അസ്‌ഹറുദ്ദീന്‍ കളിക്കുമോ? ഏറ്റവും പുതിയ വിവരങ്ങള്‍; ആര്‍സിബി സാധ്യതാ ഇലവന്‍ നോക്കാം

First Published Apr 9, 2021, 2:36 PM IST

ചെന്നൈ: ഐപിഎൽ പതിനാലാം സീസണ് ഇന്ന് ചെന്നൈയിൽ തുടക്കമാവുകയാണ്. മുംബൈ ഇന്ത്യൻസ് വൈകിട്ട് ഏഴരയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ഇരു ടീമിലുമായി വമ്പന്‍ പേരുകാര്‍ നിരവധിയുണ്ടെങ്കിലും ആര്‍സിബി നിരയില്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ കളിക്കുമോ എന്ന ആകാംക്ഷയിലാണ് മലയാളി ആരാധകര്‍. കൊവിഡ് മുക്തനായ ദേവ്ദത്ത് പടിക്കലിനൊപ്പം വിരാട് കോലിയാവും ബാംഗ്ലൂരിന്റെ ഇന്നിംഗ്സ് തുറക്കുക. ആര്‍സിബിയുടെ സാധ്യതാ ഇലവന്‍ നോക്കാം. 

1. ദേവ്‌ദത്ത് പടിക്കല്‍കൊവിഡ് മുക്തനായ ദേവ്‌ദത്ത് പടിക്കല്‍ ഇന്ന് കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ അരങ്ങേറിയപ്പോള്‍ 15 മത്സരങ്ങളില്‍ അഞ്ച് അര്‍ധ സെഞ്ചുറികള്‍ സഹിതം 473 റണ്‍സടിച്ചതിന്‍റെ മികവ് തുടരാനാണ് പടിക്കല്‍ എത്തുന്നത്. എന്നാല്‍ പവര്‍പ്ലേയ്‌ക്ക് ശേഷം സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തുക താരത്തിന് പ്രധാനമാണ്.
undefined
2. വിരാട് കോലിരോഹിത് ശര്‍മ്മയുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ റണ്ണിലും ക്യാപ്റ്റന്‍സിയിലും കോലിക്ക് തെളിയിക്കാനേറെ. കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ചുറികള്‍ സഹിതം 466 റണ്‍സായിരുന്നു നേടിയത്. 90 ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്‍ ചരിത്രത്തിലെ റണ്‍വേട്ടയില്‍ തലപ്പത്തുള്ളകോലി തന്‍റെ റണ്‍മെഷീന്‍ തുറന്നുവിട്ടാല്‍ എന്തും സംഭവിക്കാം.
undefined
3. എ ബി ഡിവില്ലിയേഴ്‌സ്ആര്‍സിബിയുടെ വിശ്വസ്‌തനായ മിസ്റ്റര്‍ 360 കളിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. ടീം ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഏത് നമ്പറിലും എബിഡി ഇറങ്ങിയേക്കാം. പതിവുപോലെ കഴിഞ്ഞ സീസണിലും എബിഡി മോശമാക്കിയിരുന്നില്ല. 15 മത്സരങ്ങളില്‍ 45.40 ശരാശരിയിലും 158.74 സ്‌ട്രൈക്ക് റേറ്റിലും 454 റണ്‍സ്. മാറ്റ് കൂട്ടി അഞ്ച് അര്‍ധസെഞ്ചുറികളും.
undefined
4. ഗ്ലെന്‍ മാക്‌സ്‌വെല്‍റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 14.25 കോടി രൂപ മുടക്കി സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറുടെ പ്രകടനം ഏവരും ഉറ്റുനോക്കുന്നതാണ്. കഴിഞ്ഞ സീസണിൽ അമ്പേ പരാജയമായപ്പോള്‍ 13 കളിയിൽ ഗ്ലെൻ മാക്‌സ്‌വെൽ 108 റൺസ് മാത്രമാണ് നേടിയത്. ഒറ്റ സിക്‌സര്‍ പോലും പറത്താനാകാതെ വിയര്‍ത്തു. ഇക്കുറി കഥ മാറുമോ?
undefined
5. മുഹമ്മദ് അസ്‌ഹറുദ്ദീന്‍മുംബൈ-ബാംഗ്ലൂര്‍ മത്സരത്തില്‍ മലയാളി ആരാധകരുടെ കണ്ണുകള്‍ ഒറ്റ താരത്തിലാണ്. മധ്യനിരയില്‍ മുഹമ്മദ് അസ്‌ഹറുദ്ദീന് ആര്‍സിബി അവസരം നല്‍കിയേക്കും എന്നാണ്റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രജത് പാട്ടിദാറിനെ മറികടന്നുവേണം അസ്‌ഹറിന് അരങ്ങേറ്റത്തിനിറങ്ങാന്‍. മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ മുംബൈക്കെതിരെ 37 പന്തില്‍ സെഞ്ചുറി നേടിയിരുന്നു അസ്‌ഹര്‍. മത്സരത്തില്‍ 54 പന്തില്‍ 11 സിക്‌സും ഒന്‍പത് ഫോറും ഉള്‍പ്പടെ പുറത്താകാതെ 137 റണ്‍സെടുത്തത് ആര്‍സിബി കാണാതിരിക്കില്ല.
