തിലക് വര്‍മ മുതല്‍ സുനില്‍ ഗവാസ്‌കര്‍ വരെ; സഞ്ജുവിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം

Published : Feb 27, 2026, 04:27 PM IST

ടി20 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ പുറത്തെടുത്ത പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. 15 പന്തില്‍ 24 റണ്‍സാണ് സഞ്ജു നേടിയത്. ശേഷം പ്രമുഖര്‍ പറഞ്ഞതിങ്ങനെ… 

PREV
18
സുനില്‍ ഗവാസ്‌കര്‍

പവര്‍പ്ലേയില്‍ വിക്കറ്റ് കളയാതെ ആക്രമിച്ച് കളിക്കണമെന്ന ഉത്തരവാദിത്തം അദ്ദേഹം നിറവേറ്റിയെന്നും, എന്നാല്‍ അദ്ദേഹത്തിന്റെ നിലവാരത്തിലുള്ള ഒരു ബാറ്ററില്‍ നിന്ന് 50, 70 അല്ലെങ്കില്‍ 80 റണ്‍സ് ടീം പ്രതീക്ഷിക്കുന്നുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. എങ്കിലും, സഞ്ജുവിന്റെ ഉള്‍പ്പെടുത്തല്‍ ടീമിന് ഗുണം ചെയ്‌തെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി. സഞ്ജുവിന്റെ സാന്നിധ്യം ഓപ്പണിംഗില്‍ ഒരു ഇടംകൈ-വലംകൈ കൂട്ടുകെട്ട് സാധ്യമാക്കി. ഈ സാഹചര്യം സിംബാബ്വെ ബൗളര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഗവാസ്‌ക്കര്‍.

28
ദിനേശ് കാര്‍ത്തിക്

''ഇന്ത്യന്‍ ടീം എന്താണോ ആശിച്ചത്, അത് സഞ്ജു സാംസണ്‍ ചെയ്ത് കാണിച്ചു. ടീമിന് മികച്ച തുടക്കം നല്‍കാന്‍ സഞ്ജുവിന് കഴിഞ്ഞു. അഭിഷേക് ശര്‍മയ്ക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ അവസരമൊരുക്കിയത് സഞ്ജുവാണ്. റിസ്‌ക്കെടുത്തത് മുഴുവന്‍ സഞ്ജുവാണ്. റിസ്‌ക്ക് ഏറ്റെടുക്കുമ്പോള്‍, ചിലപ്പോഴൊക്കെ അത് പിഴയ്ക്കാനും സാധ്യതയുണ്ട്.'' കാര്‍ത്തിക് പറഞ്ഞു.

38
രവിചന്ദ്രന്‍ അശ്വിന്‍

''സഞ്ജുവിന് ഇവിടെ നിന്ന് ഫൈനല്‍ വരെ ഇത്തരത്തിലുള്ള ഇന്നിംഗ്‌സുകള്‍ കൡക്കാന്‍ കഴിയുമെങ്കില്‍, ഇന്ത്യന്‍ ടീമിന് ആവശ്യമുള്ളത് കൃത്യമായി അവന്‍ ചെയ്യുന്നു എന്നാണ് മനസിലാക്കേണ്ടത്. ആ തരത്തിലുള്ള മിന്നുന്ന തുടക്കം കളികളെ മാറ്റുന്നു. അവന്‍ സജ്ജനായാല്‍, അവന് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയും. സഞ്ജു ഓപ്പണിംഗ് സ്ഥാനത്ത് തുടരുകയും വലിയ സ്‌കോര്‍ നേടുകയും ചെയ്യണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. സഞ്ജു, ഇത് നിങ്ങളുടെ നിമിഷമാണ്. തുടക്കം കുറിക്കുക, അത് മുതലെടുക്കുക. ഇതിനേക്കാള്‍ വലിയ അന്താരാഷ്ട്ര വേദിയില്ല.'' അശ്വിന്‍ പറഞ്ഞു.

48
സുരേഷ് റെയ്‌ന

സഞ്ജുവിന്റെ കാര്യത്തില്‍ ആകാശ് ചോപ്രയെ തിരുത്തുകയാണ് റെയ്‌ന ചെയ്തത്. പിച്ച് ഇന്ന് കൂടുതല്‍ മെച്ചപ്പെട്ടതായും ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായതുമാണ് ഇന്ത്യയുടെ മികച്ച തുടക്കത്തിന് കാരണമെന്നുമാണ് ആകാശ് പറഞ്ഞത്. എന്നാല്‍ റെയ്‌ന തിരുത്തി. യഥാര്‍ത്ഥ മാറ്റം ടീമിലെ താരങ്ങളിലാണെന്നായിരുന്നു റെയ്നയുടെ പക്ഷം. റെയ്‌ന ആകാശിനെ തുരുത്തിയതിങ്ങനെ... ''ആകാശ് ഭായ്, പിച്ച് പഴയത് തന്നെയാണ്. യഥാര്‍ത്ഥ മാറ്റം ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്ററിലാണ്. സഞ്ജു സാംസണ്‍ ടീമിലേക്ക് വന്നതാണ് ആ കരുത്തുറ്റതും പോസിറ്റീവുമായ തുടക്കത്തിന് കാരണം.'' റെയ്‌ന പറഞ്ഞു.

58
തിലക് വര്‍മ

''സഞ്ജു തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. സാഹചര്യങ്ങള്‍ എന്തുതന്നെയായാലും - പവര്‍പ്ലേയില്‍ മൂന്നോ നാലോ വിക്കറ്റുകള്‍ നഷ്ടമായാല്‍ പോലും - ഒരേ താളത്തില്‍ തന്നെ ബാറ്റിംഗ് തുടരണമെന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നു. നേരിടുന്ന ഓരോ പന്തും സിക്‌സറിനും ഫോറിനും പറത്താന്‍ കെല്‍പ്പുള്ളവരാണ് തങ്ങളെന്ന ഭയം എതിരാളികളില്‍ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.'' തിലക് വര്‍മ മത്സരശേഷം പറഞ്ഞു.

68
വിരേന്ദര്‍ സെവാഗ്

''ഗൗതം ഗംഭീര്‍ സഞ്ജുവിനോട് പറഞ്ഞിട്ടുണ്ടാകും, നീ വളരെ നന്നായി കളിച്ചു, നീ 25 റണ്‍സ് നേടി, നിനക്ക് വേണമെങ്കില്‍ കൂടുതല്‍ റണ്‍സ് നേടാമായിരുന്നു, എന്നാലും കുഴപ്പമില്ല, നീ നിന്റെ ടീമിനെ ശ്രദ്ധിച്ചു. രോഹിത് ശര്‍മ്മയെപ്പോലെ സഞ്ജു ടീമിന് മികച്ച തുടക്കം നല്‍കി, സഞ്ജുവിന് ഹൃദയം നിറഞ്ഞ സല്യൂട്ട്.'' സെവാഗ് പറഞ്ഞു.

78
ഇര്‍ഫാന്‍ പത്താന്‍

''ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് ശരാശരി ഏഴില്‍ താഴെ മാത്രമായിരുന്നു, ഇത് എല്ലാ ടീമുകളിലും വെച്ച് ഏറ്റവും കുറവാണ്. ഇന്ന് സഞ്ജു സാംസണ്‍ ടീമിന് ആവശ്യമുള്ള രീതിയില്‍ തന്നെ കളിക്കുകയും. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സഹായിക്കുകയും ചെയ്തു. അദ്ദേഹം തന്റെ ജോലി ഭംഗിയായി ചെയ്തു.'' പത്താന്‍ വ്യക്തമാക്കി.

88
മത്സരശേഷം സഞ്ജു പറഞ്ഞതിങ്ങനെ

ചെന്നൈയിലെ കാണികളുടെ പ്രതികരണം കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ട്. പക്ഷേ, ആ ആവേശമൊക്കെ ഞാന്‍ തല്‍ക്കാലം മാറ്റി വെച്ചിരിക്കുകയാണ്. ഈ നിമിഷം ടി20 ലോകകപ്പാണ് എനിക്ക് ഏറ്റവും പ്രധാനം. ഈ ടൂര്‍ണമെന്റിലാണ് ഇപ്പോള്‍ പൂര്‍ണ ശ്രദ്ധയെന്നും സിംബാബ്വെക്കെതിരായ മത്സരശേഷം സഞ്ജു സഞ്ജു സഞ്ജന ഗണേശനോട് പറഞ്ഞു. മത്സരത്തില്‍ ഇന്ത്യ അടിച്ച 17 സിക്‌സുകളില്‍ രണ്ടെണ്ണം സഞ്ജുവിന്റെ വകയായിരുന്നു. ഇതിലെ ഫേവറൈറ്റ് ഏതാണെന്ന ചോദ്യത്തിന് രണ്ടാമത്തെ പന്തില്‍ അടിച്ച സിക്‌സ് എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Photos on
click me!

Recommended Stories