ടി20 ലോകകപ്പില്‍ പാകിസ്ഥാനെ 61 റണ്‍സിന് തകര്‍ത്ത് സൂപ്പര്‍ 8 ലെത്തിയ ഇന്ത്യ കുറിച്ചത് പുതിയ റെക്കോര്‍ഡ്.
210
എട്ടാം ജയം
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടുന്ന എട്ടാം ജയമാണിത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ എതിരാളികള്‍ക്കെതിരെ ഒരു ടീം ഏറ്റവും കൂടുതല്‍ തവണ ജയിക്കുന്ന റെക്കോര്‍ഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരെ ആറ് തവണ ജയിച്ച ഓസ്ട്രേലിയയാണ് ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്.
310
പാകിസ്ഥാൻ ജയിച്ചത് ഒരേയൊരു തവണ
ഏകദിന ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പിക്കാനായിട്ടില്ലാത്ത പാകിസ്ഥാൻ ടി20 ലോകകപ്പില്‍ ഒരേയൊരു തവണയാണ് ജയിച്ചത്. 2021ലെ ടി20 ലോകകപ്പിലായിരുന്നു ഇന്ത്യക്കെതിരെ പാകിസ്ഥാന്‍റെ ഏകജയം.
ഇന്ത്യക്കെതിരെ 61 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയ പാകിസ്ഥാന്‍ റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ലോകകപ്പിലെ തങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വിയാണ് വഴങ്ങിയത്. 2014ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 84 റണ്‍സിന് തോറ്റതായിരുന്നു പാകിസ്ഥാന്‍റെ ഏറ്റവും കനത്ത പരാജയം.
510
114ന് ഓള്‍ ഔട്ട്
ഇന്ത്യക്കെതിരെ 114ന് ഓള്‍ ഔട്ടായ പാകിസ്ഥാന്‍ ലോകകപ്പിലെ തങ്ങളുടെ ഏറ്റവും ചെറിയ മൂന്നാമത്തെ ടീം ടോട്ടലാണ് ഇന്ന് കുറിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 2014ല്‍ 82 റണ്‍സിന് പുറത്തായതും ഇന്ത്യക്കെതിരെ കഴിഞ്ഞ ലോകകപ്പില്‍ 113 റണ്‍സിന് പുറത്തായതുമാണ് ഇതിന് മുമ്പത്തെ പാകിസഥാന്‍റെ ഏറ്റവും ചെറിയ ടീം ടോട്ടല്‍.
610
അര്‍ഷ്ദീപിന്‍റെ റെക്കോര്‍ഡിനൊപ്പം തിലക്
മത്സരത്തില്‍ ഇന്ത്യക്കായി പന്തെറിഞ്ഞ തിലക് വര്‍മ ആദ്യ പന്തില്‍ തന്നെ ഷദാബ് ഖാന്‍റെ വിക്കറ്റെടുത്ത് ലോകകപ്പില്‍ എറിഞ്ഞ ആദ്യ പന്തില്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബൗളറായി. 2022ലെ ലോകകപ്പില്‍ ലോകകപ്പിലെ ആദ്യ പന്തില്‍ ബാബര്‍ അസമിന്‍റെ വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിംഗാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം.
710
പാകിസ്ഥാന് എട്ടിന്‍റെ പണി
അവസാന മത്സരത്തില്‍ നമീബിയയെ തോല്‍പിച്ചാല്‍ പാകിസഥാന് ഇനിയും സൂപ്പര്‍ 8ലെത്താന്‍ കഴിയുമെങ്കിലും ഇന്ത്യക്കെതിരെ 61 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതോടെ പാകിസ്ഥാന്‍ നെറ്റ് റണ്‍റേറ്റില്‍ അമേരിക്കക്കും പിന്നില്‍ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തായി. അമേരിക്ക നാലു മത്സരങ്ങളും കളിച്ചു കഴിഞ്ഞതിനാല്‍ അവസാന മത്സരത്തില്‍ നമീബിയയെ തോല്‍പിക്കുകയോ മഴ മൂലം മത്സരം മുടങ്ങുകയോ ചെയ്താലും പാകിസ്ഥാന് സൂപ്പര്‍ 8ലെത്താം.
810
കിഷന്‍ വെടിക്കെട്ട്
സ്പിന്നര്‍മാരെവെച്ച് ഇന്ത്യയെ പൂട്ടാനിറങ്ങിയ പാകിസ്ഥാന്‍റെ പദ്ധതികള്‍ തകര്‍ത്തത് 40 പന്തില്‍ 77 റണ്‍സടിച്ച ഇന്ത്യൻ ഓപ്പണര്‍ ഇഷാന്‍ കിഷന്‍റെ ബാറ്റിംഗ് വെടിക്കെട്ടായിരുന്നു. ആദ്യ ഓവറിലെ അഭിഷേക് ശര്‍മയെ നഷ്ടമായശേഷമായിരുന്നു ഇഷാന്‍ കിഷന്‍റെ വെടിക്കെട്ടില്‍ ഇന്ത്യ പൊരുതാവുന്ന സ്കോറിലെത്തിയത്.
910
ബാബറിന് നാണക്കേട്
ഇന്ത്യക്കെതിരെ മോശം റെക്കോര്‍ഡുള്ള പാകിസ്ഥാൻ സൂപ്പര്‍ താരം ബാബര്‍ അസം കൊളംബോയിലും നിരാശപ്പെടുത്തി.ഇന്ത്യക്കെതിരെ ഇതിന് മുമ്പ് കളിച്ച അഞ്ച് ടി20 മത്സരങ്ങളില്‍ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രം നേടിയ ബാബര്‍ കൊളംബോയില്‍ 7 പന്തില്‍ 5 റണ്‍സുമായി മടങ്ങി.
1010
രണ്ടക്കം കടന്നത് 4 പേര്‍
പാക് ബാറ്റിംഗ് നിരയില്‍ നാലു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 44 റണ്‍സെടുത്ത ഉസ്മാന്‍ ഖാന്‍ ടോപ് സ്കോററായപ്പോള്‍ വാലറ്റത്ത് ഷഹീന്‍ ഷാ അഫ്രീദി(23)യും ഫഹീം അഷ്റഫും നടത്തിയ പോരാട്ടമില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ 100 പോലും കടക്കില്ലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!