undefined
6. ഡാന്‍ ക്രിസ്റ്റ്യന്‍ബാറ്റും ബൗളും കൊണ്ട് സാന്നിധ്യമറിയിക്കാന്‍ ഡാന്‍ ക്രിസ്റ്റ്യന് കഴിയും എന്നാണ് ആര്‍സിബി പ്രതീക്ഷകള്‍. ഐപിഎല്ലില്‍ ഇതുവരെ 40 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 446 റണ്‍സും 34 വിക്കറ്റുമാണ് സമ്പാദ്യം. എന്നാല്‍ 2018ന് ശേഷം കളിക്കുന്നത് ഇതാദ്യം. ആര്‍സിബി ജഴ്‌സിയില്‍ താരത്തിന്‍റെ തിരിച്ചുവരവ് കൂടിയാണിത്.എങ്കിലും ബിഗ് ബാഷില്‍ കൂറ്റനടികളുമായി കളംനിറഞ്ഞ ക്രിസ്റ്റ്യന്‍ വലിയ പ്രതീക്ഷ നല്‍കുന്നു.
undefined
7. വാഷിംഗ്‌ടണ്‍ സുന്ദര്‍ആര്‍സിബി നിരയിലെ മറ്റൊരു ഓള്‍റൗണ്ടര്‍ സ്‌പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദറാണ്. ഐപിഎല്ലില്‍ ഇതുവരെ 36 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 186 റണ്‍സും 24 വിക്കറ്റും സമ്പാദ്യം. പവര്‍പ്ലേയില്‍ മികച്ച ഇക്കോണമിയില്‍ പന്തെറിയുന്നതാണ് സുന്ദറിന്‍റെ വലിയ സവിശേഷതകളിലൊന്ന്.
undefined
8. കെയ്‌ല്‍ ജാമീസണ്‍15 കോടിയെന്ന ഭീമന്‍ തുക, വലിയ പ്രതീക്ഷകളോടെയാണ് ഐപിഎല്‍ അരങ്ങേറ്റത്തിന് ഈ ന്യൂസിലന്‍ഡ് ഉയരക്കാരന്‍ വന്നിരിക്കുന്നത്. ന്യൂസിലന്‍ഡിലെ ടി20 ലീഗായ സൂപ്പര്‍ സ്മാഷില്‍ 2019ല്‍ നാലോവറില്‍ ഏഴ് റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തിട്ടുണ്ട് ജാമീസണ്‍. എന്നാല്‍ ജാമീസണ്‍ ന്യൂസിലന്‍ഡിന് വേണ്ടി നാല് ടി20 മാത്രമാണ് കളിച്ചിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ മൂന്ന് വിക്കറ്റും 41 റണ്‍സുമാണ് സമ്പാദ്യം.
undefined
9. നവ്‌ദീപ് സെയ്‌നികഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച പ്രകടനം പേസറായ സെയ്‌നിക്ക് പുറത്തെടുത്തേ മതിയാകൂ. 13 മത്സരങ്ങള്‍ കളിച്ചപ്പോള്‍ നേടാനായത് ആറ് വിക്കറ്റ് മാത്രം. വിക്കറ്റ് വേട്ടക്കാരില്‍ 38-ാം സ്ഥാനത്തേ എത്തിയുള്ളൂ. എങ്കിലും സെയ്‌നി ആദ്യ മത്സരത്തില്‍ കളിക്കാനാണ് സാധ്യത.
undefined
10) മുഹമ്മദ് സിറാജ്കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനം പുറത്തെടുത്ത പേസറാണ് മുഹമ്മദ് സിറാജ്. സെയ്‌നിക്കൊപ്പം സിറാജ് പേസറായി ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. മുന്‍ സീസണില്‍ ഒന്‍പത് മത്സരങ്ങള്‍ കളിച്ചപ്പോള്‍ 11 വിക്കറ്റ് നേടി. നാല് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയതായിരുന്നു മികച്ച പ്രകടനം. രണ്ട് മെയ്‌ഡന്‍ ഓവറുകള്‍ സഹിതമായിരുന്നു ഇത് എന്നത് റെക്കോര്‍ഡാണ്.
undefined
11) യുസ്‌വേന്ദ്ര ചാഹല്‍കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാരില്‍ അഞ്ചാമനായിരുന്നു യുസ്‌വേന്ദ്ര ചാഹല്‍. 15 മത്സരങ്ങളില്‍ 21 വിക്കറ്റ്. വിക്കറ്റ് വേട്ടക്കാരിലെ ആദ്യ അഞ്ച് സ്ഥാനക്കാരിലെ ഏക സ്‌പിന്നറും ചാഹല്‍ തന്നെ. 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയത് മികച്ച പ്രകടനം. റണ്‍നിരക്ക് കുറയ്‌ക്കുന്നതിനൊപ്പം വിക്കറ്റ് വീഴ്‌ത്തുകയും പ്രധാനം.ചിത്രങ്ങള്‍ക്ക് കടപ്പാട്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
undefined
click me!