Pandikad Murder: ഗുഡ്സ് ഓട്ടോയിലിട്ട് ഭാര്യയെയും മകളെയും തീ കൊളുത്തി; ഭര്‍ത്താവും തീ കൊളുത്തി ആത്മഹത്യചെയ്തു

Published : May 05, 2022, 04:33 PM ISTUpdated : May 05, 2022, 04:36 PM IST

മലപ്പുറം പാണ്ടിക്കാട്ട് ഒരു കുടുംബത്തിലെ രണ്ട് പേരെ ഗുഡ്സ് ഓട്ടോറിക്ഷയിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിക്കാട് പലയന്തോൾ മുഹമ്മദ്‌ ഭാര്യ ജാസ്മിൻ എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാസ്മിനേയും മകളേയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭർത്താവ് തീ കൊളുത്തി കിണറ്റിൽ ചാടിയെന്നാണ് നിഗമനം. ഭാര്യയുടെ തറവാട് വീട്ടിന് സമീപത് വച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ മുബഷീര്‍.   

PREV
19
Pandikad Murder: ഗുഡ്സ് ഓട്ടോയിലിട്ട് ഭാര്യയെയും മകളെയും തീ കൊളുത്തി; ഭര്‍ത്താവും തീ കൊളുത്തി ആത്മഹത്യചെയ്തു

കാസ‍ർ​ഗോഡ് ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് ഇന്ന് രാവിലെയാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് ഇയാള്‍  ഭാര്യയേയും മക്കളേയും അടുത്തുള്ള റബ്ബർ തോട്ടത്തിന് സമീപത്തേക്ക് ഫോൺ ചെയ്തു വിളിച്ചു വരുത്തുകയുമായിരുന്നുവെന്നാണ് വിവരം. 

 

29

ഇവിടെ വച്ച് മുഹമ്മദും ഭാര്യയും തമ്മിൽ വാക്കേറ്റമായി. പിന്നാലെ ഭാര്യയേയും രണ്ടു മക്കളേയും വണ്ടിയിൽ കേറ്റി ഇയാൾ പുറത്ത് നിന്ന് ലോക്ക് ചെയ്തു. ഈ സമയത്ത് ജാസ്മിന്‍റെ സഹോദരിമാ‍ർ ബഹളം കേട്ട് സ്ഥലത്തേക്ക് എത്തി. 

 

39

മുഹമ്മദ് വാഹനത്തിന് തീകൊളുത്തുന്നത് കണ്ട സഹോദരിമാരിൽ ഒരാൾ,  രണ്ടു കുട്ടികളിൽ ഒരാളെ വലിച്ചു പുറത്തേക്കിട്ടു. എന്നാൽ ഈ കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

 

49

വാഹനം കത്തിക്കാൻ മുഹമ്മദ് സ്ഫോടക വസ്തുക്കൾ ഉപയോ​ഗിച്ചിട്ടുണ്ടെന്നാണ് പ്രഥമിക വിവരം. അഞ്ചും, പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. 

 

59

ഇതു കൂടാതെ മറ്റൊരു പെൺകുട്ടിയും ഈ ദമ്പതികൾക്ക് ഉണ്ടെങ്കിലും സംഭവസമയത്ത് ഈ കുട്ടി സ്ഥലത്തുണ്ടായിരുന്നില്ല. 

 

69

വലിയ സ്ഫോടന ശബ്ദത്തോടെയാണ് വാഹനം കത്തിയത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതാണ് മുഹമ്മദ് സ്ഫോടകവസ്തു ഉപയോഗിച്ചിരിക്കാമെന്ന സംശയം ഉയര്‍ത്തിയത്. 

 

79

ശബ്​ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ വെള്ളമൊഴിച്ച് തീകെടുത്താൻ നോക്കിയെങ്കിലും പെട്ടെന്ന് വാഹനത്തിൽ നിന്നും വീണ്ടും സ്ഫോടനമുണ്ടായി ഇതോടെ ആളുകൾക്ക് രക്ഷാപ്രവർത്തനം സാധിക്കാത്ത സ്ഥിതി വന്നു.  

 

89

തുടർന്ന് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥ‍ർസ്ഥലത്ത് എത്തിയാണ് തീയണച്ചത്. ഇതിനോടകം അരമണിക്കൂറോളം ജാസ്മിനും മകളും അടങ്ങിയ വാഹനം നിന്നു കത്തി. 

 

99

വാഹനം കത്തിച്ച ഉടനെ തന്നെ സ്വയം തീകൊളുത്തിയ മുഹമ്മദ് , ഓടി അടുത്തുള്ള കിണറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. 

Read more Photos on
click me!

Recommended Stories