T20 World Cup| ബാബര്‍ ക്യാപ്റ്റന്‍, ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം; ഹര്‍ഷ ഭോഗ്‌ലെയുടെ ടീം ചര്‍ച്ചയാവുന്നു

Published : Nov 10, 2021, 02:26 PM IST

ടി20 ലോകകപ്പ് (T20 World Cup) സൂപ്പര്‍ 12ലെ ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ (Harsha Bhogle). പാകിസ്ഥാന്റെ മൂന്ന് താരങ്ങള്‍ ടീമിലെത്തിയപ്പോള്‍ ഒരേയൊരു ഇന്ത്യന്‍ താരത്തിന്റെ പേരാണ് പകരക്കാരനായി ഭോഗ്‌ലെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന ലോകകപ്പ്. സൂപ്പര്‍ 12ലെ പ്രകടനം മാത്രമാണ് മാനദണ്ഡമെന്ന് വ്യക്തമാക്കിയാണ് ഈ ലോകകപ്പിന്റെ താരങ്ങളെ ഹര്‍ഷ ഭോഗ്ലെ പ്രഖ്യാപിക്കുന്നത്.

PREV
113
T20 World Cup| ബാബര്‍ ക്യാപ്റ്റന്‍, ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം; ഹര്‍ഷ ഭോഗ്‌ലെയുടെ ടീം ചര്‍ച്ചയാവുന്നു

ജോസ് ബട്‌ലര്‍

തകര്‍പ്പന്‍ ഫോമിലുള്ള ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ഓപ്പണര്‍. വിക്കറ്റ് കീപ്പറുടെ റോളും അദ്ദേഹത്തിനുതന്നെ. ഈ ലോകകപ്പിലെ ഏക സെഞ്ചുറി ബട്‌ലറുടെ അക്കൗണ്ടിലാണ്. ഇംഗ്ലണ്ടിനെതിരെ താരം 101 റണ്‍സ് നേടിയിരുന്നു. 

213

ബാബര്‍ അസം

പാകിസ്ഥാന്‍ നയാകന്‍ ബാബര്‍ അസം ബട്‌ലര്‍ക്കൊപ്പം ക്രീസിലെത്തും. ഇതുവരെ അഞ്ച് മത്സരങ്ങള്‍ കളിച്ച അസം 264 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. കൂടുതല്‍ റണ്‍സ് നേടിയവരില്‍ ഒന്നാമതാണ് അസം. 

313

ചരിത് അസലങ്ക

ശ്രീലങ്കയുടെ പുത്തന്‍ പ്രതീക്ഷയായ ചരിത് അസലങ്കയാണ് മൂന്നാമതായി ഇറങ്ങുക. ആറ് മത്സരങ്ങള്‍ കളിച്ച അസലങ്ക 231 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ശ്രീലങ്ക സെമി കാണാതെ പുറത്തായിരുന്നു.

413

എയ്ഡന്‍ മാര്‍ക്രം

നാല് കളി ജയിച്ചിട്ടും റണ്‍നിരക്കിന്റെ അടിസ്ഥാനത്തില്‍ പുറത്തായ ദക്ഷിണാഫ്രിക്കയുടെ മാര്‍ക്രം നാലമനായി ക്രീസിലെത്തും. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു മാര്‍ക്രമിന്റേത്. താരം 25 പന്തില്‍ 52 റണ്‍സെടുത്തിരുന്നു. 

513

ഷൊയ്ബ് മാലിക്

പ്രായത്തെ വെല്ലുന്ന പ്രകടനം തുടരുന്ന പാകിസ്ഥാന്‍ താരം ഷൊയ്ബ് മാലിക് അഞ്ചാം സ്ഥാനത്തും കളിക്കും. സ്‌കോട്‌ലന്‍ഡിനെതിരെ അവസാന മത്സരത്തില്‍ പാകിസ്ഥാനെ വലിയ സ്‌കോറിലേക്ക് നയിച്ചത് മാലിക്കിന്റെ (18 പന്തില്‍ പുറത്താവാതെ 54) ഇന്നിംഗ്‌സാണ്. 

