പലശ് മുച്ചലുമായി മന്ദാനയുടെ വിവാഹം ഈ വർഷം ഡിസംബറിൽ നടക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. വിവാഹം നീട്ടിവെച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണമൊന്നും സ്മൃതി മന്ദാന ഇതുവരെയും നടത്തിയിട്ടില്ല.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലശ് മുച്ചലും തമ്മിലുള്ള വിവാഹം നീട്ടിവെച്ചതിന് ശേഷമുള്ള സ്മൃതിയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. പുതിയ ഫോട്ടോയിൽ താരത്തിന്റെ കൈയ്യിൽ വിവാഹ നിശ്ചയ മോതിരം കാണാനില്ലെന്നതാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കറുപ്പും വെളുപ്പും വസ്ത്രം ധരിച്ച് ചിരിച്ചുകൊണ്ട് ഇരിക്കുന്നതാണ് മന്ദാന പങ്കുവെച്ച പോസ്റ്റ്. താൻ ക്രിക്കറ്റ് ലോകകപ്പ് ടീമിനൊപ്പം ചേർന്നതിന്റെ സന്തോഷം പങ്കുവെക്കുന്ന ഒരു കുറിപ്പും താരം പോസ്റ്റിനൊപ്പം നൽകിയിരുന്നു. എന്നാൽ, വിവാഹം നീട്ടിവെച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണമൊന്നും സ്മൃതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
പലശ് മുച്ചലുമായി മന്ദാനയുടെ വിവാഹം ഈ വർഷം ഡിസംബറിൽ നടക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. പലശുമായി താരം പിരിഞ്ഞോ എന്നതിനെക്കുറിച്ച് ആരാധകർക്കിടയിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും സ്മൃതി മന്ദാന സ്ഥിരീകരണം നൽകിട്ടില്ല. മന്ദാനയുടെ കൈയ്യിൽ എൻഗേജ്‌മെന്റ് മോതിരം കാണാത്തത് സംശയങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.
കഴിഞ്ഞ മാസം 23ന് നടക്കേണ്ടിയിരുന്ന വിവാഹം സ്മൃതിയുടെ പിതാവിന്‍റെ അരോഗ്യസ്ഥിതി പെട്ടെന്ന് മോശമായതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. പിന്നാലെ പലാഷ് മുച്ചലിന്‍റെ വഴിവിട്ട ബന്ധങ്ങളാണ് വവാഹം മാറ്റിവെക്കാന്‍ കാരണമായതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വന്നു. എന്നാല്‍ ഇതിനോടൊന്നും ഇരു കുടുംബങ്ങളും ഇതുവരെ പ്രതികരിച്ചിരുന്നില്ല.


