ഓപ്പണറായി സഞ്ജുവിന് അവസാന അവസരം, ബുമ്രക്കും കിഷനും വിശ്രമം, ടീമില്‍ 3 മാറ്റങ്ങൾ, നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

Published : Feb 17, 2026, 07:02 AM IST

സൂപ്പർ-8 യോഗ്യത ഉറപ്പിച്ച ഇന്ത്യ, ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലൻഡ്‌സിനെ നേരിടും. പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി ഇന്ത്യ പകരക്കാരെ പരീക്ഷിക്കാൻ സാധ്യതയുണ്ടെന്നാ് റിപ്പോര്‍ട്ട്.

PREV
110
അവസാന പോരാട്ടം നെതര്‍ലന്‍ഡ്സിനെതിര

ടി20 ലോകകപ്പിൽ പാകിസ്ഥാനെ തകർത്ത് സൂപ്പർ-8 യോഗ്യത ഉറപ്പാക്കിയ ഇന്ത്യ, ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ നാളെ നെതർലൻഡ്‌സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.

210
പകരക്കാരെ പരീക്ഷിക്കാന്‍ അവസരം

സൂപ്പർ-8 പോരാട്ടങ്ങൾക്ക് മുൻപായി പകരക്കാരുടെ മികവ് പരീക്ഷിക്കാനും പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാനുമാണ് ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനം. ലോകകപ്പില്‍ ഇതുവരെ കാര്യമായി അവസരം കിട്ടാത്ത താരങ്ങളെ നെതര്ലന്‍ഡ‍്സിനെതിരെ ഇന്ത്യ കളത്തിലിറക്കുമെന്നാണ് കരുതുന്നത്.

310
മൂന്ന് മാറ്റങ്ങള്‍ക്ക് സാധ്യത

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ നിരയിൽ മൂന്ന് പ്രധാന മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. ബൗളിംഗ് നിരയിലാണ് കൂടുതല്‍ മാറ്റങ്ങളുണ്ടാകുക എന്നാണ് വിലയിരുത്തല്‍.

410
ബുമ്രക്ക് വിശ്രമം; അർഷ്ദീപ് തിരിച്ചെത്തും

നിര്‍ണായക സൂപ്പർ-8 മത്സരങ്ങൾക്ക് മുമ്പായി പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം നൽകിയേക്കും. ബുമ്രയ്ക്ക് പകരം പാകിസ്ഥാനെതിരെ പുറത്തിരുന്ന അർഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്താനാണ് സാധ്യത.

510
കുൽദീപിന് പകരം വാഷിംഗ്ടൺ സുന്ദർ

പാകിസ്ഥാനെതിരായ മത്സരത്തിൽ കളിച്ച കുൽദീപ് യാദവിനും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമാകുമെന്നാണ് കരുതുന്നത്. ബാറ്റിംഗ് മികവ് കൂടി പരീക്ഷിക്കാനായി വാഷിംഗ്ടൺ സുന്ദറെ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യ അവസരം നല്‍കും.

610
സിറാജ് തിരിച്ചെത്തും

പാകിസ്ഥാനെതിരെ ഒരേയൊരു സ്പെഷ്യലിസ്റ്റ് പേസറെയാണ് ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ബുമ്രക്കൊപ്പം ന്യൂബോള്‍ പങ്കിട്ടത് ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു. എന്നാല്‍ നെതര്‍ലന്‍ഡ്സിനെതിരെ ബുമ്രക്ക് വിശ്രമം അനുവദിക്കുമ്പോള്‍ അര്‍ഷ്ദീപിനൊപ്പം മുഹമ്മദ് സിറാജിനും പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുമെന്നാണ് കരുതുന്നത്.

710
ഇഷാന്‍ കിഷന് പകരം സഞ്ജു

നിര്‍ണായക സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുമ്പായി വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് വിശ്രമം അനവുദിച്ചാല്‍ അഭിഷേക് ശര്‍മക്കൊപ്പം ഒരിക്കല്‍ കൂടി മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി തിരിച്ചെത്തും. പാകിസ്ഥാനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിടെ ഇഷാന്‍ കിഷന് പേശിവലിവ് അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ കിഷന് വിശ്രമം അനുവദിച്ച് സഞ്ജുവിനെ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. സൂപ്പര്‍ എട്ടില്‍ പരീക്ഷണങ്ങള്‍ക്ക് സാധ്യതയില്ലാത്തതിനാല്‍ സഞ്ജുവിന് കിട്ടുന്ന അവസാന അവസരമായിരിക്കും ഇത്.

810
റിങ്കുവും പുറത്തിരിക്കും

മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ബാറ്റിംഗ് നിരയില്‍ റിങ്കു സിംഗ് പുറത്താകും. ആദ്യ മൂന്ന് കളികളിലും റിങ്കുവിന് വലിയ സ്കോര്‍ നേടാനായിരുന്നില്ല. പാകിസ്ഥാനെതിരെ അവസാന ഓവറില്‍ തകര്‍പ്പന്‍ സിക്സും ഫോറും നേടി റിങ്കു തിളങ്ങിയിരുന്നു.

910
ലക്ഷ്യം സമ്പൂര്‍ണ ജയം

ഗ്രൂപ്പ് ഘട്ടത്തിൽ അമേരിക്കയെയും നമീബിയയെയും പാകിസ്ഥാനെയും തോൽപ്പിച്ച ഇന്ത്യ ഹാട്രിക് വിജയവുമായാണ് മുന്നേറുന്നത്. നെതർലൻഡ്‌സിനെതിരായ മത്സരം ജയിച്ച് അപരാജിത കുതിപ്പ് തുടരാനാകും സൂര്യകുമാറും സംഘവും ശ്രമിക്കുക.

1010
ഇന്ത്യയുടെ സാധ്യതാ ഇലവൻ

അഭിഷേക് ശർമ, സഞ്ജു സാംസണ്‍, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, വരുൺ ചക്രവർത്തി.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories