സെക്‌സി ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് പാപമാണോ; സൈബര്‍ ആക്രമണം നേരിടുന്ന യുവതി ചോദിക്കുന്നു

First Published Oct 29, 2020, 5:45 PM IST

സെക്‌സ് ഇത്ര വലിയ പാപമാണോ? അത് ഒരു സാധാരണ കാര്യമല്ലേ? സെക്‌സി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് ഓണ്‍ലൈനില്‍ ആക്രമിക്കപ്പെടുന്ന അമേരിക്കന്‍ യുവതി ചോദിക്കുന്നു.

സെക്‌സ് ഇത്ര വലിയ പാപമാണോ? അത് ഒരു സാധാരണ കാര്യമല്ലേ? സെക്‌സി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് ഓണ്‍ലൈനില്‍ ആക്രമിക്കപ്പെടുന്ന അമേരിക്കന്‍ യുവതി ചോദിക്കുന്നു.
undefined
ഓണ്‍ലി ഫാന്‍സ് എന്ന സോഷ്യല്‍ മീഡിയാ സൈറ്റില്‍ സെക്‌സി ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ബിസിനസുകാരിയായ എമ്മ ഹാമന്റ് സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെടുന്നത്.
undefined
ഒരു കുഞ്ഞിന്റെ അമ്മയായ എമ്മയുടെ ഫോട്ടോകള്‍ സദാചാരത്തെ വെല്ലുവിളിക്കുന്നതാണ് എന്നാണ് വിമര്‍ശനം.
undefined
ഒരു അമ്മയില്‍നിന്നും ഒരിക്കലും ഇത് പ്രതീക്ഷിക്കുന്നില്ല എന്നും വിമര്‍ശകര്‍ പറയുന്നു.
undefined
സ്‌കൂളില്‍ പോവാന്‍ തുടങ്ങിയ ഒരു കുഞ്ഞിന്റെ അമ്മയാണ് എമ്മ.
undefined
നഗ്‌നതയും ലൈംഗിക താല്‍പ്പര്യങ്ങളും പരസ്യമായി തുറന്നുകാണിക്കുന്ന എമ്മയുടെ പോസ്റ്റുകള്‍ക്കെതിരെ അമേരിക്കയില്‍ വലിയ സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
undefined
35 കാരിയായ എമ്മ ന്യൂ ജെഴ്‌സി സ്വദേശിയാണ്. ഒരു കുഞ്ഞുണ്ട്.
undefined
ഭര്‍ത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കാണ് താമസം. സ്വന്തമായി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുകയാണ് അവരിപ്പോള്‍.
undefined
അതിനിടെയാണ്, മാസങ്ങള്‍ക്കു മുമ്പ് അവര്‍ ഓണ്‍ലി ഫാന്‍സ് എന്ന സോഷ്യല്‍ മീഡിയാ സൈറ്റില്‍ അക്കൗണ്ട് തുറക്കുന്നത്.
undefined
വീഡിയോകളും ഫോട്ടോകളും പോസ്റ്റു ചെയ്യുന്ന സൈറ്റാണിത്. ഇതില്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന് കമ്പനി പ്രതിഫലം നല്‍കുന്നുണ്ട്.
undefined
''എന്റെ ഒരു ബിസിനസ് ക്ലയന്റാണ് ആദ്യമായി ഈ സൈറ്റിനെക്കുറിച്ച് സംസാരിക്കുന്നത്. എനിക്കത് അറിയില്ലായിരുന്നു. അതില്‍ ചേര്‍ന്നപ്പോള്‍ ഇതാണ് എന്റെ ലോകമെന്ന് തോന്നി. അങ്ങനെയാണ് ഞാന്‍ ഈ സൈറ്റില്‍ സജീവമാകുന്നത്.'' -അവര്‍ പറയുന്നു.
undefined
''സെക്‌സിനോട് എനിക്ക് പണ്ടേ താല്‍പ്പര്യമുണ്ട്. എന്റെ ലൈംഗികത എന്റെ ജീവിതത്തിലെ ഏറ്റവും മുഖ്യമായ വിഷയമാണ്. ഞാനെന്നെ മറച്ചുവെച്ചിട്ട് സമൂഹം ആഗ്രഹിക്കുന്ന ഒരാള്‍ ആയി ജീവിച്ചിട്ട് എന്താണ് കാര്യം?'' ഒരു ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ചോദിക്കുന്നു.
undefined
''ഇത്ര കാലമായി ഞാന്‍ സമൂഹത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായാണ് ജീവിച്ചത്. അന്നൊക്കെ ഞാന്‍ അസന്തുഷ്ട ആയിരുന്നു. അതിലാര്‍ക്കും ഒരു വിഷമവുമില്ലായിരുന്നു. എന്നാല്‍, ഞാന്‍ എന്നോട് തന്നെ സത്യസന്ധത കാണിച്ചത് ഈ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുമ്പോഴാണ്. അപ്പോള്‍ എല്ലാവര്‍ക്കും പ്രശ്‌നമായി. ഇത് എന്ത് നീതിയാണ്?''-എമ്മ വീണ്ടും ചോദിക്കുന്നു.
undefined
ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി ആഴ്ചകള്‍ക്കകം തന്നെ എമ്മ ഓണ്‍ലി ഫാന്‍സ് സൈറ്റില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
undefined
