വീടിനുള്ളിലെ ബലാല്‍സംഗം; പിതാവിനെ കുത്തിക്കൊന്ന മൂന്ന് പെണ്‍മക്കള്‍; വിചാരണയെച്ചൊല്ലി റഷ്യ രണ്ടുതട്ടില്‍

Web Desk   | stockphoto
Published : Dec 01, 2020, 01:57 PM ISTUpdated : Dec 01, 2020, 01:59 PM IST

റേപ്പിസ്റ്റായ പിതാവിനെ കൊന്ന മൂന്ന് പെണ്‍മക്കള്‍. ഒരു കൊലക്കേസ് വിചാരണ ഇളക്കിവിട്ട രൂക്ഷമായ ചര്‍ച്ചകളിലാണ് റഷ്യ ഇപ്പോള്‍. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുസമൂഹം രണ്ട് വിഭാഗമായി തിരിഞ്ഞു. യാഥാസ്ഥിതിക വിഭാഗം ഒരു വശത്തും പുരോഗമന വിഭാഗം മറുവശത്തുമായി തീപാറുന്ന ചര്‍ച്ചകളാണ് നടക്കുന്നത്. Photos: Getty Images

PREV
134
വീടിനുള്ളിലെ ബലാല്‍സംഗം; പിതാവിനെ കുത്തിക്കൊന്ന മൂന്ന് പെണ്‍മക്കള്‍; വിചാരണയെച്ചൊല്ലി റഷ്യ രണ്ടുതട്ടില്‍

ഒരു കൊലക്കേസ് വിചാരണ ഇളക്കിവിട്ട രൂക്ഷമായ ചര്‍ച്ചകളിലാണ് റഷ്യ ഇപ്പോള്‍. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുസമൂഹം രണ്ട് വിഭാഗമായി തിരിഞ്ഞു. യാഥാസ്ഥിതിക വിഭാഗം ഒരു വശത്തും പുരോഗമന വിഭാഗം മറുവശത്തുമായി തീപാറുന്ന ചര്‍ച്ചകളാണ് നടക്കുന്നത്.

234

രണ്ടു വര്‍ഷം മുമ്പ് നടന്ന ഒരു കൊലപാതകമാണ് ഈ ചര്‍ച്ചയ്ക്ക് ആധാരം. വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്ത പിതാവിനെ മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ മോസ്‌കോ കോടതി വിചാരണ ആരംഭിച്ചതോടെയാണ് ചര്‍ച്ചകള്‍ കൊഴുത്തത്.

334

കൊലക്കേസില്‍ പെണ്‍മക്കള്‍ അറസ്റ്റിലായതു മുതല്‍ സജീവ ചര്‍ച്ചയായ കേസിന്റെ ഓരോ വിശദാംശവും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. കേസ് ഇപ്പോള്‍, സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവെച്ചിരിക്കുകയാണ്.

434

സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയ്ക്കു ശേഷം ഉയര്‍ന്നുവന്ന മാഫിയാ വ്യവസ്ഥയിലെ കണ്ണിയായ മിഖായില്‍ ഖഷാതുര്യാന്‍ എന്ന 57-കാരനാണ് കൊല്ലപ്പെട്ടത്. 2018 ജുലൈ 27-ന് മോസ്‌കോയിലെ ഫ്ളാറ്റിന്റെ സ്റ്റെയര്‍കേസിലാണ് ശരീരമാസകലം മുറിവുകളോടെ മരിച്ച നിലയില്‍ ഇയാളുടെ ശരീരം കണ്ടെത്തിയത്. നെഞ്ചിലും കഴുത്തിലും കുത്തേറ്റ നിരവധി പാടുകളുണ്ടായിരുന്നു.

