ലോകത്തിലെ ഏറ്റവും വലിയ 'ഫുഡ് ഫൈറ്റ്', തെരുവിലെങ്ങും തക്കാളി; ലാ ടൊമാറ്റിന

Published : Aug 28, 2025, 02:40 PM IST

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് ലാ ടൊമാറ്റിന ഉത്സവം ആഘോഷിക്കാനായി ഇവിടെ എത്താറ്.

PREV
17

വളരെ വ്യത്യസ്തമായ ഒരുപാട് ആഘോഷങ്ങൾ ഈ ലോകത്തുണ്ട്. അതുപോലെ ഒരാഘോഷമാണ് ലാ ടൊമാറ്റിന. എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ അവസാനത്തെ ബുധനാഴ്ചയാണ് വലൻസിയ പ്രവിശ്യയ്ക്കടുത്തുള്ള ബുനോൾ പട്ടണത്തിൽ ഈ ആഘോഷം നടക്കുന്നത്. 

27

ലോകത്തിലെ ഏറ്റവും വലിയ ഫുഡ് ഫൈറ്റ് എന്ന് തന്നെ അറിയപ്പെടുന്ന ആഘോഷമാണിത്. Zindagi Na Milegi Dobara എന്ന സിനിമ കണ്ടവർക്ക് ഈ ആഘോഷത്തെ കുറിച്ച് പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യം വേണ്ടി വരില്ല.

37

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് ലാ ടൊമാറ്റിന ഉത്സവം ആഘോഷിക്കാനായി ഇവിടെ എത്താറ്. നൂറ് മെട്രിക് ടണ്ണിലധികം പഴുത്ത തക്കാളികളാണ് ഇവർ പരസ്പരം എറിയുന്നത്. തെരുവുകളിലെങ്ങും തക്കാളിയും തക്കാളിനീരും നിറഞ്ഞ് ചുവന്ന നിറത്തിലായിരിക്കും.

47

ഉച്ചയ്ക്ക് 12 മണിക്കാണ് ലാ ടൊമാറ്റിന ഉത്സവം ആരംഭിക്കുന്നത്. പ്ലാസ ഡെൽ പ്യൂബ്ലോയിലെ ടൗൺ സെന്ററിലേക്ക് തക്കാളി നിറച്ച ട്രക്കുകൾ എത്തുന്നു. അധികം വൈകാതെ തക്കാളികൊണ്ടുള്ള യുദ്ധം തുടങ്ങുന്നു.

57

ആളുകൾ പഴുത്ത തക്കാളികൾ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചെറിയുകയും തക്കാളിയിൽ ചവിട്ടുകളും ഒക്കെ ചെയ്യുന്നതും ഈ ആഘോഷത്തിൽ പതിവാണ്.

67

തെരുവിലെങ്ങും തക്കാളികൊണ്ടുള്ള യുദ്ധം തന്നെ എന്ന് വേണമെങ്കിൽ പറയാം. ഈ ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി മാത്രം ഈ സമയത്ത് സ്പെയിനിൽ എത്തുന്നവരുണ്ട്. പലരുടേയും ബക്കറ്റ് ലിസ്റ്റിൽ ഈ ആഘോഷമുണ്ട്.

77

ഒരു മണിക്കൂറോളം ഈ ആഘോഷം നീണ്ടുനിൽക്കുന്നു. ഒരു മണിക്കൂറിന് ശേഷം ട്രക്കുകളിൽ വെള്ളവുമായെത്തി തെരുവിൽ വെള്ളം നനയ്ക്കുകയും തെരുവ് വൃത്തിയാക്കുകയും ചെയ്യുന്നു. ആളുകൾ ബുനോൾ നദിയിലിറങ്ങി കുളിക്കാറാണ് മിക്കവാറും ചെയ്യുന്നത്.

Read more Photos on
click me!

Recommended Stories