ഇവരെ നോക്കിവച്ചോളൂ; ഐപിഎല്‍ അരങ്ങേറ്റം ആഘോഷമാക്കാന്‍ അഞ്ച് താരങ്ങള്‍

First Published Apr 8, 2021, 3:34 PM IST

ചെന്നൈ: ടി20 ക്രിക്കറ്റിലെ ഏറ്റവും പ്രൗഢമായ ലീഗായ ഐപിഎല്ലില്‍ എല്ലാക്കാലത്തും പുതുമുഖ താരങ്ങള്‍ അത്ഭുതം കാട്ടിയിട്ടുണ്ട്. പതിനാലാം സീസണ്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ ഇക്കുറി വിസ്‌മയ അരങ്ങേറ്റ താരങ്ങളുണ്ടാകുമോ? ആദ്യമായി ഐപിഎല്‍ കരാര്‍ ലഭിച്ചവരടക്കം നിരവധി താരങ്ങളാണ് സുവര്‍ണാവസരത്തിനായി കാത്തിരിക്കുന്നത്. അവരിലെ അഞ്ച് ശ്രദ്ധേയ പേരുകാര്‍ ആരൊക്കെയെന്ന് പരിശോധിക്കാം. 

ഷാരൂഖ് ഖാന്‍(പഞ്ചാബ് കിംഗ്‌സ്)ഐപിഎല്‍ താരലേലത്തില്‍ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയപ്പോള്‍ മുതല്‍ കൗതുകമായ പേരുകാരനാണ് ഷാരൂഖ് ഖാന്‍. ബോളിവുഡ് സൂപ്പര്‍ താരത്തിന്‍റെ പേരുള്ള ഈ തമിഴ്‌നാട് ഓള്‍റൗണ്ടര്‍ താരലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷത്തിന്‍റെ പട്ടികയിലായിരുന്നു.എന്നാല്‍ ഏവരെയും അമ്പരപ്പിച്ച് പഞ്ചാബ് കിംഗ്‌സ് ഇരുപത്തിയഞ്ചുകാരനെ5.25 കോടി നല്‍കി ഷാരൂഖിനെ സ്വന്തമാക്കി.എന്നാല്‍ ഈ വില കേട്ട് അത്ഭുതപ്പെടേണ്ടതില്ല എന്നാണ് താരത്തിന്‍റെ ആഭ്യന്തര കരിയര്‍ തെളിയിക്കുന്നത്. തമിഴ്‌നാടിനായി പലപ്പോഴും ഫിനിഷറുടെ റോള്‍ ഗംഭീരമാക്കിയിട്ടുണ്ട്. മുഖ്‌താഖ് അലി ട്രോഫി ടി20യില്‍ 19 പന്തില്‍ 40 റണ്‍സടിച്ച് ഈ സീസണില്‍ കരുത്ത് കാട്ടിയതാരംകലാശപ്പോരില്‍ ഏഴ് പന്തില്‍ പുറത്താകാതെ 18 റണ്‍സടിച്ച് ടീമിന് കപ്പ് നേടി നല്‍കുകയും ചെയ്തു.
undefined
2. മുഹമ്മദ് അസ്‌ഹറുദ്ദീന്‍(റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത താരം.മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ കരുത്തരായ മുംബൈക്കെതിരെ 37 പന്തില്‍ സെഞ്ചുറി നേടിയാണ് അസ്‌ഹര്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. ടി20യില്‍ ഇന്ത്യക്കാരന്‍റെ വേഗമേറിയ മൂന്നാമത്തെ ശതകമായിരുന്നു ഇത്. മത്സരത്തില്‍ 54 പന്തില്‍ 11 സിക്‌സും ഒന്‍പത് ഫോറും ഉള്‍പ്പടെ പുറത്താകാതെ 137 റണ്‍സാണ് അന്ന് അസ്‌ഹര്‍ അടിച്ചുകൂട്ടിയത്.ഇതിനുപിന്നാലെ താരലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കുകയായിരുന്നു. അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്‌ക്കാണ് ആര്‍സിബി മലയാളി താരത്തെ ടീമിലെത്തിച്ചത്. ഈ സീസണില്‍ അസ്‌ഹറിന് ഓപ്പണിംഗില്‍ അവസരം ലഭിക്കുമെന്ന് നായകന്‍ വിരാട് കോലി നേരത്തെ വ്യക്തമാക്കിയിരുന്നു. കാസര്‍കോട് തളങ്കര സ്വദേശിയാണ് ഇരുപത്തിയേഴുകാരനായ അസ്‌ഹര്‍.
undefined
3. ലുക്ക്‌മാന്‍ മെരിവാല(ഡല്‍ഹി ക്യാപിറ്റല്‍സ്)എട്ട് റണ്‍സിന് അഞ്ച് വിക്കറ്റ്, മുഷ്‌താഖ് അലി ട്രോഫി ടി20യില്‍ ചത്തീസ്‌ഗഢിനെതിരെ ബറോഡയ്‌ക്കായി തീപാറും ബൗളിംഗുമായാണ് ലുക്ക്മാന്‍ ഐപിഎല്‍ താരലേലത്തില്‍ ചുവടുറപ്പിച്ചത്. മുഷ്‌താഖ് അലിയില്‍ ടൂര്‍ണമെന്‍റില്‍ 2013-14 സീസണില്‍ ഉയര്‍ന്ന വിക്കറ്റ്‌ വേട്ടക്കാരനായിരുന്നു എങ്കിലും പിന്നീട് താരം നിറംമങ്ങുകയായിരുന്നു. എന്നാല്‍ ഇക്കുറി ഉയര്‍ന്ന രണ്ടാമത്ത വിക്കറ്റ് നേട്ടവുമായി ശക്തമായി തിരിച്ചെത്തി ഈ ഇടംകൈയന്‍ പേസര്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ റഡാറില്‍ പതിയുകയായിരുന്നു.മുഷ്‌താഖ് അലിയില്‍ ഇത്തവണഎട്ട് മത്സരങ്ങളില്‍ 12.2 ശരാശരിയില്‍ 15 വിക്കറ്റ് നേടി. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് 29കാരനായ ലുക്ക്‌മാനെ ഡല്‍ഹി സ്വന്തമാക്കിയത്.
undefined
4. ചേതന്‍ സക്കരിയ(രാജസ്ഥാന്‍ റോയല്‍സ്)ആര്‍സിബിയില്‍ നെറ്റ് ബൗളറായി 2020 എഡിഷനില്‍ എത്തിയതോടെയാണ് ചേതന്‍ സക്കരിയയുടെ ഭാഗ്യം തെളിയുന്നത്. എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ ഗ്ലെന്‍ മഗ്രാത്തിന് കീഴില്‍ പരിശീലിച്ച താരം ഇത്തവണത്തെ മുഷ്‌താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ബൗളിംഗില്‍ 4.90 മാത്രമായിരുന്നു ഇക്കോണമി. ഇതോടെ 1.2 കോടിക്ക് ഈ ഇരുപത്തിമൂന്നുകാരനെ രാജസ്ഥാന്‍ റോയല്‍സ് പാളയത്തിലെത്തിക്കുകയായിരുന്നു.
undefined
5. ലളിത് യാദവ്(ഡല്‍ഹി കാപിറ്റല്‍സ്)കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്നെങ്കിലും അരങ്ങേറാന്‍ അവസരം ലഭിക്കാതെ പോയ ഓള്‍റൗണ്ടര്‍.ലോവര്‍ ഓര്‍ഡറില്‍ പ്രഹരശേഷിയുള്ള ബാറ്റ്സ്‌മാനാണ് ലളിത് യാദവ്. 35 മത്സരങ്ങളുടെ ടി20 കരിയറില്‍ 149.33 സ്‌ട്രൈക്ക് റേറ്റില്‍ 560 റണ്‍സ് യാദവിനുണ്ട്. മുഷ്‌താഖ് അലി ട്രോഫിയില്‍ അടുത്തിടെ 25 പന്തില്‍ പുറത്താകാതെ 52 റണ്‍സുമായി ശ്രദ്ധേയമായി. അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് ആകെ 152 റണ്‍സ് നേടിയപ്പോള്‍ 197.40 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ബാറ്റിംഗിന് പുറമെ ബൗളിംഗിലും യാദവിനെ ഡല്‍ഹിക്ക് ഉപയോഗിക്കാം. അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്‌ക്ക് സ്വന്തമാക്കിയതാരത്തെ ഡല്‍ഹി ഇത്തവണ നിലനിര്‍ത്തുകയായിരുന്നു. ഡല്‍ഹി ടീമിന്‍റെ ഘടന അനുസരിച്ച് എല്ലാ മത്സരത്തിലും അവസരം ലഭിക്കാന്‍ സാധ്യത വിരളമാണെങ്കിലും ഈ ഇരുപത്തിനാലുകാരനുംശ്രദ്ധേകേന്ദ്രമാകും എന്ന കാര്യത്തില്‍ സംശയമില്ല.
undefined
click me!