T20 World Cup| ആധുനിക ക്രിക്കറ്റിലെ രാജാവിന് ഇന്ന് പിറന്നാള്‍; ആശംസകള്‍ അറിയിച്ച് ക്രിക്കറ്റ് ലോകം

First Published Nov 5, 2021, 1:18 PM IST

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് (Virat Kohli) 33 വയസ് പൂര്‍ത്തിയാവുകയാണ് ഇന്ന്. ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യക്ക് (Team India) സ്‌കോട്‌ലന്‍ഡിനെ (Scotland) മത്സരവുമുണ്ട്. വലിയ മാര്‍ജിനില്‍ ഇന്ത്യ ജയിച്ചാല്‍ മാത്രമേ എന്തെങ്കിലും സാധ്യതകള്‍ ലോകകപ്പില്‍ ഇന്ത്യക്ക് അവശേഷിക്കുകയുള്ളൂ. ഇതിനിടെയാണ് കോലിയുടെ പിറന്നാള്‍. കൂടെ കളിച്ചവരും മുന്‍ താരങ്ങളും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.

ഐപിഎല്‍ ഫ്രാഞ്ചൈസികളായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയവരെല്ലാം കോലിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.

തലമുറയില്‍ ഒരിക്കല്‍ മാത്രമെ ഇത്തരത്തില്‍ താരങ്ങളുണ്ടാവൂവെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് കുറിച്ചിട്ടു. ബുദ്ധിമുട്ടുള്ള സമയങ്ങളുണ്ടാവുമെന്നും അതെല്ലാം മറികടക്കാന്‍ താങ്കള്‍ക്ക് സാധിക്കുമെന്നും സെവാഗ് പറഞ്ഞു.

എല്ലാകാലത്തും ആരോഗ്യമുള്ള ശരീരവും സന്തോഷവുമാണ്ടാവട്ടെയന്ന് സഹതാരം മുഹമ്മദ് ഷമി ട്വിറ്ററില്‍ കുറിച്ചിട്ടു. നേരത്തെ, ബുദ്ധിമുട്ടേറിയ സമയത്ത് ഷമിയെ ഏറെ പിന്തുണച്ചിരുന്നു കോലി. 

ഇനിയും നിരവധി തവണ സ്‌കോര്‍ പിന്തുടര്‍ന്ന് ഇന്ത്യയെ ജയിപ്പിക്കാവട്ടെയെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ ഔദ്യോഗിക പേജില്‍ വ്യക്തമാക്കി. 

സന്തോഷകരമായ പിറന്നാള്‍ ആശംസിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചിട്ടു. മനോഹരമായ ദിവസവും വര്‍ഷവും ആയിരിക്കട്ടെയെന്നും ജാഫര്‍. കോലിക്കൊപ്പമുള്ള പഴയ ചിത്രവും പങ്കുവച്ചിട്ടുണ്ട്. 

എപ്പോവും സന്തോഷത്തോടെ ഇരിക്കൂവെന്ന് ഐസിസി ട്വീറ്റ് ചെയ്തു. ''ഇന്ത്യന്‍ ക്യാപ്റ്റന് പിറന്നാള്‍ ആശംസകള്‍.'' ഐസിസി കുറിച്ചിട്ടു. പിറന്നാള്‍ സമ്മാനമായി അദ്ദേഹത്തിന് ഇന്നൊരു ജയം ലഭിക്കുമോ എന്നും ഐസിസി ചോദിക്കുന്നുണ്ട്. 

എല്ലാകാലത്തും നല്ല ആരോഗ്യത്തോടെയും സന്തോഷത്തോടെയു ഇരിക്കട്ടെയെന്ന് ഇന്ത്യന്‍ താരം നവ്ദീപ് സൈനി കുറിച്ചിട്ടു. കോലിയുടെ കൂടെ നില്‍ക്കുന്ന ചിത്രവും സൈനി പങ്കുവച്ചിട്ടുണ്ട്.

കോലിയെ പോലെ സഹോദരനെ ലഭിക്കാന്‍ എന്നെപ്പോലെ എല്ലാവരും ഭാഗ്യവാന്മരല്ലെന്ന് ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് പറഞ്ഞു. കഷട്പ്പാടുകള്‍ക്കിടയില്‍ എന്റെ ജീവിതത്തിലേക്ക് കടപ്പാടുണ്ടെന്നും സിറാജ്. കൂടെ സിറാജിന്റെ പിറന്നാള്‍ ആശംസയും.

നായകന്‍, ഒരുപാട് പേര്‍ക്ക് പ്രചോദനം... രാജാവിന് പിറന്നാള്‍ ആശംസകള്‍ നേരുന്നു. കോലിയുടെ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ട്വിറ്ററില്‍ കുറിച്ചിട്ടു.

കോലിയുടെ റെക്കോഡുകള്‍ രേഖപ്പെടുത്തിയാണ് ബിസിസിഐ ട്വീറ്റ് ചെയ്തത്. 23,159 അന്താരാഷ്ട്ര റണ്‍സ്, ഇന്ത്യന്‍ ക്യാപ്റ്റനായി കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍. 2011, 2013 ചാംപ്യന്‍സ് ട്രോഫി ജേതാവ്. കോലിക്ക് പിറന്നാള്‍ ആശംസകള്‍ ബിസിസിഐ കുറിച്ചിട്ടു. 

കോലിക്ക് പിറന്നാള്‍ ആശംസകള്‍ ഞങ്ങളോടൊപ്പം നില്‍ക്കൂവെന്ന് ആരാധകരോട് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. കൂടെ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കോലിക്കൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെന്നെും ആരോഗ്യത്തോടെ ഇരിക്കട്ടെയെന്നും ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഉപനയായകന്‍ അജിന്‍ക്യ രഹാനെ കുറിച്ചിട്ടു. ടെസ്റ്റ് ജേഴ്‌സിയില്‍ കോലിക്കൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

ആധുനിക കാലത്തെ ഏറ്റവു മികച്ച ക്രിക്കറ്ററെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താന്റെ പക്ഷം. വളര്‍ന്നുവരുന്ന ഒരുപാട് ക്രിക്കറ്റര്‍മാര്‍ക്ക് താങ്കള്‍ പ്രചോദനമാണെന്നും പത്താന്‍ കുറിച്ചിട്ടു. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികും കോലിക്ക് ആശംസയുമായെത്തി. അതോടൊപ്പം ഇന്നത്തെ മത്സരത്തിന് ആശംസകളും കാര്‍ത്തിക് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറയുന്നുണ്ട്.

ടെസ്റ്റ് താരം ഉമേഷ് യാദവും പ്രത്യേക ദിവസത്തില്‍ കോലിക്ക് ആശംസയുമായെത്തി. ട്വിറ്ററില്‍ കോലിക്കൊപ്പമുള്ള ചിത്രവും ഉമേഷ് പങ്കുവച്ചിട്ടുണ്ട്. ഇന്നത്തെ മത്സരത്തിന് ആശംസയം ഉമേഷ് അറിയിച്ചിട്ടുണ്ട്. 

മുന്‍ ഇന്ത്യന്‍ താരം മുനാഫ് പട്ടേലും ട്വിറ്ററില്‍ ആശംസയുമായെത്തി. ക്യാപ്റ്റന് എല്ലാവിധ ആശംസകളുമെന്ന് അദ്ദേഹം കുറിച്ചിട്ടു. നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും പൂവണിയട്ടെയെന്നും മുനാഫ് ട്വിറ്ററില്‍ കുറിച്ചിട്ടു.

click me!