ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ തെരഞ്ഞെടയുത്ത് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. സഞ്ജു സാംസണേയും ഉള്‍പ്പെടുത്തിയുള്ള ഇലവനാണ് പത്താന്റേത്. സഞ്ജു വന്നപ്പോള്‍ റിങ്കു സിംഗ് ടീമിന് പുറത്തായി. പത്താന്‍ തെരഞ്ഞെടുത്ത ടീം ഇങ്ങനനെ…
ഇന്ത്യയുടെ ആക്രമണോത്സുക ബാറ്റിംഗിന്റെ മുഖമാണ് അഭിഷേക്. ആദ്യ ഓവര്‍ മുതല്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള കഴിവും ഇക്കഴിഞ്ഞ പരമ്പരയിലെ മികച്ച ഫോമും അദ്ദേഹത്തെ ടീമിലെ അവിഭാജ്യ ഘടകമാക്കുന്നു. ന്യൂസിലന്‍ഡിനെതിരെ പരമ്പരയില്‍ ഒന്നാകെ നേടിയത് 182 റണ്‍സ്.
211
സഞ്ജു സാംസണ്‍
സഞ്ജുവിനെ എപ്പോഴും പിന്തുണച്ചിട്ടുണ്ട് ഇര്‍ഫാന്‍ പത്താന്‍. സഞ്ജു പ്ലേയിംഗ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നു എന്നാണ് പത്താന്‍ പറയുന്നത്. ന്യൂസിലന്‍ഡിനെതിരെ ഓപ്പണറായി കളിച്ച സഞ്ജു അഞ്ച് ടി20 മത്സരങ്ങളില്‍ നിന്ന് 46 റണ്‍സ് മാത്രമാണ് നേടിയത്. സഞ്ജു വന്നപ്പോള്‍ റിങ്കു സിംഗിന് സ്ഥാനം നഷ്ടമായി.
311
ഇഷാന്‍ കിഷന്‍
തകര്‍പ്പന്‍ ഫോമിലുള്ള ഇഷാന്‍ കിഷാനെ മൂന്നാമനായിട്ടാണ് ഇര്‍ഫാന്‍ പരിഗണിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ മൂന്നാമനായി കളിച്ച കിഷന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. തിരുവനന്തപുരത്ത് നടന്ന അവസാന ടി20യില്‍ സെഞ്ചുറിയും നേടി. സഞ്ജു മോശം ഫോമിലായപ്പോള്‍ കിഷന്‍ കിട്ടിയ അവസരം മുതലെടുത്തു. ഇഷാനെ ഓപ്പണറാക്കണമെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ വാദം.
411
തിലക് വര്‍മ
നാലാമനായി തിലക് വര്‍മ ക്രീസിലെത്തും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പരയ്ക്ക് ശേഷം പരിക്കിന്റെ പിടിയിലായിരുന്ന തിലക് രണ്ട് സന്നാഹ മത്സരത്തിലും മികച്ച പ്രകടനം നടത്തി. അതുകൊണ്ടുതന്നെ തിലകിനെ കൈവിടാന് പത്താന്‍ സാധിച്ചില്ല.
511
സൂര്യകുമാര്‍ യാദവ്
തിലകിന്റെ വരവോടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഒരുപടി താഴേക്ക് ഇറങ്ങേണ്ടിവന്നു. അടുത്തകാലത്ത് മോശം ഫോമിലായിരുന്ന സൂര്യ, ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. പരമ്പരയിലെ താരവും സൂര്യയായിരുന്നു.
611
ഹാര്‍ദിക് പാണ്ഡ്യ
ടീമിന് ബാലന്‍സ് നല്‍കുന്ന പ്രധാന ഓള്‍റൗണ്ടറാണ് ഹാര്‍ദിക്. മധ്യനിരയില്‍ അതിവേഗം റണ്‍സ് ഉയര്‍ത്താനും ആവശ്യമുള്ളപ്പോള്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്താനുമുള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് വലിയ കരുത്താണ്. ന്യൂസിലന്‍ഡിനെതിരെ അത് തെളിയിക്കുകയും ചെയ്തു.
711
അക്‌സര്‍ പട്ടേല്‍
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന അക്സര്‍ ടീമിലെ 'എക്സ് ഫാക്ടര്‍' ആണ്. വിക്കറ്റുകള്‍ വീഴ്ത്തുന്നതിനൊപ്പം റണ്‍സ് നിയന്ത്രിക്കാനും വാലറ്റത്ത് റണ്‍സ് കണ്ടെത്താനും അക്സറിന് സാധിക്കും.
811
ശിവം ദുബെ
ന്യൂസിലന്‍ഡിനെതിരെ നന്നായി കളിക്കാന്‍ ദുബെയ്ക്ക് സാധിച്ചിരുന്നു. ഫിനിഷറുടെ റോള്‍ കൃത്യമായി അദ്ദേഹം ചെയ്തു. കൂടാതെ പന്തെറിയാനും മിടുക്കന്‍. മധ്യ ഓവറുകളില്‍ ഒന്നോ രണ്ടോ ഓവറുകള്‍ ദുബെയെ വിശ്വസിച്ച് ഏല്‍പ്പിക്കാം.
911
ജസ്പ്രീത് ബുമ്ര
ലോകത്തിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റായ ബുംറയുടെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ആദ്യ ഓവറുകളിലും അവസാന ഓവറുകളിലും കൃത്യതയാര്‍ന്ന യോര്‍ക്കറുകളിലൂടെ ബാറ്റര്‍മാരെ വിറപ്പിക്കാന്‍ ബുംറയ്ക്ക് കഴിയും.
1011
അര്‍ഷ്ദീപ് സിംഗ്
ഇടംകൈയ്യന്‍ പേസര്‍ എന്നത് അര്‍ഷ്ദീപിന് വലിയ മുന്‍തൂക്കം നല്‍കുന്നു. പുതിയ പന്തില്‍ സ്വിംഗ് കണ്ടെത്താനും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പന്തെറിയാനും അര്‍ഷ്ദീപ് പക്വത കാണിക്കുന്നുണ്ട്.
1111
വരുണ്‍ ചക്രവര്‍ത്തി
ബുമ്രയെ പോലെ ഇന്ത്യക്ക് വരുണ്‍ ചക്രവര്‍ത്തിക്ക് നാല് ഓവറുകള്‍ പ്രധാനമാണ്. വരുണ്‍ വരുമ്പോള്‍ കുല്‍ദീപ് യാദവിന് പുറത്തിരിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!