സ്റ്റൈലിഷ് ക്രിക്കറ്റര്‍; അമൃത്സറില്‍ കോടികളുടെ വീട്, ആഢംബര കാറുകള്‍! അഭിഷേക് ശർമ്മയുടെ ആസ്‌തി എത്ര?

Published : Feb 16, 2026, 03:59 PM IST

അമൃത്സറിൽ നിന്നുള്ള ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം അഭിഷേക് ശർമ്മ കഠിനാധ്വാനത്തിലൂടെ നേടിയത് കോടികളുടെ ആസ്തിയാണ്. താരത്തിൻ്റെ ആഡംബര ജീവിതവും ആസ്തിയും വിശേഷങ്ങളും അറിയാം.

PREV
19
അഭിഷേക് ശർമ്മ ഒരു യുവ സ്റ്റാര്‍

പഞ്ചാബിലെ അമൃത്സറിൽ ജനിച്ച അഭിഷേക് ശർമ്മ, ഇന്ത്യയിലെ ഏറ്റവും മികച്ച യുവ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവെച്ച ഈ ഇടംകൈയ്യൻ ഹാര്‍ഡ്‌ഹിറ്റര്‍ ഒരു ഓൾറൗണ്ടർ കൂടിയാണ്.

29
അഭിഷേക് ശര്‍മ്മയുടെ ആഡംബര വീട്

അമൃത്സറിലെ വളരെ പ്രധാനപ്പെട്ട ഒരു ഇടത്താണ് അഭിഷേക് ശര്‍മ്മയും കുടുംബവും താമസിക്കുന്നത്. ഏകദേശം 15 കോടി രൂപയാണ് ഈ വീടിന്‍റെ മതിപ്പുവില എന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരങ്ങൾ ഇല്ലാത്തപ്പോൾ കുടുംബത്തോടൊപ്പം അഭിഷേക് ശര്‍മ്മ സമയം ചെലവഴിക്കുന്നത് ഇവിടെയാണ്.

39
ക്ലാസിക് ലുക്ക്

അഭിഷേക് ശര്‍മ്മയുടെ സ്വഭാവം പോലെ വളരെ ലളിതവും മനോഹരവുമാണ് വീടിന്‍റെ ഡിസൈൻ. ഇളം മഞ്ഞ, വെള്ള നിറങ്ങളാണ് ഭിത്തികൾക്ക്. തടി കൊണ്ടുള്ള ഫർണിച്ചറുകളും വാതിലുകളും ജനലുകളും വീടിന് ക്ലാസിക് ലുക്ക് നൽകുന്നു.

49
പ്രവേശന വാതില്‍ തന്നെ ഗംഭീരം

വീടിന്‍റെ അകവും പുറവും വേർതിരിക്കുന്ന വലിയ സ്ലൈഡിംഗ് ഡോറുകൾ കാണാം. കറുപ്പ് നിറത്തിലുള്ള ഈ ഡോറുകൾ വീടിന്‍റെ വെള്ള നിറവുമായി ചേരുമ്പോൾ പ്രത്യേക ഭംഗിയാണ്. മുൻവശത്തെ മുറ്റത്ത് മനോഹരമായ ഒരു ഊഞ്ഞാലും ഒരുക്കിയിട്ടുണ്ട്.

59
സൗകര്യങ്ങള്‍ കണ്ണഞ്ചിപ്പിക്കും

ലാളിത്യവും ആഡംബരവും ഒരുപോലെ ചേർന്നതാണ് അഭിഷേക് ശര്‍മ്മയുടെ വീട്ടിലെ ലിവിംഗ് റൂം. വെള്ള ഭിത്തികളും തടിയുടെ ഡോറുകളും ഇളം നിറത്തിലുള്ള ഫർണിച്ചറുകളുമാണ് ഇവിടെയുള്ളത്. ലിവിംഗ് റൂമിനോട് ചേർന്ന് ഒരു ഓപ്പൺ കിച്ചണും കാണാം. 

69
അഭിഷേക് ശര്‍മ്മയുടെ കാര്‍ കളക്ഷന്‍

മിക്ക ക്രിക്കറ്റ് താരങ്ങളെയും പോലെ അഭിഷേക് ശര്‍മ്മയ്‌ക്കും കാറുകളോട് വലിയ ഭ്രമമാണ്. ബിഎംഡബ്ല്യു 320d, മഹീന്ദ്ര ഥാർ, ടൊയോട്ട ഇന്നോവ തുടങ്ങിയ വാഹനങ്ങൾ അദ്ദേഹത്തിന്‍റെ ഗാരേജിലുണ്ട്. കരിയർ വളരുന്നതിനനുസരിച്ച് അഭിഷേകിന്‍റെ കാര്‍ ശേഖരവും വിശാലമായേക്കാം.  

79
അഭിഷേക് ശര്‍മ്മയുടെ സമ്പാദ്യം

ചെറുപ്രായത്തിൽ തന്നെ അഭിഷേക് ശര്‍മ്മ വലിയ സാമ്പത്തിക വിജയം നേടി. ഏകദേശം 12-15 കോടി രൂപയാണ് താരത്തിന്‍റെ ആസ്തി. ഐപിഎൽ കരാറുകൾ, മാച്ച് ഫീസ്, ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾ എന്നിവയാണ് പ്രധാന വരുമാന മാർഗ്ഗം.

89
യുവിയെ വഴിയെ വന്ന അഭിഷേക്

പഞ്ചാബിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് അഭിഷേക് ശര്‍മ്മയുടെ വരവ്. ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗാണ് കരിയറിന്‍റെ തുടക്കത്തിൽ അഭിഷേകിനെ പരിശീലിപ്പിച്ചത്. വിജയം തലയ്ക്ക് പിടിക്കാതെ, ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരമാണ് അഭിഷേക്.

99
റോളക്‌സ് വാച്ച്

അഭിഷേക് ശർമ്മയുടെ ആഡംബര ശേഖരത്തിൽ ഒരു റോളക്സ് വാച്ചുമുണ്ട്. കറുപ്പും നീലയും കലർന്ന ഡയലുള്ള ഈ വാച്ചിന് ഏകദേശം 9.9 ലക്ഷം രൂപയാണ് റീട്ടെയിൽ വില. 

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Photos on
click me!

Recommended Stories