ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ ടീമില്‍ മാറ്റം വേണം; ഒന്നല്ല, രണ്ട് പേരെ മാറ്റണം! നിര്‍ദേശിച്ച് സഞ്ജയ് ബംഗാര്‍

Published : Feb 21, 2026, 08:21 PM IST

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ നാളെ ദക്ഷിണാഫ്രിക്കയെ നേരിടുകയാണ് ഇന്ത്യ. അഹമ്മദാബാദില്‍ വൈകിട്ട് ഏഴിന് ഇറങ്ങുമ്പോള്‍ ടീമില്‍ ഉണ്ടാകേണ്ട മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാര്‍. രണ്ട് മാറ്റങ്ങള്‍ അദ്ദേഹം നിര്‍ദേശിച്ചു… 

PREV
110
ബാറ്റിംഗ് നിരയില്‍ മാറ്റമില്ല

ബാറ്റിംഗ് നിരയില്‍ ടോപ് ഓര്‍ഡറിലോ മധ്യനിരയിലോ അദ്ദേഹം മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടില്ല. അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവര്‍ക്ക് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പോലും ബംഗാറിന്റെ ടീമില്‍ ഇരു താരങ്ങളുമുണ്ട്.

210
സഞ്ജു സാംസണ്‍ ഇല്ല

ഇടങ്കയ്യന്‍മാരുടെ ആധിക്യം കാരണം സഞ്ജുവിനെ ടീമില്‍ കൊണ്ടുവരണമെന്ന് വാദിക്കുന്നുവരുണ്ട്. എന്നാല്‍ അദ്ദേഹം സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടില്ല.

310
മധ്യനിര ശക്തം

മധ്യനിരയില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ തുടരും. മൂവരും ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ്.

410
റിങ്കു സിംഗ്

റിങ്കു സിംഗിനും അദ്ദേഹത്തിന്റെ ടീമില്‍ ഇടമുണ്ട്. ലോകകപ്പില്‍ വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമാണ് താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. എങ്കിലും മുതലാക്കാന്‍ താരത്തിന് സാധിക്കുന്നു. മാത്രമല്ല, ഫീല്‍ഡിംഗിലും ഗംഭീരം.

510
അക്‌സര്‍ പട്ടേലോ വാഷിംഗ്ടണ്‍ സുന്ദറോ?

സ്പിന്‍ ബോളിംഗ് ഓള്‍റൗണ്ടറായി ആരെ തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ ടീം വ്യക്തമായ തീരുമാനമെടുക്കണമെന്ന് ബംഗാര്‍ പറഞ്ഞു.

610
അക്‌സറിന് പിന്തുണ

ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ അക്‌സര്‍ പട്ടേല്‍ ആദ്യ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും കളിച്ചിരുന്നു. നാലാം മത്സരത്തില്‍ അദ്ദേഹത്തിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനാണ് അവസരം ലഭിച്ചത്. സുന്ദറിനേക്കാള്‍ ടി20 ഫോര്‍മാറ്റിന് അനുയോജ്യന്‍ അക്‌സറാണെന്ന് ബംഗാര്‍ വിശ്വസിക്കുന്നു.

710
കാരണം

'അക്‌സര്‍ എന്റെ പ്ലേയിംഗ് ഇലവനില്‍ ഉറപ്പായും ഉണ്ടാകും. പാകിസ്ഥാനെതിരായ മത്സരത്തില്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തിയത് അദ്ദേഹമാണ്. ബാറ്റിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിക്കും.' ബംഗാര്‍ പറഞ്ഞു.

810
കുല്‍ദീപ് യാദവ് തിരിച്ചെത്തുമോ?

ടീം മാനേജ്മെന്റ് നേരിടുന്ന ഏറ്റവും പ്രയാസകരമായ തീരുമാനം കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തണോ അതോ ഒരു അധിക പേസറെ കളിപ്പിക്കണോ എന്നതാണെന്ന് ബംഗാര്‍ ചൂണ്ടിക്കാട്ടി. പിച്ച് വരണ്ടതാണെങ്കില്‍ വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം കുല്‍ദീപ് യാദവിനെ കൂടി കളിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

910
സ്പിന്‍ കരുത്ത്

'സ്പിന്നര്‍മാര്‍ ഫോമിലാകുമ്പോള്‍ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. കുല്‍ദീപ് കൂടി ഉണ്ടെങ്കില്‍ ഒരു ഓഫ് സ്പിന്നറുടെ കുറവ് നികത്താന്‍ സാധിക്കും. അക്‌സര്‍ പട്ടേലിനെ മൂന്നാം സ്പിന്നറായി നിലനിര്‍ത്തണമെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1010
പിച്ചിന്റെ സാഹചര്യം

നിലവില്‍ ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യന്‍ പേസ് നിരയെ നയിക്കുന്നത്. പിച്ചിന്റെ സാഹചര്യം പരിഗണിച്ചാകും കുല്‍ദീപിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Photos on
click me!

Recommended Stories