ഐപിഎല്ലിലെ അഞ്ച് വമ്പന്‍ 'ഫ്ലോപ്പു'കളെ തെരഞ്ഞെടുത്ത് സെവാഗ്

First Published Nov 13, 2020, 10:08 PM IST

ദില്ലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാം കിരീടവുമായി മടങ്ങിയതിന് പിന്നാലെ ഐപിഎല്ലില്‍ വമ്പന്‍ തോല്‍വികളായ അഞ്ച് കളിക്കാരെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. നേരത്തെ ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത സെവാഗ് രോഹിത് ശര്‍മ അടക്കമുള്ള വമ്പന്‍ താരങ്ങളെ തഴഞ്ഞിരുന്നു. വീരു കി ബൈത്ത്ക് എന്ന വീഡിയോ പരിപാടിയിലാണ് സെവാഗ് ഈ സീിസണ്‍ ഐപിഎല്ലിലെ അഞ്ച് വമ്പന്‍ ഫ്ലോപ്പുകളെ തെരഞ്ഞടുത്തത്.

ആരോണ്‍ ഫിഞ്ച്: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഓപ്പണറായി ഇറങ്ങി വെടിക്കെട്ട് ബാറ്റിംഗ് നടത്തുമെന്ന് പ്രതീക്ഷിച്ച ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചാണ് സെവാഗിന്‍റെ ലിസ്റ്റിലെ ഒന്നാമന്‍. ബാംഗ്ലൂരിന്‍റെ ശാപമാണ് ഫിഞ്ചിന്‍റെ ബാറ്റിംഗിനെയും ബാധിച്ചതെന്നാമ് തോന്നുന്നതെന്ന് സെവാഗ് പറയുന്നു.
undefined
ആന്ദ്രെ റസല്‍: കഴിഞ്ഞ സീസമിലെ മിന്നും പ്രകടനത്തോടെ വമ്പന്‍ പ്രതീക്ഷയായി എത്തി സൂപ്പര്‍ ഫ്ലോപ്പായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ആന്ദ്രെ റസലാണ് പട്ടികയിലെ രണ്ടാമന്‍. അലസതയായിരുന്നു ഇത്തവണ റസലിന്‍റെ മുഖമുദ്രയെന്ന് സെവാഗ് പറഞ്ഞു.
undefined
ഗ്ലെന്‍ മാക്സ്‌വെല്‍: പത്തുകോടിയുടെ ചിയര്‍ ലീഡര്‍ എന്നാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ഗ്ലെന്‍ മാക്സ്‌വെല്ലിനെ സെവാഗ് വിശേഷേിപ്പിച്ചത്. ഉയര്‍ന്ന ശമ്പളത്തില്‍ അവധിയാഘോഷിക്കാനാണ് മാക്സ്‌വെല്‍ എത്തിയതെന്ന് തോന്നിപ്പോവുമെന്നും സെവാഗ് പറഞ്ഞു.
undefined
ഡെയ്ല്‍ സ്റ്റെയ്ന്‍: ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് ഇതിഹാസവും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരവുമായ സ്റ്റെയ്ന്‍ ഗണ്ണില്‍ നിന്നുള്ള ബുള്ളറ്റുകളെ എല്ലാവരും പേടിച്ച ഒരു കാലമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്തവണ സ്റ്റെയിന്‍ വെറും പൈപ്പ് ഗണ്ണായി മാറിയെന്നും സെവാഗ് വ്യക്തമാക്കി. സ്റ്റെയിനെ ബാറ്റ്സ്മാന്‍മാര്‍ അടിച്ചുപറത്തുന്നത് കണ്ട് വിശ്വസിക്കാനായില്ലെന്നും അടുത്ത സീസണില്‍ സ്റ്റെയിനെ ആരും വാങ്ങാന്‍ സാധ്യതയില്ലെന്നും സെവാഗ് പറഞ്ഞു.
undefined
ഷെയ്ന്‍ വാട്സണ്‍: ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്ന ഷെയ്ന്‍ വാട്സന്‍റെ ഡീസല്‍ എഞ്ചിനില്‍ ടീമിന് വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കിക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ട് പോലും ഇത്തവണ സ്റ്റാര്‍ട്ടായില്ലെന്ന് സെവാഗ് പറഞ്ഞു. സീസണ്‍ കഴിഞ്ഞപ്പോള്‍ ഈ വണ്ടി ഇനി ഓടില്ലെന്ന് പറഞ്ഞ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചുവെന്നും സെവാഗ് പറഞ്ഞു.
undefined
click me!