ലൈംഗികതയെക്കുറിച്ച് തുറന്നു പറയുന്ന അവരുടെ കമന്റുകളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
undefined
തുടര്‍ന്നാണ് മറ്റു സോഷ്യല്‍ മീഡിയകളിലും അവരുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് അസഭ്യ വര്‍ഷം ആരംഭിച്ചത്.
undefined
അമ്മ എന്ന നിലയില്‍ എമ്മ പരാജയമാണ് എന്നായിരുന്നു വിമര്‍ശനങ്ങളുടെ കാതല്‍.
undefined
എന്നാല്‍, എമ്മ ഇതിനെ പരിഗണിക്കുന്നേയില്ല.
undefined
''ആളുകള്‍ അവരുടെ ഇടുങ്ങിയ ലോകത്തുനിന്നാണ് കാര്യങ്ങളെ കാണുന്നത്. അവരുടെ കൈയടികള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ എന്നെ കിട്ടില്ല''-അവര്‍ പറയുന്നു.
undefined
''ഞാനവര്‍ പറയുന്നതുപോലല്ല. ഞാനൊരു കിടിലന്‍ അമ്മയാണ്. എന്റെ മകനെ നന്നായി വളര്‍ത്തുന്നു. അവന്‍ വലുതാവുമ്പോള്‍ ഞാന്‍ സ്ത്രീകളോട് എങ്ങനെ മാന്യമായി പെരുമാറണം എന്നവനെ പഠിപ്പിക്കും. ലൈംഗികത എന്നത് മോശമായ കാര്യമല്ല എന്നവനോട് പറഞ്ഞുകൊടുക്കും''-എമ്മ പറയുന്നു.
undefined
''വീട്ടില്‍ ഞാന്‍ നല്ല അമ്മയാണ്. മകനെ ഞാന്‍ നന്നായി നോക്കുന്നു. അവന് വേണ്ടതെല്ലാം നല്‍കുന്നു. അവന് ജീവിതത്തെക്കുറിച്ച് അവബോധം ഉണ്ടാവാനുള്ള പ്രായമായിട്ടില്ല. വളരുമ്പോള്‍ അവന് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കും''-എമ്മ പറയുന്നു.
undefined
ഞാനൊരു വിജയിച്ച സ്ത്രീ അല്ല എന്നായിരുന്നു കുറച്ചു കാലം മുമ്പു വരെ എന്നെ അലട്ടിയത്. ഞാന്‍ സെക്‌സിനെ ഇഷ്ടപ്പെടുന്നു. അതിനെ കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ''
undefined
ഇപ്പോഴെനിക്ക് ലക്ഷക്കണക്കിന് ഫാന്‍സ് ഉണ്ട്. അവന്‍ എനിക്കയക്കുന്ന മെസേജുകളും അഭിപ്രായങ്ങളും എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ഞാനൊരു തോറ്റ സ്ത്രീയല്ല എന്നെനിക്ക് ഇപ്പോള്‍ ബോധ്യമുണ്ട്''-അവര്‍ പറയുന്നു.
undefined
ബി ഡി എസ് എം കമ്യൂണിറ്റിയില്‍ അംഗമായ എമ്മ വ്യത്യസ്ത ലൈംഗിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്ന ഒരുവളാണ്. സ്വന്തം പ്രൊഫൈലിനെ അവര്‍ അങ്ങനെയാണ് കാണുന്നത്.
undefined
പുതിയ പ്രശസ്തി ബിസിനസിന് ഏറെ ഗുണം ചെയ്യുന്നതായി അവര്‍ പറയുന്നു.
undefined
ഞാന്‍ എന്നോട് തന്നെ സത്യസന്ധത പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു. സദാചാര കാപട്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അതിനാലാണ്, സെക്‌സിനെക്കുറിച്ച് ഞാന്‍ തുറന്നു പറയുന്നത്. അതിലാരും വിഷമിച്ചിട്ട് ഒരു കാര്യവുമില്ല.''-അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.
undefined
തന്റെ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതായും വിപണി വിഹിതം വര്‍ദ്ധിച്ചതായും അവര്‍ പറയുന്നു.
undefined
കുടുംബവും സുഹൃത്തുക്കളുമെല്ലാം ഫേസ്ബുക്കില്‍ തന്നെ ബ്ലോക്ക് ചെയ്യുന്നതായി എമ്മ പറയുന്നു.
undefined
ഒട്ടുമറിയാത്ത ആളുകള്‍ കാണുന്നിടത്തെല്ലാം വെച്ച് അസഭ്യം പറയുന്നു. ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും എമ്മ പറയുന്നു.
undefined
2016-ലാണ് ഓണ്‍ലി ഫാന്‍സ് പ്രവര്‍ത്തനം ആരംഭിച്ചത്. നാലര ലക്ഷത്തിലേറെ അംഗങ്ങളുണ്ട് ഇപ്പോള്‍ അതില്‍.
undefined
അംഗങ്ങള്‍ക്ക് തുറന്നു പറയാനുള്ള ഇടം നല്‍കുന്ന ഒരു സൈറ്റാണിത്. നിരവധി സെലബ്രിറ്റികളും അതില്‍ അംഗങ്ങളാണ്.
undefined
എമ്മയിലൂടെ ഈ സോഷ്യല്‍ മീഡിയാ സൈറ്റ് കൂടിയാണ് വാര്‍ത്തയായി മാറുന്നത്.
undefined
click me!