റെ ഇഷ്ടഗ്രൗണ്ടായ കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ രോഹിത് നേടിയ 264 റണ്‍സാണ് ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.
undefined
click me!