534

തുടര്‍ന്ന് ഇയാളുടെ മൂന്ന് പെണ്‍മക്കള്‍ അറസ്റ്റിലായി.  ക്രിസ്റ്റീന (19), ആഞ്ചലീന (18), മരിയ (17) എന്നിവരാണ് അറസ്റ്റിലായത്. വര്‍ഷങ്ങളായി പിതാവ് തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും നിവൃത്തികെട്ട് തങ്ങള്‍ കൊലചെയ്യുകയായിരുന്നു എന്നുമാണ് മൂവരും പൊലീസിന് നല്‍കിയ മൊഴി.

634

തുടര്‍ന്ന് റഷ്യന്‍ നിയമപ്രകാരം മൂവര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു. മൂത്ത പെണ്‍മക്കളായ ക്രിസ്റ്റീന (19), ആഞ്ചലീന (18) എന്നിവരെ ഒരുമിച്ചും കൊല നടന്നപ്പോള്‍ പ്രായപൂര്‍ത്തി ആവാത്ത ഇളയ സഹോദരി മരിയയെ (17) പിന്നീടും വിചാരണ ചെയ്യാനായിരുന്നു തീരുമാനം.

734

തുടര്‍ന്ന് മൂവരുടെയും മൊഴികള്‍ പുറത്തുവന്നു. കടുത്ത പീഡനങ്ങളിലൂടെ കടന്നുപോവുകയായിരുന്നു യുവതികള്‍ എന്ന് വ്യക്തമാക്കുന്ന തെളിവുകളും മാധ്യമങ്ങള്‍ പുറത്തുവിട്ടു.

834

പ്രതികരിക്കുക അല്ലെങ്കില്‍ പിതാവിന്റെ കൈകൊണ്ടു മരിക്കുക എന്നീ രണ്ടു മാര്‍ഗങ്ങള്‍ മാത്രമാണു ഇവരുടെ മുന്നിലുണ്ടായിരുന്നതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

934

പ്രാദേശിക മാഫിയാ സംഘങ്ങളിലെ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട ഖഷാതുര്യാന്‍. നിരവധി ക്രിമിനല്‍ ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നുവെങ്കിലും പൊലീസും ഉന്നതരുമായുള്ള ബന്ധം കാരണം ഒരു നടപടിയും ഉണ്ടായിരുന്നില്ല. 

1034

പല തവണ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും അധികൃതര്‍ ഖഷാതുര്യാന് അനുകൂലമായ നിലപാടാണ് എടുത്തതെന്ന് ഭാര്യയും മക്കളും പറയുന്നു.

1134

മരണത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് ഒരു മനോരോഗ ചികില്‍സാ കേന്ദ്രത്തില്‍നിന്നും എത്തിയ ഖഷാതുര്യാന്‍ മൂന്നു പെണ്‍മക്കളെയും നിരത്തി നിര്‍ത്തി വഴക്കിട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ മൂന്ന് പെണ്‍മക്കളുടെയും മുഖത്ത് കുരുമുളക് സ്‌പ്രേ തളിച്ചു. ആസ്തമ ഉണ്ടായിരുന്ന ക്രിസ്റ്റീന ഉടനെ കുഴഞ്ഞുവീണു.

1234

അന്നു രാത്രിയാണ് പിതാവിനെ വകവരുത്താന്‍ ഒറ്റക്കെട്ടായി തീരുമാനിച്ചതെന്ന് മക്കള്‍ പൊലീസിന് മൊഴി നല്‍കി. ഖഷാതുര്യാന്റെ കാറില്‍നിന്നും വേട്ടയ്ക്കുള്ള കത്തിയും വലിയ ചുറ്റികയും എടുത്തു. ഉറങ്ങിക്കിടന്ന മിഖായേലിനെ സമീപിച്ച്, മുഖത്ത് അതേ കുരുമുളക് സ്പ്രേ തളിച്ചു. പിന്നീട്, ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു.

