പ്രണയത്തിനും രതിക്കും വേണ്ടി മാത്രം പണിതിട്ട 'ലവ് ഹോട്ടലുകള്‍'; ഉപേക്ഷിക്കപ്പെട്ട ശേഷം ഇങ്ങനെ...
First Published Aug 16, 2020, 11:24 AM ISTവീട്ടില്‍ നിറയെ ആളുകള്‍, സ്വകാര്യമായി ഒരു മുറിയോ, പങ്കാളിയോട് തുറന്നിടപെടാനുള്ള അവസരമോ കിട്ടുന്നില്ല. ജപ്പാന്‍ അനുഭവിച്ച പ്രശ്‍നമാണ്. തുറന്ന തരത്തിലുള്ള പരമ്പരാഗത രീതിയിലുള്ള വലിയ മുറികളിലാണ് ജീവിതം. എന്ത് ചെയ്യും? ആ അവസരത്തെ ബിസിനസാക്കി മാറ്റുകയാണ് അന്ന് ജപ്പാനില്‍ ഒരു വിഭാഗം ചെയ്‍തത്. അതിനായി അവര്‍ രാജ്യത്ത് 'ലവ് ഹോട്ടലുകള്‍' തുറന്നു. വ്യത്യസ്‍തതരം തീമുകളില്‍, പ്രണയിക്കാനും പ്രധാനമായി രതിയിലേര്‍പ്പെടാനുമായി തയ്യാറാക്കിയവയായിരുന്നു ഈ മുറികള്‍. തിരക്കിനിടയില്‍ ശ്വാസം മുട്ടിപ്പിടയുന്ന ദമ്പതികളും പ്രണയികളും മണിക്കൂറുകള്‍ക്കും, ദിവസത്തേക്കും അവിടെ ഒരു മുറിയെടുത്തു. അവര്‍ക്കായി പ്രത്യേകം ഒരുക്കിയതായിരുന്നു ഈ ഹോട്ടലുകളെല്ലാം. അവിടെയവര്‍ അതിരുകളില്ലാതെ ശരീരവും മനസും പങ്കുവെച്ചു. പക്ഷേ, പിന്നീട് ഈ ലവ് ഹോട്ടലുകള്‍ ഉപേക്ഷിക്കപ്പെട്ടു. എന്തുകൊണ്ടാണ്?