ഈ ആറ് പേര്‍ ആരവമാകും; ഐപിഎല്ലില്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കേണ്ട പുതുമുഖങ്ങള്‍

First Published Sep 15, 2020, 6:34 PM IST

ദുബായ്: ഏറ്റവും ജനകീയമായ ടി20 ലീഗിന് തുടക്കമാവാന്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. ഐപിഎല്‍ പതിമൂന്നാം സീസണിന് 19-ാം തീയതി യുഎഇയിലാണ് തുടക്കമാവുന്നത്. സൂപ്പര്‍ താരങ്ങള്‍ക്ക് പുറമെ ശ്രദ്ധേയമായ പുതുമുഖങ്ങളും ഇക്കുറി സവിശേഷതയാണ്. യുഎഇയില്‍ കാത്തിരുന്ന് കളി കാണേണ്ടത് ഇവരില്‍ ആരുടേയൊക്കെ എന്ന് നോക്കാം.

1. യശ്വസി ജെയ്‌സ്വാള്‍എന്നും യുവതാരങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഇക്കുറി രാജസ്ഥാന്‍ എത്തുന്നത് അണ്ടര്‍ 19 തലത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ ഹീറോയായി മാറിയ യശ്വസി ജെയ്‌സ്വാളിനെ ഒപ്പംകൂട്ടിയാണ്. ഐപിഎല്‍ താരലേലത്തില്‍ 2.4 കോടിക്കാണ് താരത്തെ പാളയത്തിലെത്തിച്ചത്.
undefined
ക്രിക്കറ്റ് പ്രേമികള്‍ക്ക് വളരെ സുപരിചിതമാണ് ജെയ്‌സ്വാളിന്‍റെ പേര്. ദക്ഷിണാഫ്രിക്ക വേദിയായ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച താരമയി തെരഞ്ഞെടുക്കപ്പെട്ടു. അന്ന് ആറ് മത്സരങ്ങളില്‍ നിന്ന് അടിച്ചുകൂട്ടിയത് 133 ശരാശരിയില്‍ 400 റണ്‍സ്.
undefined
അതിനാല്‍ താരത്തില്‍ നിന്ന് ആരാധകര്‍ക്ക് പ്രതീക്ഷിക്കാനേറെയുണ്ട്. ഇതുവരെ ഒരു ഫസ്റ്റ്ക്ലാസ് മത്സരവും 13 ലിസ്റ്റ് എ മത്സരങ്ങളും മാത്രമാണ് കളിച്ചത് എങ്കിലും ഈ ടോപ്പ്‌ഓഡ‍റിലെ ഈ പതിനെട്ടുകാരന്‍ അത്ഭുതം കാട്ടുമെന്നാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ കണക്കൂട്ടല്‍.
undefined
2. റിതുരാജ് ഗെയ്‌ക്‌വാദ്ഐപിഎല്‍ തുടങ്ങും മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അത്ര നല്ല വാര്‍ത്തകളല്ല പുറത്തുവരുന്നത്. കൊവിഡ് 19 ബാധിതനായ റിതുരാജ് ഗെയ്‌ക്‌വാദ് രോഗമുക്തി നേടിയിട്ടില്ല എന്നതുതന്നെ കാരണം. ഇത്തവണ ചെന്നൈ അത്ഭുതം കാട്ടാന്‍ ഒപ്പം കൂട്ടിയ താരമാണ് ടോപ്‌ഓഡറില്‍ കളിക്കാന്‍ പ്രാപ്‌തനായ ഈ 23കാരന്‍.
undefined
'ഷാര്‍പ് ക്രിക്കറ്റ് മൈന്‍ഡ്' എന്ന് എം എസ് ധോണി വിശേഷിപ്പിച്ചിട്ടുണ്ട് റിതുരാജിനെ. സുരേഷ് റെയ്‌നയുടെ അഭാവത്തില്‍ ചെന്നൈയ്‌ക്ക് ടോപ്‌ഓഡറില്‍ വിശ്വസ്തനായ ഒരു ബാറ്റ്സ്‌മാനേ കൂടിയേ തീരു. ലിസ്റ്റ് എ ക്രിക്കറ്റില്‍ 54 മത്സരങ്ങളില്‍ 49 ശരാശരിയില്‍ 2499 റണ്‍സ് സ്വന്തമായുള്ള താരം ഈ പ്രതീക്ഷകള്‍ക്ക് നിറം പകരുന്നുണ്ട്. ടി20യില്‍ 34നടുത്ത് ശരാശരിയും റിതുരാജ് ഗെയ്‌ക്‌വാദിന് കൈമുതല്‍.
undefined
3. രവി ബിഷ്‌ണോയ്അണ്ടര്‍ 19 ലോകകപ്പിലെ മറ്റൊരു സൂപ്പര്‍ താരം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം ഐപിഎല്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയാണ് രവി ബിഷ്‌ണോയ്. കുത്തിത്തിരിയുന്ന ഗൂഗ്ലികള്‍ രവിയുടെ സ്‌പിന്‍ കൈകളില്‍ ഭദ്രമാണ്. രണ്ട് കോടിക്കാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്.
