ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുമോ?, നിരസിക്കാനാവാത്ത വമ്പൻ ഓഫറുമായി രാജസ്ഥാന്‍ റോയല്‍സ്

Published : Feb 17, 2026, 10:40 AM ISTUpdated : Feb 17, 2026, 10:42 AM IST

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന് വമ്പൻ ഓഫർ മുന്നോട്ടുവെച്ച് ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. 

PREV
19
ഗംഭീര്‍ ഒഴിയുമോ?

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന് വമ്പൻ ഓഫറുമായി ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. അടുത്ത ഐപിഎല്‍ സീസണ് മുന്നോടിയായാണ് രാജസ്ഥാന്‍ ഗംഭീറിന് മുന്നില്‍ വമ്പന്‍ ഓഫര്‍ മുന്നോട്ടുവെച്ചതെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

29
മെന്‍റര്‍, സിഇഒ, ഓഹരി പങ്കാളിത്തം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയൽസ് ടീമിന്‍റെ മെന്‍റർ, സിഇഒ പദവികൾക്ക് പുറമെ ഫ്രാഞ്ചൈസിയിൽ ഓഹരി പങ്കാളിത്തവും ടീം ഉടമകള്‍ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.

39
അടിമുടി മാറ്റം

രാജസ്ഥാൻ റോയൽസിന്‍റെ ഉടമസ്ഥാവകാശത്തിൽ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി എത്തിയ പുതിയ നിക്ഷേപകരിൽ ഒരാളാണ് ഗംഭീറിന് മുന്നിൽ വമ്പന്‍ ഓഫർ വെച്ചിരിക്കുന്നത്. ടീമിന്‍റെ രണ്ട് മുതൽ മൂന്ന് ശതമാനം വരെ ഓഹരികൾ ഗംഭീറിന് നൽകാൻ റോയൽസ് തയ്യാറാണെന്നാണ് സൂചന.

49
ഗംഭീറിന് ഓഫർ സ്വീകരിക്കാനാവില്ല

നിലവിൽ ഇന്ത്യൻ ടീമിന്‍റെ മുഖ്യപരിശീലകനായ ഗംഭീറിന് ഐപിഎൽ ടീമിന്‍റെ ഭാഗമാകാൻ നിയമപരമായ തടസങ്ങളുണ്ട്. സുപ്രീം കോടതി അംഗീകരിച്ച ലോധ കമ്മിറ്റി നിർദ്ദേശപ്രകാരം, ഇന്ത്യൻ ടീമിന്‍റെ ഔദ്യോഗിക പദവിയിലിരിക്കുന്ന ഒരാൾക്ക് ഒരേസമയം ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഭാഗമാകാൻ കഴിയില്ല.

59
ഓഫര്‍ സ്വീകരിക്കാന്‍ സ്ഥാനമൊഴിയണം

രാജസ്ഥാൻ റോയൽസിന്‍റെ മോഹിപ്പിക്കുന്ന ഓഫർ സ്വീകരിക്കണമെങ്കിൽ ഗംഭീറിന് ഇന്ത്യൻ പരിശീലക സ്ഥാനം രാജിവെക്കേണ്ടി വരും.

69
ഗംഭീറിന്‍റെ ഐപിഎൽ റെക്കോർഡ്

ഐപിഎല്ലിൽ കളിക്കാരനായും മെന്‍ററായും മികച്ച റെക്കോര്‍ഡാണ് ഗംഭീറിനുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് തവണ ക്യാപ്റ്റനായും ഒരു തവണ മെന്‍ററായും ഗംഭീര്‍ കിരീടത്തിലേക്ക് നയിച്ചു. കൂടാതെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തുടർച്ചയായി രണ്ട് സീസണുകളിൽ പ്ലേഓഫിലെത്തിക്കുന്നതിലും ഗംഭീര്‍ നിർണായക പങ്ക് വഹിച്ചു.

79
ബിസിസഐയുമായുള്ള കരാർ

നിലവിൽ 2026 ടി20 ലോകകപ്പിന്‍റെ തിരക്കിലാണ് ഗംഭീർ. 2027 ഏകദിന ലോകകപ്പ് വരെയാണ് ബിസിസിഐയുമായുള്ള ഗംഭീറിന് കരാർ. 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലും ഗംഭീർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുമെന്നാണ് കരുതുന്നത്. ദേശീയ ടീമിനോടുള്ള തന്‍റെ പ്രതിബദ്ധത ഗംഭീർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാൽ, രാജസ്ഥാൻ റോയൽസിന്‍റെ ഓഫർ ഗംഭീര്‍ തല്‍ക്കാലം സ്വീകരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

89
സംഗക്കാര മുഖ്യപരിശീലകന്‍, പരാഗ് ക്യാപ്റ്റൻ

അടുത്ത സീസണ് മുമ്പ് ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയെ രാജസ്ഥാന്‍ റോയല്‍സ് മുഖ്യപരിശീലകനും ടീം ഡയറക്ടറമായി തെരഞ്ഞെടുത്തിരുന്നു. സഞ്ജു സാംസണ്‍ ടീം വിട്ടതോടെ റിയാന്‍ പരാഗിനെ പുതിയ ക്യാപ്റ്റനായും റോയല്‍സ് തെരഞ്ഞെടുത്തിട്ടുണ്ട്.

99
ഐപിഎല്‍ ടീമുകളില്‍ മൂല്യത്തില്‍ മുന്നില്‍

ഐപിഎല്ലില്‍ ആദ്യ സീസണില്‍ മാത്രമാണ കിരീടം നേടിയതെങ്കിലും നിലവിലെ ടീമുകളുടെ മൂല്യം കണക്കാക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ഏറെ മുന്നിലാണ്. 1.3 ബില്യണ്‍ ഡോളര്‍(ഏകദേശം 11,956 കോടി രൂപ) ആണ് രാജസ്ഥാന്‍റെ നിലവിലെ മൂല്യമായി കണക്കാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories