ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് ഓസീസ് തുടങ്ങിയത്. ഇംഗ്ലീഷ് ഓപ്പണര്‍മാരായ ആമി ജോണ്‍സിനെ(6) രണ്ടാം ഓവറില്‍ തന്നെ ലൂസി ഹാമില്‍ട്ടണ്‍ മടക്കി.

ലോര്‍ഡ്സ്: വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് 151 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് തുടക്കത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടെങ്കിലും ക്യാപ്റ്റൻ നാറ്റ് സ്കൈവര്‍ ബ്രന്‍റിന്‍റെ അര്‍ധസെഞ്ചുറിയുടെയും ഫ്രെയ കെംപിന്‍റെ പോരാട്ടത്തിന്‍റെയും കരുത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. 53 പന്തില്‍ 58 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നാറ്റ് സ്കൈവറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഫ്രെയ കെംപ് 28 പന്തില്‍ 44 റണ്‍സെടുത്തപ്പോള്‍ ആലീസെ ക്യാപ്സെ 20 പന്തില്‍ 23 റണ്‍സെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടക്കത്തില്‍ തകര്‍ച്ച 

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് ഓസീസ് തുടങ്ങിയത്. ഇംഗ്ലീഷ് ഓപ്പണര്‍മാരായ ആമി ജോണ്‍സിനെ(6) രണ്ടാം ഓവറില്‍ തന്നെ ലൂസി ഹാമില്‍ട്ടണ്‍ മടക്കി. അഞ്ചാം ഓവറില്‍ മറ്റൊരു ഓപ്പണറായ ഡാനി വ്യാറ്റ് ഹോഡ്ജിനെ അനാബെല്‍ സതര്‍ലാന്‍ഡ് പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്‍റെ തുടക്കം പാളി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ അലീസ് ക്യാപ്സെയെ കൂട്ടുപിടിച്ച നാറ്റ് സകൈവര്‍ നടത്തിയ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോറിനുള്ള അടിത്തറയിട്ടു. ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ പത്താം ഓവറില്‍ 67 റണ്‍സിലെത്തിച്ചു. അലീസ് ക്യാപ്സെയെ മോളിനെക്സ് പുറത്താക്കിയതിന് പിന്നാലെ ഹെതര്‍ നൈറ്റും(2) മടങ്ങിയതോടെ ഇംഗ്ലണ്ട് 70-4 എന്ന സ്കോറില‍ പതറി.

എന്നാല്‍ പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 550 പന്തില്‍ 80 റണ്‍സടിച്ച ഫ്രെയ കെംപും നാറ്റ് സ്കൈവറും ചേര്‍ന്ന കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ 20 ഓവറില്‍ 150 റണ്‍സിലെത്തിച്ചു. 53 പന്തില്‍ 58 റണ്‍സടിച്ച നാറ്റ് സ്കൈവര്‍ 5 ബൗണ്ടറിയടിച്ചപ്പോള്‍ ഫ്രെയ കെംപ് 28 പന്തില്‍ 44 റണ്‍സുമാി പുറത്താകാതെ നിന്നു. നാലു ബൗണ്ടറിയും ഒരു സിക്സും ഫ്രെയ നേടി.

അവസാനം കളിച്ച മൂന്ന് ടി20 ലോകകപ്പ് ഫൈനലുകളിലും ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തോല്‍പിച്ചിരുന്നു. 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മാത്രമാണ് ഓസീസ് ഫൈനല്‍ തോല്‍വി അറിഞ്ഞത്. ടി20 ലോകകപ്പിലെ ഏഴാം കിരീടമാണ് ഓസീസ് ലക്ഷ്യമിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക