ഏണസ്റ്റോ സാങ്ച്വറി; ആഭ്യന്തരയുദ്ധം തകര്‍ത്ത സിറിയയില്‍ പൂച്ചകള്‍ക്കായി ഒരു സങ്കേതം

Published : Apr 02, 2021, 01:10 AM ISTUpdated : Apr 02, 2021, 10:58 AM IST

എല്ലാ യുദ്ധങ്ങളും തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും മനുഷ്യന്‍ തന്നെയാണ്. കാരണം, യുദ്ധങ്ങളെല്ലാം അവന് വേണ്ടിയുള്ളതായിരുന്നുവെന്നത് തന്നെ. അതിനിടെ കൊല്ലപ്പെടുന്ന മറ്റ് ജീവജാലങ്ങളെ കുറിച്ചോ, പ്രകൃതിയെ കുറിച്ചോ മനുഷ്യന്‍ ചിന്തിച്ചിരുന്നില്ല. അവനവന്, അല്ലെങ്കില്‍ അവനവന്‍ പ്രതിനിധാനം ചെയ്യുന്ന ആശയത്തിന്, ദേശത്തിന് അങ്ങനെ എന്തിന് വേണ്ടി യുദ്ധം തുടങ്ങിയാലും അതിനിടെയില്‍പ്പെട്ട് ഇല്ലാതാകുന്ന, ആ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത കോടാനുകോടി ജീവിവര്‍ഗ്ഗങ്ങളെ മനുഷ്യന്‍ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാല്‍ സിറിയയുടെ തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് വ്യത്യസ്തമായൊരു കഥയാണ് പുറത്ത് വരുന്നത്.    ആഭ്യന്തരയുദ്ധം തകര്‍ത്തെറിഞ്ഞ സിറിയന്‍ തെരുവുകളില്‍ പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതുമായി അനേകം പൂച്ചകളുണ്ടായിരുന്നു. അലപ്പോയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. പക്ഷേ അവിടെ, അലാ അല്‍ ജലീല്‍ ഉണ്ടായിരുന്നു. അയാള്‍ പൂച്ചകള്‍ക്കായി ഭക്ഷണം ശേഖരിച്ച് തെരുവുകളില്‍ വിതരണം ചെയ്തു. യുദ്ധം ചിത്രീകരിക്കാനായി സിറിയയിലെ അലപ്പായിലെത്തിയ വിദേശ മാധ്യമങ്ങളുടെ പ്രതിനിധികള്‍ അലായുടെ പൂച്ച സ്നേഹം ശ്രദ്ധിച്ചു. അവര്‍ അയാളുടെ 'പൂച്ച സ്നേഹ'ത്തെ സിറിയയ്ക്ക് പുറത്തേക്കെത്തിച്ചു. ആഭ്യന്തരയുദ്ധത്തിനിടെയിലും സ്നേഹത്തിന്‍റെ വറ്റാത്ത ഉറവയായി ആ കഥ നിരവധി രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

PREV
117
ഏണസ്റ്റോ സാങ്ച്വറി; ആഭ്യന്തരയുദ്ധം തകര്‍ത്ത സിറിയയില്‍ പൂച്ചകള്‍ക്കായി ഒരു സങ്കേതം

2015 ല്‍ അല്‍ജസീറയില്‍ അലാ അല്‍ ജലീലിന്‍റെ കഥ കണ്ട അലസാന്ദ്ര അബിദിന്‍, അലായുമായി സംസാരിച്ചു. തുടര്‍ന്ന് അവര്‍ അലായ്ക്കായി, അലായുടെ പൂച്ചകള്‍ക്കായി ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി. 

217

അലപ്പോയുടെ പൂച്ചക്കാരനായ 'ഇൽ ഗട്ടാരോ ഡി അലപ്പോ' എന്ന പേരിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് രൂപീകരിക്കുകയും ആ ഗ്രൂപ്പ് പേജിൽ അലയുടെയും പൂച്ചകളുടെയും ഫോട്ടോകളും അലപ്പോ നഗരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൊത്തം നാശനഷ്ടങ്ങളും പോസ്റ്റ് ചെയ്യ്തു. തുടര്‍ന്ന് അവര്‍‌ പൂച്ചകളുടെ സംരക്ഷണത്തിനായി സംഭാവനകൾക്കായി അഭ്യർത്ഥിച്ചു. 

317

ലോകത്തിന് വിവിധ കോണില്‍ നിന്നുള്ള ആളുകള്‍ അലായെ കണ്ടു. അയാളുടെ പ്രവൃത്തിയെ കുറിച്ചറിഞ്ഞു. പേജിന്‍റെ ജനപ്രീതി പെട്ടെന്നുതന്നെ വ്യാപിച്ചു. അലസ്സാന്ദ്രയും അലയും രണ്ട് ഡസൻ ആളുകളുമായി ആരംഭിച്ച ആ ചെറിയ ഫേസ്ബുക്ക് ഗ്രൂപ്പിനെ ഇന്ന് ലോകത്താകമാനമുള്ള ഇരുപത്തിയാറായിരത്തോളം പൂച്ച സ്നേഹികള്‍ പിന്തുടരുന്നു. 

417

ആദ്യകാലങ്ങളിൽ സജീവമായിരുന്ന ചെറിയ ഗ്രൂപ്പിലേക്ക് ലോകത്തിന്‍റെ വിവിധ ഭാഗത്ത് നിന്നും പൂച്ച സ്നേഹികള്‍ സംഭാവനകളയച്ചു. അല തന്‍റെ വീടിന് സമീപത്തായി ചെറിയൊരു സ്ഥലം കൂടി വാങ്ങി അത് അഭയാര്‍ത്ഥികളായ പൂച്ചകള്‍ക്കുള്ള അഭയകേന്ദ്രമാക്കി മാറ്റി. 

517

അങ്ങനെ 'ഏണസ്റ്റോ' എന്ന പൂച്ചകളുടെ അഭയ കേന്ദ്രം അലാ ആരംഭിച്ചു. അടുത്തിടെ മരിച്ച അലസാന്‍ഡ്രയുടെ വളര്‍ത്തു പൂച്ചയുടെ പേരാണ് ഏണസ്റ്റോ. അലസാന്‍ഡ്രയോടുള്ള ബഹുമാനാര്‍ത്ഥം അലാ, അവരുടെ വളര്‍ത്തു പൂച്ചയുടെ പേര് തന്‍റെ സ്ഥാപനത്തിന് നല്‍കി. 

617

ഏകദേശം 100 പൂച്ചകൾക്ക് ഇവിടെ താമസിക്കാന്‍ കഴിയുമായിരുന്നു. അവർക്ക് ഏപ്പോള്‍ വേണമെങ്കിലും വരാനും പോകാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. ഏങ്കിലും എല്ലാവരും ഭക്ഷണ സമയങ്ങളില്‍ കൃത്യമായി തങ്ങളുടെ അഭയകേന്ദ്രത്തിലേക്ക് തിരികെ വന്നു. 

717

പൂച്ചകളുടെ സങ്കേതം പതുക്കെ മരങ്ങള്‍ കൊണ്ട് നിറഞ്ഞു. പക്ഷികള്‍ ചേക്കേറി തുടങ്ങി. കുട്ടികള്‍ക്കായി, അലാ ചെറിയ ചില സൈഡുകള്‍ ഒരുക്കി. അവര്‍ക്കായി ചെറിയൊരു കളിസ്ഥലമൊരുക്കി. പ്രദേശത്തെ കുട്ടികളെ തന്‍റെ പൂച്ച സങ്കേതം ഉദ്ഘാടനം ചെയ്യാനായി അലാ വിളിച്ചു.

817

നിരന്തരമായി നടക്കുന്ന ആഭ്യന്തരയുദ്ധത്തിനിടെയിലും ദൈനംദിന ബോംബാക്രമണത്തിനിടയിലും ജീവിക്കുന്ന കുട്ടികളിലേക്ക് സന്തോഷം കൊണ്ടുവരാനുള്ള അവസരമായി അലാ ഇതിനെ കണ്ടു. 
കുട്ടികളെ, പൂച്ചകളുമായി അയാള്‍ കൂടുതല്‍ അടുപ്പിച്ചു. 

917

കുട്ടികളെ ചെറിയ ഗ്രൂപ്പുകളായി സങ്കേതത്തിലേക്ക് ക്ഷണിച്ചു. കുട്ടികളും പൂച്ചകളും വളരെ വിലമതിക്കുന്നുവെന്നായിരുന്നു അലായുടെ കണ്ടെത്തല്‍. പതുക്കെ അലാ പെറ്റ് തെറാപ്പി ഉണ്ടാക്കി. താന്‍ കുട്ടികള്‍ക്കായി നിര്‍മ്മിച്ച കളിസ്ഥലത്തിന് അമൽ ഗാർഡൻ (ഹോപ്പ്) എന്ന് പേരിട്ടു. 

1017

 2016 ൽ അലപ്പോയിലെ കാര്യങ്ങൾ വളരെ മോശമായി. നഗരത്തിലുടനീളം ശക്തമായ ബോംബിങ്ങ് ആരംഭിച്ചു. വൈദ്യുതി മുടക്കം, ജലക്ഷാമം, ഇന്‍റർനെറ്റ് തകരാറുകൾ എന്നിവ പതിവായി. നൂറ് കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. അലപ്പോയിലേക്കുള്ള ഏക വഴിയും അടയ്ക്കപ്പെട്ടു. ഭക്ഷ്യക്ഷാമം രൂക്ഷമായി. 

