കളിക്കാരെ പോലും അമ്പരപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം; അറിയാം മൊട്ടേരയുടെ സവിശേഷതകള്‍

First Published Feb 22, 2021, 8:14 PM IST

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇനി ഒരു ദിവസത്തെ ഇടവേള. ഡേ നൈറ്റ് ടെസ്റ്റ് എന്നതിലുപരി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നവീകരിച്ച മൊട്ടേര സ്റ്റേഡിയത്തിലാണ് മത്സരമെന്നത് ആരാധകരുടെ ആകാംക്ഷ കൂട്ടുന്നു. സൗകര്യങ്ങള്‍ കൊണ്ടും വലിപ്പം കൊണ്ടും ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും കളിക്കാരെപ്പോലും ഒരുപോലെ അമ്പരപ്പിച്ച സ്റ്റേഡിയത്തിന്‍റെ വിശേഷങ്ങളിലേക്ക്.

1982ല്‍ നിര്‍മിച്ച മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നവീകരണത്തിന് മുമ്പ് 49000 ആയിരുന്നു സീറ്റിംഗ് കപ്പാസിറ്റി.
undefined
2015ലാണ് സ്റ്റേഡിയം നവീകരിക്കാനായി അടച്ചത്. 2020 ഫെബ്രുവരിയില്‍ നവീകരണം പൂര്‍ത്തിയാപ്പോള്‍ സ്റ്റേഡ‍ിയത്തിലെ സീറ്റിംഗ് കപ്പാസിറ്റി 110000 ആയി ഉയര്‍ന്നു.
undefined
90000 പേരെ ഉള്‍ക്കൊള്ളാവുന്ന ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തെയാണ് സീറ്റിംഗ് കപ്പാസിറ്റിയുടെ കാര്യത്തില്‍ മൊട്ടേര മറികടക്കുന്നത്.
undefined
സബര്‍മതി നദിയുടെ തീരത്തോട് ചേര്‍ന്ന് 63 ഏക്കറിലായി പരന്നു കിടക്കുന്ന സ്റ്റേഡിയത്തിലേക്ക് നാല് പ്രധാന പ്രവേശന കവാടങ്ങളാണുള്ളത്.
undefined
25 പേര്‍ക്ക് വീതം ഇരിക്കാവുന്ന 76 കോര്‍പറേറ്റ് ബോക്സുകളും ഒളിംപിക്സ് നീന്തല്‍ക്കുളത്തിനോളം പോന്ന നീന്തല്‍ക്കുളവും സ്റ്റേഡിയത്തിലുണ്ട്.
undefined
ജിംനേഷ്യത്തോടു കൂടിയ നാല് വലിയ ഡ്രസ്സിംഗ് റൂമുകളും മൊട്ടേര സ്റ്റേഡിയത്തിലുണ്ട്. നാല് ഡ്രസ്സിംഗ് റൂമുകളുള്ള ലോകത്തിലെ ഒരേയൊരു ക്രിക്കറ്റ് സ്റ്റേഡിയവും മൊട്ടേരയാണ്.
undefined
ഫ്ലഡ് ലൈറ്റുകള്‍ക്ക് പകരം മേല്‍ക്കൂരയില്‍ നിന്നുള്ള എല്‍ഇഡി ലൈറ്റുകളാണ് സ്റ്റേഡിയത്തില്‍ രാത്രിയില്‍ വെളിച്ചം പകരുക. എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനാല്‍ നിഴലുകള്‍ പരമാവധി കുറക്കാനാവും. കൂടുല്‍ വ്യക്തമായ കാഴ്ചയും ലഭിക്കും.
undefined
സ്റ്റേഡിയത്തില്‍ 11 സെന്‍റര്‍ പിച്ചുകളുണ്ട്. ലോകത്ത് ഇത്രയധികം സെന്‍റര്‍ പിച്ചുകളുള്ള ഒരേയൊരു സ്റ്റേഡിയവും ഇതുമാത്രമാണ്.
undefined
പരിശീലന പിച്ചുകളിലും സെന്‍റര്‍ പിച്ചുകളിലും ഒരേ മണ്ണുപയോഗിച്ചാണ് പിച്ച് നിര്‍മിച്ചിരിക്കുന്നത് എന്നതും മറ്റൊരു സവിശേഷതയാണ്.
undefined
സ്റ്റേഡിയത്തില്‍ ആറ് ഇൻ‍ഡോര്‍ പിച്ചുകളും ബൗളിംഗ് മെഷിനുകളുമുണ്ട്. പുറമെ സ്റ്റേഡിയത്തിന് പുറത്ത് പരിശീലന പിച്ചുകളും ചെറിയ പവലിയനോടു കൂടിയ രണ്ട് പരിശീലന ഗ്രൗണ്ടുകളുമുണ്ട്.
undefined
കനത്ത മഴ പെയ്താലും എത്രയും വേഗം മത്സരം പുനരാരാംഭിക്കാന്‍ കഴിയുന്ന ആധുനിക ഡ്രെയ്നേജ് സംവിധാനമാണ് സ്റ്റേഡിയത്തിലേത്. മത്സര ദിവസങ്ങളില്‍ എട്ട് സെന്‍റി മീറ്റര്‍ മഴ പെയ്താല്‍ പോലും മത്സരം സാധ്യമാക്കുന്ന രീതിയിലാണ് ഡ്രെയ്നേജ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
undefined
ഇന്ത്യ-ഇംഗ്ലണ്ട് ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിനായി 55000 പേരെയാണ് സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുക
undefined
click me!