1334

30 ഓളം തവണ കത്തി കൊണ്ട് കുത്തി, ഇരുമ്പുകൂടം കൊണ്ട് തലയ്ക്കടിച്ചു. പിതാവ് പിടഞ്ഞു മരിക്കുന്നത് നോക്കിനിന്നതായി ഇവര്‍ മൊഴി നല്‍കി. തുടര്‍ന്ന്, മൂത്ത മകള്‍ പൊലീസില്‍ വിളിച്ച് കാര്യം പറഞ്ഞു. പിതാവാണ് ആദ്യം ആക്രമിച്ചതെന്നും സ്വയം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൊലപാതകം നടന്നു എന്നുമാണ് അവള്‍ പറഞ്ഞത്.

1434

തുടര്‍ന്ന് പൊലീസ് എത്തി ഇവരെ ചോദ്യം ചെയ്തു. അതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആസൂത്രിത കൊലപാതക കുറ്റമടക്കം നിരവധി വകുപ്പുകള്‍ ഇവര്‍ക്കെതിരെ പൊലീസ് ചുമത്തി.

1534

എന്നാല്‍, സ്വയം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിസ്സഹായരായ പെണ്‍കുട്ടികള്‍ പെട്ടെന്നു നടത്തിയ പ്രത്യാക്രമണമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അവരെ അനുകൂലിക്കുന്നവര്‍ പറയുന്നത്. റഷ്യന്‍ പൊലീസ് യാഥാസ്ഥിതിക മനോഭാവത്തോടെ ആസൂത്രിത കൊലപാതക കുറ്റം ഇവര്‍ക്കുമേല്‍ ചുമത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്.

1634

കൊലപാതകികളല്ല, ഗാര്‍ഹിക പീഡനത്തിന്റെ ഇരകളാണ് പെണ്‍കുട്ടികളെന്ന് ഇവരെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. വീടിനകത്തെ നിരന്തര പീഡനം കാരണം, ഇവരുടെ മാനസിക നിലയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അമ്മയോടു പോലും സംസാരിക്കാന്‍ അനുവദിച്ചില്ല. പല തവണ പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും ഈ പക്ഷം ചൂണ്ടിക്കാട്ടുന്നു.

1734

2014 മുതല്‍ പിതാവ് തങ്ങളെ വീട്ടില്‍ പൂട്ടിയിട്ട് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായി ഇവര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ചെറിയ തെറ്റിനു പോലും വലിയ ശിക്ഷ. കുരുമുളക് സ്‌പ്രേ തളിക്കുന്നത് പതിവായിരുന്നു.

1834

സംഭവത്തിനു മാസങ്ങള്‍ക്കു മുമ്പ് മറ്റ് പെണ്‍കുട്ടികളെ പുറത്തേക്ക് അയച്ച് ഇളയ പെണ്‍കുട്ടിയെ പല വട്ടം ബലാല്‍സംഗം ചെയ്തതായും ആരോപണമുണ്ട്.

1934

സംഭവം വലിയ വാര്‍ത്തയായതോടെ, പെണ്‍കുട്ടികളെ ശിക്ഷിക്കുന്നതിന് എതിരെ വമ്പിച്ച പ്രതിഷേധമുയര്‍ന്നു. ഗാര്‍ഹിക, ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് പെണ്‍കുട്ടികള്‍ കടുംകൈ ചെയ്തതെന്നും ആ ആനുകൂല്യം അവര്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് സെലബ്രിറ്റികള്‍ അടക്കം രംഗത്തുവന്നു.

2034

പെണ്‍മക്കളെ ബലാല്‍സംഗം ചെയ്യുന്നയാളെ വധിക്കുകയാണ് വേണ്ടതെന്നും റഷ്യയില്‍ ഗാര്‍ഹിക പീഡന നിയമങ്ങള്‍ ശക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു. റഷ്യയ്ക്കു പുറത്തും പെണ്‍കുട്ടികളെ അനുകൂലിച്ച് സ്ത്രീ, മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നു.  മാധ്യമങ്ങള്‍ മുഖപ്രസംഗമെഴുതി.