1117

നഗരത്തിലേക്കോ പുറത്തേയ്‌ക്കോ പ്രവേശിക്കുന്നവര്‍ക്ക് നേരെ  സ്‌നൈപ്പർമാർ വെടിയുതിർത്തു. നഗരം ഉപരോധത്തിലായി. സിറിയ ചാരിറ്റിയുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവറായും അലപ്പോയുടെ ഭീകരമായ ബോംബാക്രമണത്തിലുടനീളം അല തന്‍റെ പ്രവർത്തനം തുടർന്നു. അദ്ദേഹത്തിന്‍റെ ആംബുലൻസ് 5 തവണ ബോംബാക്രമണത്തില്‍ തകര്‍ന്നു. പൊട്ടിത്തെറിക്കുകയും ഓരോ തവണയും അത് മാറ്റിസ്ഥാപിക്കുകയും ചെയ്തു

1217

ഉപരോധത്തിന് മുമ്പ് തന്നെ ഭക്ഷണം സൂക്ഷിച്ച് വച്ചതിലൂടെ പൂച്ചകള്‍ക്ക് ലഭ്യമാണെന്ന് അലായും കൂട്ടരും ഉറപ്പുവരുത്തി. അപ്പോഴേക്കും 170 ലധികം പൂച്ചകളോടൊപ്പം മറ്റ് വളര്‍ത്തുമൃഗങ്ങളും പോത്തുകളും അവിടെയുണ്ടായിരുന്നു. യുദ്ധത്തില്‍ മുറിവേറ്റ് കിടക്കുന്ന മൃഗങ്ങളെയും തന്‍റെ പുതിയ സങ്കേതത്തിലേക്ക് അലാ കൊണ്ടുവന്നു.

1317

അപ്പോഴേക്കും അലപ്പോയിലെ ജലശ്രോതസുകള്‍ ബോംബേറില്‍ തകര്‍ക്കപ്പെട്ടിരുന്നു. ഗറ്റാറോ ഗ്രൂപ്പിൽ നിന്നുള്ള ധനസഹായത്തോടെ അവര്‍ ഒരു കിണർ കുഴിച്ചു, അതുവഴി പ്രദേശവാസികൾക്കും ഏണസ്റ്റോയിലെ മൃഗങ്ങൾക്കും ശുദ്ധജലം ലഭിച്ചു. 

1417

പക്ഷേ, ബോംബിങ്ങും ഷെല്ലാക്രമണവും നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു. അതിനിടെയിലും സമീപ പ്രദേശങ്ങളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് സംഘം പണം കണ്ടെത്തി. കാര്യങ്ങള്‍ ശരിയാം വണ്ണം നീങ്ങിയില്ല, ശക്തമായ ബോംബിങ്ങ് തുടര്‍ന്നു. 

1517

ഒടുവില്‍, അലായുടെ വന്യജീവി സങ്കേതവും കനത്ത ബോംബിങ്ങില്‍ തകര്‍ന്നു. ജനങ്ങളോട് നഗരം വിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അവശേഷിച്ച പൂച്ചകളുമായ അലായും സംഘവും അലപ്പോയില്‍ നിന്നും തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശ നഗരമായ ഇലിബിലേക്ക് മാറ്റുകയായിരുന്നു. 

1617

തുര്‍ക്കിയുടെ അതിര്‍ത്തിയോട് ചേര്‍ന്നിരിക്കുന്ന പുതുയ സങ്കേതത്തിന്, അലസാന്ദ്രയുടെ പൂച്ചയുടെ പേര് തന്നെയാണ് അല അല്‍ ജലീല്‍ നല്‍കിയത്. ഇന്ന് ഈ പൂച്ച സങ്കേതത്തിന് നഗരത്തില്‍  2,000 ചതുരശ്ര മീറ്റർ (21,500 ചതുരശ്ര അടി) വലിപ്പമുള്ള സ്ഥലമുണ്ട്. 

1717

ഒരു ദശാബ്ദക്കാലമായി ആഭ്യന്തര യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്ന സിറിയക്കാരെ സഹായിക്കാൻ 10 ബില്യൺ ഡോളർ വരെ ആവശ്യമാണെന്നാണ് ഐക്യരാഷ്ട്രസഭ പറഞ്ഞത്. 
ഏകദേശം 24 ദശലക്ഷം ആളുകൾക്കാണ് സിറിയയില്‍ അടിസ്ഥാന സഹായം ആവശ്യമുള്ളത്.  കഴിഞ്ഞ വർഷത്തേക്കാൾ 4 മില്യൺ വർദ്ധനവാണിതെന്നും കണക്കുകള്‍ കാണിക്കുന്നു.  

click me!

Recommended Stories