613

മൊയീന്‍ അലി

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ആറാമതായി ക്രീസിലെത്തും. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരം കൂടിയായ മൊയീന്‍ അലി സ്പിന്നെറിഞ്ഞും എതിരാളികളെ വലയ്ക്കുമെന്നാണ് ഭോഗ്‌ലെ കണക്കുകൂട്ടുന്നത്. 

713

ഡേവിഡ് വീസ

യോഗ്യതാ മത്സരം കളിച്ചെത്തിയ നമീബിയയുടെ ഓള്‍റൗണ്ടര്‍ ഡേവിഡ് വീസയും ടീമില്‍ ഇടംപിടിച്ചു. നമീബിയയുടെ മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിച്ചത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമാണ്. 

813

വാനിഡു ഹസരങ്ക

സൂപ്പര്‍ 12ല്‍ 10 വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കയുടെ വാനിഡു ഹസരങ്കയ്ക്കാണ് മൊയീന്‍ അലിക്കൊപ്പം സ്പിന്‍ ആക്രമണത്തിന് നേതൃത്വം. ടി20യില്‍ ഒന്നാംനമ്പര്‍ ബൗളറാണ് ഹസരങ്ക. ബാറ്റിംഗിലും താരം മികവ് പുലര്‍ത്തുന്നു. 

913

ഷഹീന്‍ഷാ അഫ്രീദി

പാകിസ്ഥാന്റെ വേഗക്കാരന്‍ ഷഹീന്‍ അഫ്രീദിയും ഭോഗ്‌ലെയുടെ ടീമില്‍ ഇടം നേടി. പാകിസ്ഥാന്റെ വിജയങ്ങളിലെല്ലാം അഫ്രീദിയുടെ പങ്ക് വ്യക്തമായിരുന്നു. ഇന്ത്യക്കെതിരെ രോഹിത് ശര്‍മ,  കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരെ പുറത്താക്കിയത് അഫ്രീദിയായിരുന്നു. 

1013

ആന്റിച്ച് നോര്‍ക്കിയ

ദക്ഷിണാഫ്രിക്കന്‍ താരം ആന്റിച്ച് നോര്‍ക്കിയയും ടീമിലെത്തി. സൂപ്പര്‍ 12ല്‍ ദക്ഷിണാഫ്രിക്കയുടെ നാല് വിജയങ്ങളിലും നോര്‍ക്കിയക്ക് വ്യക്തമായ പങ്കുണ്ടായിരുന്നു. അഞ്ച് മത്സരങ്ങളില്‍ ഒമ്പത് വിക്കറ്റാണ് താരം വീഴ്ത്തിയത്. 

1113

ജോഷ് ഹേസല്‍വുഡ്

ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡാണ് മറ്റൊരു പേസര്‍. ഇതുവരെ അഞ്ച് മത്സരങ്ങളില്‍ എട്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. 16 ഓവറുകളാണ് ടൂര്‍ണമെന്റിലാകെ എറിഞ്ഞത്. 

1213

 

വാന്‍ഡെര്‍ ഡുസന്‍

പകരക്കാരുടെ പട്ടികയിലാണ് ദക്ഷിണാഫ്രിക്കയുടെ വാന്‍ഡെര്‍ ഡുസന്‍. സാഹചര്യങ്ങള്‍ക്ക് അനുസിച്ച് അസലങ്കയെയോ, മാലിക്കിനെയോ മാറ്റാവുന്നതാണെന്ന് ഭോഗ്‌ലെയുടെ അഭിപ്രായം. 

 

1313

കോലിക്ക് പകരം ജോസ് ബട്‍ലറെയാണ് മൂന്നാമനായി ഹർഭജൻ തന്‍റെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എം എസ് ധോണിയാണ്

Read more Photos on
click me!

Recommended Stories