2134

എന്നാല്‍, ഇതിനെതിരെയും വലിയൊരു വിഭാഗം രംഗത്തുവന്നു. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയ്ക്കു ശേഷം ശക്തിപ്രാപിച്ച മതയാഥാസ്ഥിതിക സംഘടനകള്‍ യുവതികളെ കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു.

2234

യുവതികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അവരുടെ അമ്മ ഒറേലിയ ഡന്‍ഡുക് രംഗത്തുവന്നു. സംഭവം നടക്കുന്നതിന് അഞ്ചു വര്‍ഷം മുമ്പ് ഇവരെ ഖഷാതുര്യാന്‍ വീട്ടില്‍നിന്നും തോക്കുചൂണ്ടി പുറത്താക്കുകയായിരുന്നു. ഇവരുടെ ഏക സഹോദരന്‍ സെര്‍ജിയെയും പിതാവ് വീട്ടില്‍നിന്നിറക്കി വിട്ടിരുന്നു. മൂവര്‍ക്ക് അനുകൂലമായി സഹോദരനും രംഗത്തുണ്ട്.

2334

അതിനിടെ, കൊല്ലപ്പെട്ട ഖഷാതുര്യാന്റെ രണ്ട് സഹോദരിമാരും മക്കളും പെണ്‍കുട്ടികള്‍ക്ക് എതിരായി രംഗത്തുവന്നു. വീട്ടില്‍നിന്നിറക്കിവിടപ്പെട്ട അമ്മയാണ് ഇവരെ വഴിതെറ്റിച്ചതെന്നും അമ്മയുടെ പ്രേരണയിലാണ് കൊലപാതകം നടന്നതെന്നും അവര്‍ ആരോപിക്കുന്നു.

2434

മാധ്യമങ്ങളില്‍ രണ്ടു വര്‍ഷമായി വലിയ ചര്‍ച്ചയായതാണ് ഈ കൊലപാതകം. കേസുമായി ബന്ധപ്പെട്ട ഓരോ ചലനങ്ങളും ടെലിവിഷന്‍ സംവാദങ്ങളുടെ പതിവു വിഷയമാണ്. ഖഷാതുര്യാന്റെ സഹോദരീ പുത്രന്‍ ആര്‍സന്‍ ചാനലു തോറും നടന്ന് പെണ്‍കുട്ടികള്‍ക്കെതിരെ സംസാരിക്കുകയാണ്.

2534

ഇയാളും കൂട്ടാളികളും ചേര്‍ന്ന് പെണ്‍കുട്ടികളുടെ സഹോദരന്‍ സെര്‍ജിയേവിനെ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ മര്‍ദ്ദിച്ചതും വലിയ വാര്‍ത്തയായിരുന്നു. വലതുപക്ഷ സംഘടനകളും മതയാഥാസ്ഥിതിക സംഘടനകളും ഈ വിഭാഗത്തിന് പിന്തുണയുമായി ശക്തമായി രംഗത്തുണ്ട്.

2634

സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യ കടന്നുപോവുന്ന സാമൂഹ്യാവസ്ഥകളുടെ പ്രതിഫലനമാണ് ഈ സംഭവം എന്നാണ് സാമൂഹ്യ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സോവിയറ്റ് യൂനിയന്‍ പിന്തുടര്‍ന്നു വന്നിരുന്ന പുരോഗമന ആശയങ്ങള്‍ക്കു പകരം അവിടെ നിലവില്‍ വന്നത് മതയാഥാസ്തികതയാണ്.

2734

പൊടുന്നനെ ശക്തിപ്രാപിച്ച മതസംഘടനകളും വിശ്വാസി സമൂഹവും ഇപ്പോള്‍ റഷ്യയുടെ അധികാരത്തെയും കോര്‍പ്പറേറ്റ് സമൂഹത്തെയും നിയന്ത്രിക്കുന്ന മുഖ്യ ഘടകമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു ഭരണകൂടത്തിനും അവരെ തള്ളിക്കളയാനാവില്ല.

