കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടി; തെളിവെടുത്ത് പൊലീസ്

First Published Apr 29, 2020, 1:08 PM IST

കൊറോണാ വൈറസ് വ്യാപനത്തിന് തൊട്ട് മുമ്പ് കൊല്ലത്ത് നിന്ന് കാണാതായ യുവതിയെ പാലക്കാട് മണലിയില്‍ കൊന്ന് കുഴിച്ചു മൂടിയതായി വെളിപ്പെടുത്തല്‍. വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് മാര്‍ച്ച് 24 നാണ്. എന്നാല്‍, അതിനും ഏഴ് ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്ലത്തെ ബ്യൂട്ടിഷന്‍ ട്രെയിനിയായി ജോലി ചെയ്തിരുന്ന സുചിത്രയെ കാണാതായത്. സംഭവത്തില്‍ മാര്‍ച്ച് 22-ാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കൊലപാതകത്തില്‍ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ചിത്രങ്ങള്‍ : ഏഷ്യാനെറ്റ് ക്യാമറാമാന്‍ അഭിലാഷ് കെ അഭി.

കൊല്ലം മുഖത്തല സ്വദേശിനി സുചിത്രയെ കൊലപ്പെടുത്തിയെന്നാണ് യുവാവ് പൊലീസിനോട് സമ്മതിച്ചത്.
undefined
കോഴിക്കോട് സ്വദേശിയായ യുവാവിനെ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് നിന്നും കാണാതായ യുവതിയെ പാലക്കാട്ടെ വാടക വീട്ടിൽ വെച്ചാണ് കൊലപ്പെടുത്തിയതെന്ന് യുവാവ് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
undefined
കൊലപാതകം നടന്ന വീട് തെളിവെടുപ്പിനായി പൊലീസ് സീൽ ചെയ്തു.
undefined
മൃതദേഹം കണ്ടെത്താനായി പ്രതിയെ പാലക്കാട്ട് രാമനാഥപുരത്തുള്ള വാടക വീട്ടിലേക്ക് എത്തിച്ച പൊലീസ് മൃതദ്ദേഹത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചു.
undefined
കൊല്ലത്ത് ബ്യൂട്ടീഷൻ ട്രെയിനറായി ജോലി ചെയ്തിരുന്ന യുവതിയെ മാർച്ച് 18 നാണ് കാണാതാവുന്നത്.
undefined
ഭർത്താവിന്‍റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് സുചിത്ര മാർച്ച് 18 ന് കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്ക് പോയത്.
undefined
സുചിത്ര രണ്ട് ദിവസം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോൺ വിളി നിലച്ചു.
undefined
തുടർന്ന് സംശയം തോന്നിയ വീട്ടുകാരാണ് കൊട്ടിയം പൊലീസിൽ പരാതി നൽകിയത്.
undefined
സംഭവത്തിൽ മാർച്ച് 22-ന് കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസിന് കൊലപാതകത്തിലേക്ക് നയിച്ച നിർണായക തെളിവുകൾ ലഭിച്ചു.
undefined
സുചിത്രയെ പാലക്കാട്ടെ വീട്ടില്‍ വച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയതായാണ് വിവരം. കൊട്ടിയത്ത് നിന്ന്‌ ഉന്നത പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പാലക്കാട്ടേക്ക്‌ തിരിച്ചു. മൃതദേഹത്തിനായി തിരിച്ചിൽ നടക്കുകയാണ്.
undefined
click me!