undefined
അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനം ഐപിഎല്ലിലും ആവര്‍ത്തിക്കും എന്നാണ് പഞ്ചാബിന്‍റെ പ്രതീക്ഷ. സ്‌പിന്‍ ബൗളര്‍മാര്‍ നിരവധിയുള്ള ടീമില്‍ താരത്തിന് ഇടംനല്‍കുകസെക്‌ടര്‍മാര്‍ക്ക് തലവേദനയാവും.
undefined
4. അലക്‌സ് ക്യാരിഇരുപത്തിയൊമ്പത് വയസായെങ്കിലും ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ അലക്‌സ് ക്യാരിക്ക് ഐപിഎല്ലില്‍ അരങ്ങേറ്റ സീസണാണ്. ബിഗ് ബാഷിലും ഏകദിന ലോകകപ്പിലും മികവ് തെളിയിച്ച ശേഷമാണ് താരം ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഐപിഎല്ലിനെത്തുന്നത്.
undefined
എന്നാല്‍ അന്താരാഷ്‌ട്ര ടി20യില്‍ താരത്തിന് അത്ര നല്ല റെക്കോര്‍ഡില്ല. 30 മത്സരങ്ങളില്‍ 176 റണ്‍സ് മാത്രമാണ് സമ്പാദ്യം. എങ്കിലും മധ്യനിരയില്‍ ക്യാരിയുടെ സാന്നിധ്യം ഡല്‍ഹി ക്യാപിറ്റല്‍സിന് തുണയായേക്കും. വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമിലുള്ളതിനാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാനായി കളിപ്പിക്കാനാണ് സാധ്യത. താരലേലത്തില്‍ 2.4 കോടിക്കാണ് ക്യാരിയെ സ്വന്തമാക്കിയത്.
undefined
5. ഷെല്‍ഡണ്‍ കോട്രല്‍വിന്‍ഡീസ് ജഴ്‌സിയില്‍ ഇടംകൈയന്‍ പേസുകൊണ്ട് ഇതിനകം ശ്രദ്ധേയനായ താരം. സല്യൂട്ട് അടിച്ച് വിക്കറ്റ് ആഘോഷം നടത്തിയും താരം ശ്രദ്ധിക്കപ്പെടുന്നു. കിംഗ്‌സ് ഇലവന്‍ പഞ്ചാബാണ് താരത്തിന് ഐപിഎല്‍ അരങ്ങേറ്റത്തിന് അവസരമൊരുക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോട്രല്‍ വിന്‍ഡീസിന്‍റെ നിര്‍ണായക താരമായത് പ്രതീക്ഷ നല്‍കുന്നു.
undefined
എന്നാല്‍ അടുത്തിടെ അവസാനിച്ച കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അത്ര മികച്ച പ്രകടനമല്ല താരത്തിന്‍റേത്. ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റേ നേടാനായുള്ളൂ. എങ്കിലും 8.50 കോടിക്ക് പഞ്ചാബ് സ്വന്തമാക്കിയ താരം മട്ടിലും പണക്കെട്ടിലും ശ്രദ്ധേയമാകുന്നുണ്ട്.
undefined
6. അലി ഖാന്‍ഒട്ടേറെ പ്രത്യേകതകള്‍ കൊണ്ടാണ് അലി ഖാന്‍ ഐപിഎല്‍ അരങ്ങേറ്റ താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ കളിക്കാനെത്തുന്ന ആദ്യ അമേരിക്കന്‍ താരമാണ് അലി ഖാന്‍. ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇംഗ്ലീഷ് പേസര്‍ ഹാരി ഗര്‍ണിക്ക് പകരമാണ് ടീമിലെത്തിയത്.
undefined
2018ലെ ഗ്ലോബര്‍ ടി20യിലാണ് അലി ഖാന്‍ എന്ന പേര് ആദ്യമായി അന്താരാഷ്‌ട്ര ശ്രദ്ധ നേടുന്നത്. മീഡിയം പേസറായ അലിക്ക് കരീബിയന്‍ ടി20 പ്രീമിയര്‍ ലീഗില്‍ കളിച്ചു പരിചയമുണ്ട്. ഇത്തവണ എട്ട് മത്സരങ്ങളില്‍ എട്ട് വിക്കറ്റ് വീഴ്‌ത്തി. താരത്തെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേരത്തെയും ശ്രമിച്ചിരുന്നു.
undefined
click me!