2834

പുരോഗമന ലിബറല്‍ സാമൂഹ്യ ഘടനയില്‍നിന്നു പൊടുന്നനെ പുറത്തുവന്ന റഷ്യയില്‍ നേരത്തെയുള്ള മൂല്യ ബോധങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതോടൊപ്പം, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ അടക്കമുള്ള വിഷയങ്ങളെക്കുറിച്ചുള്ള അവബോധവും നിലവിലുണ്ട്.

2934

എന്നാല്‍, ഗാര്‍ഹിക പീഡനങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ തികച്ചും പ്രതിലോമകരമായ നിലപാടുകളാണ് സമീപകാല ഭരണകൂടങ്ങള്‍ കൈക്കൊള്ളുന്നത്. 

3034

2012-ല്‍ സര്‍ക്കാര്‍ നടത്തിയ ദേശീയ സര്‍വേയില്‍ അഞ്ചിലൊന്ന് സ്ത്രീകളും പങ്കാളികളില്‍നിന്നും ഭര്‍ത്താക്കന്‍മാരില്‍നിന്നും പീഡനങ്ങള്‍ അനുഭവിക്കുന്നതായി കണ്ടെത്തിയിരുന്നു.

3134

തുടര്‍ന്ന് സര്‍ക്കാര്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവന്നെങ്കിലും അതിനെതിരെ സ്ത്രീകളുടെ അടക്കം മുന്‍കൈയില്‍ വലതുപക്ഷ, യാഥാസ്തഥിതിക, മത സംഘടനകള്‍ രംഗത്തുവന്നു. റഷ്യന്‍ കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള പുറത്തുനിന്നുള്ള ഇടപെടലാണ് ഗാര്‍ഹിക പീഡന നിയമം എന്നാണ് ഇവര്‍ വാദിച്ചത്. റഷ്യന്‍ കുടുംബ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി ലിബറല്‍ നിയമങ്ങള്‍ ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

3234

ഇതോടെ പുടിന്‍ സര്‍ക്കാര്‍ മുന്‍നിലപാടില്‍ മാറ്റം വരുത്തുകയും ഗാര്‍ഹിക പീഡനങ്ങള്‍ കുറ്റകൃത്യമല്ലെന്ന രീതിയില്‍ നിയമത്തില്‍ മാറ്റം വരുത്തുകയും ചെയ്തു. 2017ല്‍ നിലവില്‍ വന്ന നിയമപ്രകാരം, ഗുരുതരമായ മുറില്‍വല്‍പ്പിക്കാത്ത ഗാര്‍ഹിക പീഡനത്തിന് പൊതുവിടങ്ങളിലെ പുകവലിയ്ക്കും പാര്‍ക്കിംഗ് നിയമലംഘനത്തിനും നല്‍കുന്ന അതേ ശിക്ഷയാണ് നല്‍കുന്നത്.

3334

ഗാര്‍ഹിക പീഡനത്തിന് ശിക്ഷിക്കപ്പെട്ടാല്‍ ആദ്യ വട്ടം 15 ദിവസം ജയില്‍ശിക്ഷയില്‍ ഒതുങ്ങും. വീണ്ടും അതേ കുറ്റം ചെയ്താല്‍,  മൂന്നു മാസം ജയില്‍ശിക്ഷ. ഒരു വര്‍ഷം കഴിഞ്ഞാണ് അടുത്ത കുറ്റമെങ്കില്‍, ചെറിയ ഒരു പിഴ വിധിക്കും.

3434

ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങള്‍ക്കിടെയാണ് പെണ്‍മക്കള്‍ പിതാവിനെ കൊലചെയ്ത സംഭവമുണ്ടായത്. അതാണ്, റഷ്യന്‍ സമൂഹം രണ്ടായി തിരിഞ്ഞ് അതില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്.

click me!

Recommended Stories